Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മുംബൈയിലെത്തി, ഇനി ബൂംറയെ പേടിക്കേണ്ടെന്ന് ക്രിസ് ലിന്‍; തകര്‍പ്പന്‍ മറുപടി നല്‍കി ബൂംറ

മുംബൈ: കൊല്‍ക്കത്ത അവസാന സീസണില്‍ കൈയൊഴിഞ്ഞ ക്രിസ് ലിന്നിനെ ഇത്തവണ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കി. ഓസീസിസിന്റെ വെടിക്കെട്ട് ഓപ്പണറെ അടിസ്ഥാനവിലയായ രണ്ട് കോടിക്കാണ് മുംബൈ സ്വന്തമാക്കിയത്. കൊല്‍ക്കത്തയുടെ നിര്‍ണ്ണായകതാരമായിരുന്നെങ്കിലും പരിക്ക് ലിന്നിന് തിരിച്ചടിയായി. മുംബൈ സ്വന്തമാക്കിയതിന് പിന്നാലെ ട്വിറ്ററില്‍ ലിന്‍ ഇട്ട പോസ്റ്റും ജസ്പ്രീത് ബൂംറ അതിന് നല്‍കിയ മറുപടിയുമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം.

ബൂംറയുടെ മറുപടി

'മഹത്തായ നഗരം. മികച്ച ഫ്രാഞ്ചൈസി. ഫ്‌ളാറ്റ് വിക്കറ്റ്. പിന്നെ ബൂംറയുടെ പന്തുകളും നേരിടണ്ട', മുംബൈയിലെത്തിയതിന് പിന്നാലെ ക്രിസ് ലിന്‍ ട്വീറ്റ് ചെയ്തു. ഓസീസ് ഓപ്പണറുടെ രസികൻ ട്വീറ്റിന് മറുപടി നൽകാൻ ബൂംറയും താമസിച്ചില്ല. ക്രിസ് ലിന്നിനെ മുംബൈ ഇന്ത്യൻസിലേക്ക് സ്വാഗതം ചെയ്ത ബൂംറ, നെറ്റ്സിൽ താൻ തന്നെയായിരിക്കും പന്തെറിയുക എന്ന് ഓർമ്മപ്പെടുത്തി.

ഐപിഎൽ കരിയർ

എന്തായാലും ഇരുവരുടേയും ട്വീറ്റ് ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി അറിയപ്പെടുന്ന ബൂംറയ്ക്ക് ഐപിഎല്ലിലും മികച്ച റെക്കോഡുകളാണുള്ളത്.

29കാരനായ ലിന്‍ 41 ഐപിഎല്ലില്‍ നിന്നായി 33.68 ശരാശരിയില്‍ 1280 റണ്‍സാണ് അടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ 10 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയും ലിന്‍ കളിച്ചിട്ടുണ്ട്. 26കാരനായ ബൂംറ 77 ഐപിഎല്ലില്‍ നിന്നായി 82 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. ഏഴ് റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.

മുംബൈ സ്ക്വാഡ്

ക്രിസ് ലിന്നിനെ കൂടാതെ നാതന്‍ കോള്‍ട്ടര്‍നൈലിനെയും ഇത്തവണത്തെ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 8 എട്ടു കോടി രൂപയാണ് കോള്‍ട്ടര്‍നൈലിനായി ഫ്രാഞ്ചൈസി ചിലവിട്ടത്. ഈ അവസരത്തില്‍ ലേലത്തിന്് ശേഷമുള്ള മുംബൈ ഇന്ത്യന്‍സിന്റെ പൂര്‍ണ ചിത്രം ചുവടെ കാണാം.

രോഹിത് ശര്‍മ്മ (നായകന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മക്ലനാഗന്‍, ജസ്പ്രീത് ബൂംറ, ലസിത് മലിംഗ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ട്രെന്‍ഡ് ബൗള്‍ട്ട്, രാഹുല്‍ ചാഹര്‍, ഇഷന്‍ കിഷന്‍, അങ്കുല്‍ റോയി, ധവാല്‍ കുല്‍ക്കര്‍ണി, അദിത്യ താരെ, ഷെര്‍ഫേന്‍ റൂതര്‍ഫോര്‍ഡ്, ജയന്ത് യാദവ്, ക്രിസ് ലിന്‍, നാതന്‍ കോള്‍ട്ടര്‍നൈല്‍, സൗരഭ് തിവാരി, മോസിന്‍ ഖാന്‍, ദിഗ്‌വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വാന്ത് റായി.

പറഞ്ഞുവിട്ടു

നേരത്തെ, നവംബറിൽ അവസാനിച്ച ട്രാൻസ്ഫർ വിൻഡോയിലൂടെ ഒരുപിടി താരങ്ങളെ മുംബൈ പറഞ്ഞുവിടുകയുണ്ടായി. യുവരാജ് സിങ്, എവിന്‍ ലൂയിസ്, ആദം മില്‍നെ, ജേസണ്‍ ബെറന്‍ഡോഫ്, ബ്യൂറന്‍ ഹെന്‍ട്രിക്ക്‌സ്, അല്‍സാരി ജോസഫ്, ബരീന്ദര്‍ സ്രാന്‍, രക്ഷിത് സലാം, പങ്കജ് ജസ്വാള്‍ തുടങ്ങിയ താരങ്ങളെയാണ് പുതിയ സീസണിൽ ഫ്രാഞ്ചൈസി വേണ്ടെന്നു വെച്ചത്.

വാങ്ങിയ താരങ്ങൾ

ക്രിസ് ലിന്‍ (2 കോടി രൂപ), നാതന്‍ കോള്‍ട്ടര്‍നൈല്‍ (8 കോടി രൂപ), സൗരഭ് തിവാരി (50 ലക്ഷം രൂപ), മോസിന്‍ ഖാന്‍ (20 ലക്ഷം രൂപ), ദിഗ്‌വിജയ് ദേശ്മുഖ് (20 ലക്ഷം രൂപ), ബല്‍വന്ത് റായി സിങ് (20 ലക്ഷം രൂപ) എന്നിവരെയാണ് ലേലത്തിലൂടെ മുംബൈ വാങ്ങിയതും.

13.05 കോടി രൂപയായിരുന്നു ലേലത്തിന് മുന്‍പ് മുംബൈയുടെ അക്കൗണ്ട് ബാലന്‍സ്. ഇതില്‍ 11.10 കോടി രൂപയും താരങ്ങളെ വാങ്ങാനായി മുംബൈ ചിലവഴിച്ചു.

Story first published: Saturday, December 21, 2019, 10:24 [IST]
Other articles published on Dec 21, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+