IPL 2020: 'എവിടെപ്പോയാലും രാജകീയം തന്നെ', രവീന്ദ്ര ജഡേജയെ അഭിനന്ദിച്ച് രാജസ്ഥാന്‍ റോയല്‍സ്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ കെകെആറിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരാജയപ്പെടുത്തിയപ്പോള്‍ കൈയടി നേടിയത് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയായിരുന്നു. അവസാന രണ്ട് ഓവറുകളില്‍ ജഡേജ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് സിഎസ്‌കെയ്ക്ക് ആറ് വിക്കറ്റ് വിജയം സമ്മാനിച്ചത്. 11 പന്തില്‍ 2 ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 31 റണ്‍സാണ് ജഡേജ അടിച്ചെടുത്തത്.
അവസാന ഓവറില്‍ ജയിക്കാന്‍ 10 റണ്‍സ് വേണമെന്നിരിക്കെ അവസാന ഓവറിലെ അവസാന രണ്ട് പന്തും ജഡേജ അതിര്‍ത്തി കടത്തുകയായിരുന്നു. മിന്നും പ്രകടനത്തിന് പിന്നാലെ നിരവധി താരങ്ങളും ആരാധകരും ജഡേജയുടെ ഇന്നിങ്‌സിനെ പ്രശംസിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സും തങ്ങളുടെ മുന്‍ താരത്തെ പ്രശംസിക്കാന്‍ മറന്നില്ല. ട്വിറ്ററിലൂടെയാണ് ജഡേജ രാജസ്ഥാന്‍ റോയല്‍സിനെ അഭിനന്ദിച്ചത്. 'ഒരിക്കല്‍ രാജകീയമായി ഇരുന്നവന്‍ എവിടെപ്പോയാലും രാജകീയമായിരിക്കും'-എന്നാണ് രാജസ്ഥാന്‍ കുറിച്ചത്.

2008ലെ പ്രഥമ സീസണില്‍ രാജസ്ഥാനുവേണ്ടിയാണ് ജഡേജ കളിച്ചത്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനമാണ് ജഡേജയെ സ്വന്തമാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്. പിന്നീട് ഇന്ത്യയുടെയും ഐപിഎല്ലിലെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ജഡേജ വളരുകയായിരുന്നു. സിഎസ്‌കെ കെകെആറിനെ പരാജയപ്പെടുത്തിയത് രാജസ്ഥാനെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന കാര്യം കൂടിയാണ്. കാരണം തോല്‍വിയോടെ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റ് മാത്രമാണ് കെകെആറിനുള്ളത്. രാജസ്ഥാന് 12 മത്സരത്തില്‍ നിന്ന് 10 പോയിന്റും.
ഇന്ന് നടക്കുന്ന മത്സരത്തില്‍ പഞ്ചാബിനെ തോല്‍പ്പിക്കാനായാല്‍ 12 പോയിന്റ് രാജസ്ഥാനും ലഭിക്കും. അവസാന മത്സരത്തില്‍ കെകെആറിനെ പരാജയപ്പെടുത്തിയാല്‍ 14 പോയിന്റിലേക്കുയരാന്‍ ഹൈദരാബാദിന് സാധിക്കും. പഞ്ചാബ് അവസാന മത്സരത്തില്‍ സിഎസ്‌കെയോട് തോല്‍ക്കുകയും ഹൈദരാബാദ് ആര്‍സിബിയോടും മുംബൈയോടും പരാജയപ്പെടുകയും ചെയ്താല്‍ രാജസ്ഥാന് പ്ലേ ഓഫില്‍ ഇനിയും സാധ്യതകളുണ്ട്. അതിനാല്‍ത്തന്നെ സിഎസ്‌കെ കെകെആറിനെ പരാജയപ്പെടുത്തിയത് രാജസ്ഥാന് എന്തുകൊണ്ടും നല്ലതാണ്.

അതേ സമയം നേരത്തെ തന്നെ പുറത്താകല്‍ ഉറപ്പിച്ച സിഎസ്‌കെയ്ക്ക് ഇനി അവസാന മത്സരത്തിലും ജയിച്ചാല്‍ തല ഉയര്‍ത്തി മടങ്ങാം. തുടര്‍ തോല്‍വികള്‍ക്ക് ശേഷം അവസാന രണ്ട് മത്സരവും ജയിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചുവെന്നതാണ് ശ്രദ്ധേയം. യുവതാരം റുധുരാജ് ജയ്ഗ്‌വാദിന്റെ തുടര്‍ച്ചയായ രണ്ട് അര്‍ധ സെഞ്ച്വറിയാണ് സിഎസ്‌കെയെ വിജയത്തിലേക്ക് നയിച്ചത്. വരുന്ന സീസണില്‍ വന്‍ അഴിച്ചുപണികളോടെ സിഎസ്‌കെ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചരിത്രത്തിലാദ്യമായാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications