Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പഞ്ചാബ് ടീമില്‍ എന്തൊക്കെ മാറ്റം പ്രതീക്ഷിക്കാം? വന്‍ ഫ്‌ളോപ്പായ സൂപ്പര്‍ താരം തെറിക്കും!

ഐപിഎല്ലിന്റെ ഈ സീസണില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം നിരാശപ്പെടുത്തിയ പുറത്താവലുകളിലൊന്ന് കെഎല്‍ രാഹുല്‍ ക്യാപ്റ്റനായ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റേതായിരുന്നു. സീസണിന്റെ ആദ്യപകുതിയില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തായിരുന്ന അവര്‍ പ്ലേഓഫിലെത്താതെ പുറത്താവുന്ന ആദ്യ ടീമാവുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ സീസണിന്റെ രണ്ടാം പകുതിയില്‍ നാടകീയ തിരിച്ചുവരവാണ് പഞ്ചാബ് നടത്തിയത്. തുടര്‍ച്ചയായി അഞ്ചു മല്‍സരങ്ങളില്‍ ജയിച്ച അവര്‍ പ്ലേഓഫിന് തൊട്ടരികിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ അവസാന രണ്ടു മല്‍സരങ്ങളിലെ തോല്‍വി അവര്‍ക്കു പ്ലേഓഫ് നഷ്ടപ്പെടുത്തി.

2021ല്‍ നടക്കാനിരിക്കുന്ന അടുത്ത സീസണിനെക്കുറിച്ച് നിര്‍ണായക സൂചനകള്‍ നല്‍കിയിരിക്കുകയാണ് പഞ്ചാബ് ടീമുമായി അടുപ്പമുള്ള വൃത്തങ്ങള്‍. ക്യാപ്റ്റന്‍ രാഹുലും കോച്ച് അനില്‍ കുംബ്ലെയുമടങ്ങുന്ന കോമ്പിനേഷനെ പുതിയ സീസണിലും നിലനിര്‍ത്തുമെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. ആറു മാസത്തിനുള്ളില്‍ തന്നെ അടുത്ത ഐപിഎല്‍ നടക്കും.

രാഹുലിന്റെ കന്നി സീസണ്‍

രാഹുലിന്റെ കന്നി സീസണ്‍

രാഹുല്‍ പഞ്ചാബിനെ നയിച്ച ആദ്യത്തെ സീസണ്‍ കൂടിയായിരുന്നു ഇത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ ഗംഭീര പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. 55.83 ശരാശരിയില്‍ 670 റണ്‍സ് രാഹുല്‍ വാരിക്കൂട്ടിയിരുന്നു. നിലവില്‍ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കാറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശി കൂടിയാണ് അദ്ദേഹം. രാഹുലിനെപ്പോലെ തന്നെ കോച്ചെന്ന നിലയില്‍ പഞ്ചാബിനൊപ്പം കുംബ്ലെയുടെയും ആദ്യ സീസണ്‍ കൂടിയായിരുന്നു ഇത്.
ക്യാപ്റ്റന്‍, കോച്ച് എന്നിവരുടെ പ്രകടനത്തില്‍ ടീമുടമകള്‍ ഹാപ്പിയാണ്. ബാറ്റ് കൊണ്ട് അവിസ്മരണീയ പ്രകടനമാണ് രാഹുല്‍ നടത്തിയത്. രണ്ടാംപകുതിയില്‍ ടീമിന്റെ തിരിച്ചുവരവും ഗംഭീരമായിരുന്നുവെന്നും ടീമുകമകള്‍ പറയുന്നു.

രണ്ടാംപകുതിയില്‍ മികച്ച പ്രകടനം

രണ്ടാംപകുതിയില്‍ മികച്ച പ്രകടനം

സീസണിന്റെ രണ്ടാം പകുതിയിലായിരുന്നു പഞ്ചാബ് കൂടുതല്‍ സ്ഥിരതയുള്ള, ഒത്തിണക്കത്തോടെയുള്ള പ്രകടനം കാഴ്ചവച്ചത്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്ല്‍ ഫിറ്റ്‌നസ് വീണ്ടെടുത്ത് ടീമിലേക്കു മടങ്ങിയെത്തിയത് വലിയ ഇംപാക്ടാണ് ഉണ്ടാക്കിയത്. രാഹുലിനെക്കൂടാതെ മായങ്ക് അഗര്‍വാള്‍, നിക്കോളാസ് പൂരന്‍, മുഹമ്മദ് ഷമി, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ് എന്നിവരായിരുന്നു പഞ്ചാബിന്റെ നിര്‍ണായക താരങ്ങള്‍.
ആദ്യ പകുതിയില്‍ ജയിക്കാമായിരുന്ന ചില മല്‍സരങ്ങള്‍ പോലും പഞ്ചാബ് കൈവിട്ടിരുന്നു. അത് സംഭവിച്ചില്ലായിരുന്നെങ്കില്‍ പഞ്ചാബ് പ്ലേഓഫിലേക്കു ഉറപ്പായിട്ടും യോഗ്യത നേടുമായിരുന്നു.

മാക്‌സ്വെല്ലും കോട്രെലും പുറത്താവും

മാക്‌സ്വെല്ലും കോട്രെലും പുറത്താവും

വന്‍തുകയ്ക്കു ഈ സീസണില്‍ ടീമിലെത്തിയ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെയും വിന്‍ഡീസ് പേസര്‍ ഷെല്‍ഡണ്‍ കോട്രെലിനെയും പഞ്ചാബ് ഒഴിവാക്കുമെന്നാണ് വിവരം. 10.75 കോടി രൂപയ്ക്കായിരുന്നു മാക്‌സ്വെല്ലിനെ പഞ്ചാബ് വാങ്ങിയത്. കോട്രെലിനു 8.5 കോടിയും അവര്‍ ചെലവഴിച്ചിരുന്നു. ഏറെ പ്രതീക്ഷയുണ്ടായിരുന്ന മാക്‌സ്വെല്ലിനു 13 മല്‍സരങ്ങളില്‍ നിന്നും 15.42 എന്ന ദയനീയ ശരാശരിയില്‍ 108 റണ്‍സെടുക്കാനേ കഴിഞ്ഞിരുന്നുള്ളൂ.
ടീമിന്റെ നെടുംതൂണായി മാറേണ്ട ഗ്രൂപ്പിനെ കണ്ടെത്തിക്കഴിഞ്ഞു. ഇനി ചില ഗ്യാപ്പുകള്‍ മാത്രമാണ് നികത്താനുള്ളത്. മധ്യനിരയില്‍ ഒരു പവര്‍ഹിറ്ററെ ആവശ്യമുണ്ട്. കൂടാതെ ഷമിക്കു പിന്തുണയേക്കാന്‍ ലോകോത്തര ഫാസ്റ്റ് ബൗളറെയും അടുത്ത സീസണില്‍ ടീമിനു വേണമെന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

Story first published: Tuesday, November 10, 2020, 18:53 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+