IPL 2020: ദ്രാവിഡിന്റെ ഉപദേശം കരിയര്‍ മാറ്റി- വീക്ക്‌നെസ് മറികടന്നതിനെക്കുറിച്ച് ഇഷാന്‍ കിഷന്‍
ഐപിഎല്ലിന്റെ ഈ സീസണില്‍ മിന്നുന്ന പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട യുവതാരങ്ങളിലൊരാളാണ് മുംബൈ ഇന്ത്യന്‍സിന്റെ ഇടംകൈയന്‍ ബാറ്റ്‌സ്മാന്‍ ഇഷാന്‍ കിഷന്‍. മധ്യനിരയിലും ഇപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണിങിലും മികച്ച പ്രകടനമാണ് താരം കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. ശനിയാഴ്ച നടന്ന കളിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മുംബൈ ഒമ്പതു വിക്കറ്റിനു കശാപ്പ് ചെയ്തപ്പോള്‍ ടീമിന്റെ ഹീറോ ഇഷാനായിരുന്നു.
ടൂര്‍ണമെന്റില്‍ 11 മല്‍സരങ്ങളില്‍ നിന്നും 49.37 ശരാശരിയില്‍ 395 റണ്‍സ് താരം നേടിയിട്ടുണ്ട്. ഈ സീസണില്‍ ഇത്രയും മികച്ച ബാറ്റിങ് കാഴ്ചവയ്ക്കാന്‍ തനിക്കു കഴിഞ്ഞതിന്റെ രഹസ്യമെന്താണെന്നും ബാറ്റിങില്‍ നേരത്തേയുള്ള വീക്ക്‌നെസ് താന്‍ മറികടന്നത് എങ്ങനെയാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇഷാന്‍.

ഓഫ് സൈഡ് ഷോട്ടുകള്‍
ഓഫ് സൈഡിലേക്കു ഷോട്ടുകള്‍ കളിക്കുകയെന്നതു വളരെ പ്രധാനമാണെന്ന് കോച്ചുമാര്‍ തന്നോടു പറയാറുണ്ടായിരുന്നു. എന്നാല്‍ ആദ്യ കാലത്ത് അതു തന്റെ വീക്ക്‌നെസായിരുന്നു. ലെഗ് സൈഡിലേക്കായിരുന്നു കൂടുതലും ഷോട്ടുകള്‍ കളിച്ചിരുന്നത്.
രാഹുര്‍ സാര്‍ (രാഹുല്‍ ദ്രാവിഡ്) പോലും ഇതേക്കുറിച്ച് തന്നെ ഉപദേശിച്ചിരുന്നു. നീ ഓഫ് സൈഡിലേക്കു ഷോട്ടുകള്‍ കളിക്കുന്നത് മെച്ചപ്പെടുത്തണമെന്നായിരുന്നു ഉപദേശം. തുടര്‍ന്നു ഈ സീസണില്‍ ഇതിനു വേണ്ടിയായിരുന്നു ശ്രമിച്ചിരുന്നത്. ഇപ്പോള്‍ മല്‍സരത്തില്‍ മികച്ച പ്രകടനം നടത്താന്‍ തനിക്കു സാധിക്കുന്നതും ഇതുകൊണ്ടാണെന്ന് ഇഷാന്‍ വ്യക്തമാക്കി.

സിക്‌സറുകളുടെ രഹസ്യം
ഈ സീസണില്‍ ചില വമ്പന്‍ സിക്‌സറുകള്‍ ഇഷാന്‍ നേടിയിരുന്നു. ഇതെങ്ങനെ സാധിക്കുന്നുവെന്ന ചോദ്യത്തിന് താരത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു- നല്ല ഭക്ഷണം നല്‍കുന്ന അമ്മയ്ക്കു കൂടി ഇതിന്റെ ക്രെഡിറ്റ് നല്‍കണം. അതാണ് തന്നെ ഇത്രയും കരുത്തുറ്റ താരമാക്കി മാറ്റിയത്. ചിലപ്പോള്‍ തന്റെ സിക്‌സറുകള്‍ കണ്ട് സ്വയം അദ്ഭുതം തോന്നിയിട്ടുണ്ട്. അത്രയേറെ ദൂരം തന്റെ സിക്‌സര്‍ എങ്ങനെ പിന്നിട്ടുവെന്നതിനെക്കുറിച്ച് ഓര്‍ത്തായിരുന്നു ഇത്.

ബാറ്റിങ് പൊസിഷന്‍
മുംബൈയ്ക്കു വേണ്ടി ഈ സീസണില്‍ വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ ഇഷാന്‍ കളിച്ചു കഴിഞ്ഞു. രോഹിത് പരിക്കു കാരണം മാറിനിന്നതോടെയായിരുന്നു താരത്തിന് ഓപ്പണിങിലേക്കു പ്രൊമോഷന്‍ ലഭിച്ചത്. ഈ അവസരം മുതലെടുക്കുന്ന പ്രകടനമാണ് ഇഷാന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഏതു പൊസിഷനില്‍ ബാറ്റ് ചെയ്യാനാണ് ഇഷ്ടപ്പെടുന്നത് എന്ന ചോദ്യത്തിന് ഏതു പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്നായിരുന്നു താരത്തിന്റെ മറുപടി. എവിടെ ബാറ്റ് ചെയ്യുന്നതും ആസ്വദിക്കുന്നു. ടീം മാനേജ്‌മെന്റ് എവിടെ ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടാലും അതിനു തയ്യാറാണ്. ഈ ലെവലില്‍ ഏതു സാഹചര്യവുമായും പൊരുതപ്പെടേണ്ടതുണ്ടെന്നും ഇഷാന്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications