For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മറ്റൊരു ടീം ഇറക്കാനുള്ളത്ര മികച്ച താരങ്ങള്‍ ഡല്‍ഹി ബെഞ്ചിലുണ്ട്- ആര്‍ അശ്വിന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും മികച്ച പോരാട്ടമാണ് ഡല്‍ഹി ക്യാപിറ്റല്‍സ് കാഴ്ചവെക്കുന്നത്. സംതുലിതമായ ഡല്‍ഹി നിര ആദ്യ അഞ്ച് മത്സരത്തില്‍ നാലിലും വിജയിച്ച് പ്ലേ ഓഫിലേക്കുള്ള കുതിപ്പ് തുടരുകയാണ്. മികച്ച ടീമുള്ള ഡല്‍ഹി ഇത്തവണത്തെ കിരീട സാധ്യത കല്‍പ്പിക്കുന്നവരില്‍ മുന്‍നിരയിലാണ്. അവസാന മത്സരത്തില്‍ ആര്‍സിബിയെ 59 റണ്‍സിനും ഡല്‍ഹി തോല്‍പ്പിച്ചു.

ഇപ്പോഴിതാ ആര്‍സിബിക്കെതിരായ മത്സരത്തിന് ശേഷം മത്സരത്തെ വിലയിരുത്തിയിരിക്കുകയാണ് ഡല്‍ഹിയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍. 'മികച്ച ടീമിനെത്തന്നെയാണ് ഇത്തവണ ഡല്‍ഹിക്ക് ലഭിച്ചത്. എല്ലാവരും അവരുടേതായ സംഭാവന മത്സരത്തില്‍ നല്‍കുന്നു. നാല് ഓവര്‍ മുഴുവനായി എറിയേണ്ട ആവിശ്യമില്ലെന്നാണ് ആദ്യ സമയങ്ങളില്‍ ചിന്തിച്ചിരുന്നത്. അത്രത്തോളം താരങ്ങളുണ്ട്.

rashwin

ഈ സീസണില്‍ ആര്‍സിബിക്കെതിരെയാണ് ആദ്യമായി നാല് ഓവര്‍ എറിഞ്ഞത്. നിരന്തരം ടീം മെച്ചപ്പെടുകയാണ്'-അശ്വിന്‍ പറഞ്ഞു. ആര്‍സിബിക്കെതിരേ നാല് ഓവര്‍ പന്തെറിഞ്ഞ അശ്വിന്‍ ദേവ്ദത്ത് പടിക്കലിന്റെ വിക്കറ്റും നേടി. ആര്‍സിബിക്കുവേണ്ടി മൂന്ന് അര്‍ധ സെഞ്ച്വറി ഇതിനോടകം നേടിയ ദേവ്ദത്ത് മിന്നും ഫോമിലായിരുന്നു.

ഡല്‍ഹിയുടെ യുവതാരം പൃത്ഥ്വി ഷായുടെ ബാറ്റിങ്ങിനെയും അശ്വിന്‍ പുകഴ്ത്തി. 'വളരെ പ്രതിഭയുള്ള താരമാണ് പൃത്ഥ്വി ഷാ. ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ അവരുടേതായ ടെക്‌നിക്കുകള്‍ കൈവശമുള്ളവരാണ്. പൃത്ഥ്വിക്ക് സവിശേഷമായ ടെക്‌നിക്കുണ്ട്. അവന്‍ പന്തിനടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം മനോഹരമാണ്. അവസാന കുറച്ച് മത്സരങ്ങളിലായി പന്തിനെ മനോഹരമായി അവന്‍ അടിക്കുന്നു'-അശ്വിന്‍ പ്രശംസിച്ചു. ആര്‍സിബിക്കെതിരേ 23 പന്തില്‍ 5 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 42 റണ്‍സാണ് പൃത്ഥ്വി നേടിയത്.

ആദ്യ പവര്‍പ്ലേയില്‍ റണ്‍സുയര്‍ത്തുന്നതില്‍ വലിയ മിടുക്കാണ് പൃത്ഥ്വിക്കുള്ളത്. പൃത്ഥ്വി-ശിഖര്‍ ധവാന്‍ കൂട്ടുകെട്ട് ഓപ്പണിങ്ങില്‍ തിളങ്ങുന്നുണ്ട്. ആര്‍സിബിക്കെതിരേ മധ്യനിരയില്‍ മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ടീമിന് മുതല്‍ക്കൂട്ടായത്. ഈ പ്രകടനത്തെയും അശ്വിന്‍ പ്രശംസിച്ചു. 'ശക്തനായ താരമാണ് സ്റ്റോയിനിസ്. വ്യത്യസ്തമായ ഫ്രാഞ്ചൈസികള്‍ക്കൊപ്പം ഐപിഎല്‍ കളിച്ച പരിചയസമ്പത്തുമുണ്ട്. വലിയ രീതിയില്‍ മെച്ചപ്പെട്ട സ്റ്റോയിനിസ് ഡല്‍ഹിയിലെത്തിയത് ഏറ്റവും മികച്ചവനായാണ്.

ദുബായില്‍ കളിച്ചപ്പോള്‍ രണ്ട് മത്സരത്തിലും അവന് തിളങ്ങാനായി. ഇത്തവണത്തെ ഡല്‍ഹിയുടെ ഏറ്റവും വലിയ കരുത്ത് മറ്റൊരു ടീം ഇറക്കാനുള്ളത്ര മികച്ച താരങ്ങള്‍ ബെഞ്ചിലിരിക്കുന്നതാണ്'-അശ്വിന്‍ പറഞ്ഞു. എട്ട് പോയിന്റുള്ള ഡല്‍ഹി ക്യാപിറ്റല്‍സാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് മാത്രമാണ് ഡല്‍ഹി സീസണില്‍ പരാജയപ്പെട്ടത്. 9ാം തീയ്യതി ഷാര്‍ജയില്‍ രാജസ്ഥാന്‍ റോയല്‍സാണ് ഡല്‍ഹിയുടെ അടുത്ത എതിരാളി.

Story first published: Tuesday, October 6, 2020, 15:52 [IST]
Other articles published on Oct 6, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+