ഐപിഎല്‍ 2020: അറിയാം പുതിയ രാജസ്ഥാന്‍ ടീമിനെ, വെടിക്കെട്ടിന് ഉത്തപ്പ തയ്യാര്‍
മുംബൈ: 2020 ഐപിഎല്‍ സീസണിലേക്കുള്ള താരലേലം വ്യാഴാഴ്ച്ച കഴിഞ്ഞു. കൊല്‍ക്കത്തയില്‍ നടന്ന ലേലത്തില്‍ എട്ടു ഫ്രാഞ്ചൈസികളും കൂടി 140.30 കോടി രൂപയാണ് താരങ്ങള്‍ക്കായി ചിലവിട്ടത്. എന്നാല്‍ യൂസഫ് പഠാന്‍, ചേതേശ്വര്‍ പൂജാര, കെസറിക്ക് വില്യംസ് തുടങ്ങിയ പല പ്രമുഖ പേരുകള്‍ക്കും ഉടമസ്ഥരെ കിട്ടിയില്ല. മറുഭാഗത്ത് വളര്‍ന്നു വരുന്ന യുവതാരങ്ങളെ ടീമിലെടുക്കാന്‍ ഫ്രാഞ്ചൈസികള്‍ തമ്മില്‍ പോരാടുന്നത് ആരാധകര്‍ കണ്ടു.

യശ്വസി ജെയ്‌സ്വാള്‍, വിരാട് സിങ്, പ്രിയം ഗാര്‍ഗ് തുടങ്ങിയവരെ കോടികള്‍ മുടക്കി ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കി. പതിവുപോലെ രാജസ്താന്‍ റോയല്‍സാണ് യുവതാരങ്ങളെ വാങ്ങാന്‍ കൂടുതല്‍ ഉത്സാഹം കാട്ടിയത്. ഈ അവസരത്തില്‍ ഐപിഎല്‍ ലേലത്തിന് ശേഷമുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ചിത്രം ചുവടെ കാണാം.
Most Read: മുംബൈയിലെത്തി, ഇനി ബൂംറയെ പേടിക്കേണ്ടെന്ന് ക്രിസ് ലിന്‍; തകര്‍പ്പന്‍ മറുപടി നല്‍കി ബൂംറ

1. പൂര്‍ണ സ്‌ക്വാഡ്:
25 താരങ്ങളാണ് ഇപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സ്‌ക്വാഡിലുള്ളത്. ഇതില്‍ എട്ടു വിദേശ താരങ്ങളും ഉള്‍പ്പെടും. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്താണ് ടീമിനെ നയിക്കുന്നത്. പരിശീലകന്‍ ആന്‍ഡ്രൂ മക്‌ഡോണള്‍ഡ്.
ബാറ്റ്‌സ്മാന്‍മാർ — സ്റ്റീവ് സ്മിത്ത്, റോബിന്‍ ഉത്തപ്പ (3 കോടി രൂപ), മനന്‍ വോറ, ഡേവിഡ് മില്ലര്‍ (75 ലക്ഷം രൂപ).
ബൗളര്‍മാര്‍ — അങ്കിത് രജ്പൂത് (3 കോടി രൂപ), ജയദേവ് ഉനദ്ഘട്ട് (3 കോടി രൂപ), വരുണ്‍ ആരോണ്‍, മായങ്ക് മാര്‍ഖണ്ഡെ (2 കോടി രൂപ), കാര്‍ത്തിക് ത്യാഗി (1.3 കോടി രൂപ), ആന്‍ഡ്രൂ ടൈ (1 കോടി രൂപ), ഒഷേന്‍ തോമസ് (50 ലക്ഷം രൂപ), ആകാശ് സിങ് (20 ലക്ഷം രൂപ).

ഓള്‍ റൗണ്ടര്‍മാര്‍ — ബെന്‍ സ്റ്റോക്ക്‌സ്, ജോഫ്ര ആര്‍ച്ചര്‍, രാഹുല്‍ തേവാട്ടിയ (3 കോടി രൂപ), യശസ്വി ജെയ്‌സ്വാള്‍ (2.40 കോടി രൂപ), ടോം കറന്‍ (1 കോടി രൂപ), ശശാങ്ക് സിങ്, മഹിപാല്‍ ലോംറര്‍, റിയാന്‍ പരാഗ്, ശ്രേയസ് ഗോപാല്‍, അനിരുദ്ധ ജോഷി (20 ലക്ഷം രൂപ).
വിക്കറ്റ് കീപ്പര്‍ — സഞ്ജു സാംസണ്‍, ജോസ് ബട്‌ലര്‍, അനുജ് റാവത്ത് (80 ലക്ഷം രൂപ).

രാജസ്ഥാന്‍2. ലേലത്തിന് മുന്‍പ് ഒഴിവാക്കിയ താരങ്ങള്‍
ഒഷേന്‍ തോമസ്, ഇഷ് സോധി, ലിയാം ലിവിങ്‌സ്റ്റണ്‍, സ്റ്റുവര്‍ട്ട് ബിന്നി, ജയദേവ് ഉനദ്ഘട്ട്, അജിങ്ക്യ രഹാനെ (കൈമാറി).
3. വലിയ വിലകൊടുത്തു വാങ്ങിയ താരങ്ങള്‍
3 കോടി രൂപയ്ക്കാണ് റോബിന്‍ ഉത്തപ്പയെ രാജസ്താന്‍ റോയല്‍സ് സ്വന്തം പാളയത്തില്‍ കൊണ്ടുവന്നത്. ജയദേവ് ഉനദ്ഘട്ടിനായും ഫ്രാഞ്ചൈസി 3 കോടി രൂപ മുടക്കി. യുവതാരം യശസ്വി ജെയ്‌സ്വാളിനെ 2.40 കോടി രൂപയ്ക്കാണ് രാജസ്താന്‍ വിളിച്ചെടുത്തത്. താരത്തിനായി ബാംഗ്ലൂരും വില പേശിയിരുന്നു.

ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ടോം കറന്‍, ഓസ്‌ട്രേലിയന്‍ പേസര്‍ ആന്‍ഡ്രൂ ടൈ എന്നിവര്‍ക്കും ഓരോ കോടി വീതം രാജസ്താന്‍ ചിലവഴിച്ചു. 1.30 കോടി രൂപയ്ക്കാണ് യുവതാരം കാര്‍ത്തിക് ത്യാഗിയും സ്‌ക്വാഡിലെത്തിയത്.
4. ആകെ ചിലവഴിച്ച തുക
28.9 കോടി രൂപയായിരുന്നു ലേലത്തിന് മുന്‍പ് രാജസ്ഥാന്റെ അക്കൗണ്ട് ബാലന്‍സ്. ഇതില്‍ 14.15 കോടി രൂപ മാത്രമേ ഫ്രാഞ്ചൈസി താരങ്ങളെ വാങ്ങാന്‍ ചിലഴിച്ചുള്ളൂ. മിച്ചം 14.75 കോടി രൂപ. ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ നിലനിര്‍ത്തിയ താരങ്ങളെ കൂടി പരിഗണിക്കുമ്പോള്‍ ആകെ 70.25 കോടി രൂപ രാജസ്ഥാന്‍ ചിലവായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications