For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കമ്മിന്‍സിനെ മടക്കിയ സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ച്- തലയടിച്ച് വീണു! രക്ഷപ്പെട്ടു

ക്യാച്ചെടുത്ത ശേഷം താരം പിറകിലേക്കു വീഴുകയായിരുന്നു

ദുബായ്: ഐപിഎല്ലിലെ മാച്ച് 12ല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ കഷ്ടിച്ചാണ് ഗുരുതരമായ പരിക്കില്‍ നിന്നും രക്ഷപ്പെട്ടത്. അല്‍പ്പം പിഴച്ചിരുന്നെങ്കില്‍ താരത്തിന്റെ തലയുടെ പിറകുഭാഗത്ത് സാരമായി പരിക്കേല്‍ക്കുമായിരുന്നു. എന്നാല്‍ ആരാധകര്‍ ഭയപ്പെട്ടതു പൊലെയൊന്നും സംഭവിച്ചില്ല, സഞ്ജു പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയും ചെയ്തു.

IPL 2020 : Sanju Samson Nearly Suffers Head Injury | Oneindia Malayalam
1

കെകെആര്‍ ഇന്നിങ്‌സില്‍ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം രാജസ്ഥാന്‍ ആരാധകരെയും ലോകമെമ്പാടും തല്‍സമയം കളി കണ്ടു കൊണ്ടിരുന്ന ലക്ഷക്കണക്കിന് മലയാളികളെയും ആശങ്കയിലാക്കിയ നിമിഷം. ജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ കെകെആര്‍ താരം പാറ്റ് കമ്മിന്‍സിനെ ഒരു സൂപ്പര്‍ ക്യാച്ചിലൂടെയാണ് സഞ്ജു പുറത്താക്കിയത്. ആര്‍ച്ചറുടെ ഷോര്‍ട്ട് ബോളില്‍ കമ്മിന്‍സിന്റെ ഷോട്ട് ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ സഞ്ജു പിടികൂടുകയായികരുന്നു.

വായുവില്‍ ഉയര്‍ന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം വിട്ട് പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയും ചെയ്തു. എന്നാല്‍ ഭാഗ്യവശാല്‍ പരിക്കൊന്നുമേല്‍ക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റതോടെ ആരാധകര്‍ക്കു ആശ്വാസമായി. മല്‍സരത്തില്‍ 10 പന്തില്‍ ഒരു ബൗണ്ടറിയോടെ 12 റണ്‍സായിരുന്നു കമ്മിന്‍സ് നേടിയത്. ഇയോന്‍ മോര്‍ഗന്‍- കമ്മിന്‍സ് ജോടി 34 റണ്‍സുമായി കെകെആറിനെ ഭേദപ്പെട്ട സ്‌കോറിലേക്കു നയിക്കവെയായിരുന്നു കമ്മിന്‍സിനെ പുറത്താക്കി രാജസ്ഥാന്‍ ഈ കൂട്ടുകെട്ടിനെ തകര്‍ത്തത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട കെകെആര്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 174 റണ്‍സാണ് നേടിയത്. ശുഭ്മാന്‍ ഗില്ലായിരുന്നു (47) ടീമിന്റെ ടോപ്‌സ്‌കോറര്‍. ഇയോന്‍ മോര്‍ഗന്‍ (34*), ആന്ദ്രെ റസ്സല്‍ (24), നിതീഷ് റാണ (22) എന്നിവരാണ് ടീമിന്റെ മറ്റു സ്‌കോറര്‍മാര്‍.

തകര്‍പ്പന്‍ ക്യാച്ചുമായി ഫീല്‍ഡിങില്‍ തന്റെ സാന്നിധ്യമറിയിച്ച സഞ്ജുവിന് പക്ഷെ ബാറ്റിങില്‍ ഇത്തവണ തിളങ്ങാനായില്ല. തൊട്ടുമുമ്പത്തെ രണ്ടു കളികളിലും ഫിഫ്റ്റി നേടി മാന്‍ ഓഫ് ദി മാച്ചുമായ മലയാളി താരം എട്ടു റണ്‍സ് മാത്രമെടുത്ത് മടങ്ങി. ഒമ്പത് പന്തില്‍ ഒരു ബൗണ്ടറിയോടെ എട്ടു റണ്‍സെടുത്ത സഞ്ജുവിനെ ശിവം മാവിയുടെ ബൗളിങില്‍ സുനില്‍ നരെയ്ന്‍ അനായാസ ക്യാച്ചിലൂടെ മടക്കി.

Story first published: Wednesday, September 30, 2020, 23:06 [IST]
Other articles published on Sep 30, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+