Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 20ലും പിഴച്ചില്ല, വിക്കറ്റ് കൊയ്ത്തില്‍ റെക്കോര്‍ഡിട്ട് കാഗിസോ റബാദ

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളുമായി പര്‍പ്പിള്‍ ക്യാപ്പിന് അവകാശിയായ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ കാഗിസോ റബാദയ്ക്കു ചരിത്രനേട്ടം. വെള്ളിയാഴ്ച രാത്രി രാജസ്ഥാന്‍ റോയല്‍സിനെതിരായ കളിയിലും വിക്കറ്റുമായി തിളങ്ങിയതോടെയാണ് അദ്ദേഹം പുതിയ റെക്കോര്‍ഡ് കുറിച്ചത്.

രാജസ്ഥാനെ 46 റണ്‍സിനു ഡല്‍ഹി തകര്‍ത്തുവിട്ട കളിയില്‍ ഡല്‍ഹി ബൗളിങിലെ അമരക്കാരന്‍ റബാദയായിരുന്നു. 3.4 ഓവറില്‍ 35 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകള്‍ താരം പിഴുതിരുന്നു. ഇവയില്‍ രണ്ടും രാജസ്ഥാന്‍ ഇന്നിങ്‌സിലെ അവസാനത്തെ ഓവറിലായിരുന്നു.

20ാം മല്‍സരത്തിലും വിക്കറ്റ്

20ാം മല്‍സരത്തിലും വിക്കറ്റ്

ഐപിഎല്ലില്‍ തുടര്‍ച്ചയായി ഏറ്റവുമധികം മല്‍സരങ്ങളില്‍ ഒരു വിക്കറ്റെങ്കിലും നേടിയ ബൗളറെന്ന റെക്കോര്‍ഡിനാണ് റബാദ അവകാശിയായത്. രാജസ്ഥാനെതിരേയും വിക്കറ്റെടുത്തതോടെ ഐപിഎല്‍ കരിയറില്‍ തുടരെ 20ാമത്തെ മല്‍സരത്തിലാണ് അദ്ദേഹത്തിന് വിക്കറ്റ് ലഭിച്ചത്.
രാജസ്ഥാന്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിന്റെ വിക്കറ്റെടുത്തതോടെയാണ് റബാദ മുന്‍ റെക്കോര്‍ഡ് തകര്‍ത്തത്. നേരത്തേ ഇന്ത്യന്‍ പേസര്‍ ആര്‍ വിനയ് കുമാറിന്റെ പേരിലായിരുന്നു ഈ റെക്കോര്‍ഡ്. 2012-13ന് ഇടയില്‍ തുടര്‍ച്ചയായി 19 മല്‍സരങ്ങളില്‍ വിനയ്ക്കു ഒരു വിക്കറ്റെങ്കിലും ലഭിച്ചിരുന്നു.

റബാദയുടെ കുതിപ്പ്

റബാദയുടെ കുതിപ്പ്

2017ലെ ഐപിഎല്‍ മുതലാണ് റബാദ വിക്കറ്റ് കൊയ്ത്ത് തുടങ്ങിയത്. സീസണിന്റെ അവസാനം കളിച്ച രണ്ടു മല്‍സരങ്ങളില്‍ പേസര്‍ക്കു വിക്കറ്റ് ലഭിച്ചു. 2018ലെ സീസണ്‍ മുഴുവന്‍ റബാദയ്ക്കു പരിക്കുിനെ തുടര്‍ന്നു പുറത്തിരിക്കേണ്ടി വന്നു. കഴിഞ്ഞ സീസണില്‍ 12 മല്‍സരങ്ങള്‍ കളിച്ച അദ്ദേഹം ടീമിനെ പ്ലേഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഈ സീസണില്‍ തുടര്‍ച്ചയായി ആറു മല്‍സരങ്ങളിലും മിന്നുന്ന പ്രകടനം നടത്തിയ റബാദ ടീമിന്റെ മുന്നേറ്റത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു.
ആറു മല്‍സരങ്ങളില്‍ നിന്നും ഒരു നാലു വിക്കറ്റ് നേട്ടമക്കം 15 വിക്കറ്റുകളാണമ് ഈ സീസണില്‍ പേസര്‍ വീഴ്ത്തിയത്.

കഴിഞ്ഞ സീസണില്‍ രണ്ടാമത്

കഴിഞ്ഞ സീസണില്‍ രണ്ടാമത്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ താരമായിരുന്നു റബാദ. 12 മല്‍സരങ്ങളില്‍ നിന്നും 25 വിക്കറ്റുകളാണ് പേസര്‍ കൊയ്തത്. ഒരു വിക്കറ്റ് വ്യത്യാസത്തിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇമ്രാന്‍ താഹിര്‍ പര്‍പ്പിള്‍ ക്യാപ്പ് പിടിച്ചെടുത്തത്. കഴിഞ്ഞ തവണ കൈവിട്ട പര്‍പ്പിള്‍ ക്യാപ്പ് ഇത്തവണ കൈക്കലാക്കാമെന്ന പ്രതീക്ഷയിലാണ് റബാദ.
2017ലെ ഐപിഎല്ലില്‍ ഡല്‍ഹി ടീമിലൂടെയാണ് റബാദ അരങ്ങേറിയത്. ഇതിനകം 24 മല്‍സരങ്ങളില്‍ താരം കളിച്ചിട്ടുണ്ട്. 44 വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കന്‍ പേസറുടെ അക്കൗണ്ടിലുള്ളത്.

Story first published: Saturday, October 10, 2020, 17:34 [IST]
Other articles published on Oct 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+