Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഷാര്‍ജയുടെ സുല്‍ത്താനായി തെവാത്തിയ! കളിച്ച മൂന്നിലും മിന്നുന്ന പ്രകടനം

ഐപിഎല്ലിന്റെ 13ാം സീസണില്‍ ബാറ്റ്‌സ്മാന്‍മാര്‍ക്കു പ്രിയപ്പെട്ടതും ബൗളര്‍മാര്‍ക്കു ഉറക്കം കെടുത്തുന്നതുമായ വേദിയായി മാറിയിരിക്കുകയാണ് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം. മറ്റു രണ്ടു വേദികളെയും അപേക്ഷിച്ച് ചെറിയ സ്റ്റേഡിയമായ ഷാര്‍ജയില്‍ ബാറ്റ്‌സ്മാന്‍മാര്‍ അനായാസമാണ് റണ്‍സ് വാരിക്കൂട്ടുന്നത്. ഈ സീസണില്‍ ഓരോ ടീമിനും മൂന്നു മല്‍സങ്ങള്‍ വീതമാണ് ഈ സ്‌റ്റേഡിയത്തിലുള്ളത്. രാജസ്ഥാന്‍ റോയല്‍സ് ഷാര്‍ജയിലെ തങ്ങളുടെ ക്വാട്ട പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

രാഹുല്‍ തെവാത്തിയയാണ് ഷാര്‍ജയില്‍ രാജസ്ഥാന്റെ ഹീറോയായി മാറിയത്. ബാറ്റിങിലും ബൗളിങിലും അവിസ്മരണീയ പ്രകടമാണ് അദ്ദേഹം ഷാര്‍ജയില്‍ കാഴ്ചവച്ചത്. മൂന്നു മല്‍സരങ്ങളില്‍ തെവാത്തിയയുടെ പ്രകടനം എങ്ങനെയായിരുന്നുവെന്ന് ഒന്നു പരിശോധിക്കാം.

സിഎസ്‌കെയ്‌ക്കെതിരേ വിക്കറ്റ് കൊയ്ത്ത്

സിഎസ്‌കെയ്‌ക്കെതിരേ വിക്കറ്റ് കൊയ്ത്ത്

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ രാജസ്ഥാന്റെ ആദ്യ കളിയില്‍ ബൗളിങിലായിരുന്നു തെവാത്തിയ മിന്നിയത്. പവര്‍പ്ലേ അവസാനിച്ചതോടെയായിരുന്നു തെവാത്തിയ പന്തെറിയാനെത്തിയത്. 200ന് മുകളില്‍ റണ്‍സ് പ്രതിരോധിക്കാനിറങ്ങിയ രാജസ്ഥാനു വേണ്ടി ലെഗ് സ്പിന്നര്‍ രണ്ടോവറില്‍ 17 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു.
ഷെയ്ന്‍ വാട്‌സന്‍, സാം കറെന്‍, റുതുരാജ് ഗെയ്ക്വാദ് എന്നിവരായിരുന്നു തെവാത്തിയയുടെ ഇരകള്‍. രണ്ടു കൈയിലെയും ചൂണ്ടുവിരലുകള്‍ ചെവിയില്‍ തിരുകിയായിരുന്നു അദ്ദേഹം വിക്കറ്റ് കൊയ്ത്ത് ആഘോഷിച്ചത്.

പഞ്ചാബിനെതിരേ ഫിനിഷര്‍

പഞ്ചാബിനെതിരേ ഫിനിഷര്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ രണ്ടാമത്തെ മല്‍സരത്തില്‍ ഫിനിഷറുടെ റോളിലായിരുന്നു തെവാത്തിയ ഷാര്‍ജയെ പ്രകടമ്പനം കൊള്ളിച്ചത്. 224 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യമായിരുന്നു രാജസ്ഥാന് മുന്നിലുണ്ടായിരുന്നത്. കളിയില്‍ നാലാം നമ്പറിലേക്ക് തെവാത്തിയക്കു പ്രൊമോഷന്‍ ലഭിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ക്രീസിന്റെ മറുവശത്ത് സഞ്ജു സാംസണ്‍ തകര്‍ത്തു കളിച്ചപ്പോള്‍ തെവാത്തിയ ഷോട്ട് കളിക്കാനാവാതെ വിയര്‍ത്തു. പലപ്പോഴും പന്ത് ബാറ്റില്‍ ശരിക്കും കൊള്ളുക പോയും ചെയ്തില്ല. ഇതോടെ കളി കാണുന്നവരും കമന്റേറ്റര്‍മാരുമെല്ലാം തെവാത്തിയയെ ബാറ്റിങില്‍ നേരത്തേ ഇറക്കിയതിനെ പഴിക്കുകയും ചെയ്തു. 19 പന്തില്‍ എട്ടു റണ്‍സായിരുന്നു താരം നേടിയത്.
എന്നാല്‍ പഞ്ചാബ് സ്പിന്നര്‍ രവി ബിഷ്‌നോയ്‌ക്കെതിരേ ഒരു വമ്പന്‍ ഷോട്ട് കളിച്ചതോടെ തെവാത്തിയ ആളാകെ മാറി. പിന്നെ വെട്ടിക്കെട്ട് തന്നെയായിരുന്നു കണ്ടത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറില്‍ അഞ്ചു സിക്‌സറുകളാണ് തെവാത്തിയ പറത്തിയത്. 18 പന്തില്‍ 51 റണ്‍സ് വാരിക്കൂട്ടി അദ്ദേഹം ടീമിന് അവിശ്വസനീയ വിജയവും സമ്മാനിച്ചു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റണ്‍ ചേസായിരുന്നു ഇത്.

ഡല്‍ഹിക്കെതിരേ ഓള്‍റൗണ്ട് പ്രകടനം

ഡല്‍ഹിക്കെതിരേ ഓള്‍റൗണ്ട് പ്രകടനം

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ മൂന്നാമത്തെ കളിയില്‍ ഓള്‍റൗണ്ട് പ്രകടനമായിരുന്നു തെവാത്തിയയുടേത്. മല്‍സരത്തില്‍ ഡല്‍ഹിക്കായിരുന്നു വിജയമെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടു. ബാറ്റിങിന് അനുകൂലമായ പിച്ചില്‍ നാലോവര്‍ ബൗള്‍ ചെയ്ത തെവാത്തിയ 20 റണ്‍സ് മാത്രമാണ് വഴങ്ങിയത്. ഡല്‍ഹിയുടെ അപകടകാരിയായ താരം മാര്‍ക്കസ് സ്റ്റോയ്‌നിസിനെ പുറത്താക്കുകയും ചെയ്തു. തെവാത്തിയയുടെ കണിശതയാര്‍ന്ന ബൗളിങാണ് ഡല്‍ഹിയെ 184 റണ്‍സില്‍ പിടിച്ചുനിര്‍ത്തിയത്.
മറുപടി ബാറ്റിങില്‍ രാജസ്ഥാന്റെ ടോപ്‌സ്‌കോറററും അദ്ദേഹമായിരുന്നു. 29 പന്തില്‍ 38 റണ്‍സ് തെവാത്തിയ നേടി. എന്നാല്‍ മറ്റു ടീമംഗങ്ങളില്‍ നിന്നൊനും കാര്യമായ പിന്തുണ ലഭിക്കാതിരുന്നതിനാല്‍ ടീമിനെ വിജയത്തിലെത്തിക്കാനായില്ല. ഇന്നിങ്‌സിലെ അവസാന ഓവറിലായിരുന്നു തെവാത്തിയ പുറത്തായത്.

Story first published: Monday, October 12, 2020, 22:40 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+