For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ക്രിക്കറ്റിനായി ജോലി വിട്ടു! പഞ്ചാബിന്റെ കോടികള്‍ വെള്ളത്തിലാക്കി- വരുണിനെ അറിയാം

കൊല്‍ക്കത്തയ്ക്കായി മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

ഐപിഎല്ലില്‍ മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് മിസ്റ്ററി സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി. മികച്ച ബൗളിങ് പ്രകടനത്തിലൂടെ കെകെആറിന്റെ തുറുപ്പുചീട്ടായിരിക്കുകയാണ് അദ്ദേഹം. ഈ സീസണിലെ ഐപിഎല്ലില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ഒരേയൊരു താരം കൂടിയായ വരുണിനെ ഇനി ഇന്ത്യന്‍ ജഴ്‌സിയിലും കാണാം.

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോള്‍ ടി20 ടീമില്‍ വരുണിനെ ഉള്‍പ്പെടുത്തിയിരുന്നു. ഇതാദ്യമായാണ് താരം ദേശീയ ടീമിന്റെ ഭാഗമാവുന്നത്. വരുണിനെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകള്‍ നോക്കാം.

13ാം വയസ്സിനു ശേഷം

13ാം വയസ്സിനു ശേഷം

കര്‍ണാടകയിലെ ബിദാറിലാണ് 1991 ആഗസ്റ്റ് 29ന് വരുണ്‍ ചക്രവര്‍ത്തി ജനിച്ചത്. 13ാം വയസ്സ് വരെ കാര്യമായി ക്രിക്കറ്റ് മല്‍സരങ്ങളില്‍ താരം കളിച്ചിട്ടില്ല. അതിനു ശേഷമാണ് വരുണ്‍ ക്രിക്കറ്റില്‍ കൂടുതല്‍ ഗൗരവമായെടുത്തത്.
തുടക്കകാലത്ത് ഒരുപാട് അവഗണനകള്‍ ക്രിക്കറ്റില്‍ നിന്നും വരുണിന് നേരിടേണ്ടി വന്നിരുന്നു. ഇതേ തുടര്‍ന്ന് ക്രിക്കറ്റ് വിട്ട് താരം വീണ്ടും പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ചെന്നൈയിലെ എസ്ആര്‍എം യൂനിവേഴ്‌സിറ്റിയില്‍ ബാച്ചിലര്‍ ഓഫ് ആര്‍ക്കിടെക്ചര്‍ കോഴ്‌സിനു വരുണ്‍ ചേരുകയും ചെയ്തിരുന്നു.

വീണ്ടും ക്രിക്കറ്റിലേക്ക്

വീണ്ടും ക്രിക്കറ്റിലേക്ക്

പഠനത്തിലേക്കു തിരിഞ്ഞെങ്കിലും ക്രിക്കറ്റിനെ പൂര്‍ണമായി ഉപേക്ഷിക്കാന്‍ വരുണിന് മനസ്സ് വന്നില്ല. പഠനത്തിനു ശേഷം ജോലി ചെയ്തു കൊണ്ടിരിക്കെ വരുണ്‍ ടെന്നീസ് ബോള്‍ ക്രിക്കറ്റ് കളിച്ചിരുന്നു. ഈ സമയത്താണ് ബൗളിങില്‍ പുതിയ പല ട്രിക്കുകളും താരം പഠിക്കുകയും പരീക്ഷിക്കുകയും ചെയ്യുന്നത്. ചില പ്രാദേശിക ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ വരുണ്‍ കളിക്കകുയും ചെയ്തു. ഇതോടെ ക്രിക്കറ്റെന്ന പാഷന്‍ വീണ്ടും വരുണിനെ കീഴടക്കി.
ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ താരത്തിനു പ്രചോദനമായതും ഇതു തന്നെയാണ്. 25ാം വയസ്സില്‍ ജോലി രാജി വച്ച് മുഴുവന്‍ സമയ ക്രിക്കറ്ററായി മാറാന്‍ ഇതോടെ വരുണ്‍ തീരുമാനിക്കുകയായിരുന്നു.

ലിസ്റ്റ് എ ക്രിക്കറ്റിലെ അരങ്ങേറ്റം

ലിസ്റ്റ് എ ക്രിക്കറ്റിലെ അരങ്ങേറ്റം

തമിഴ്‌നാടിനു വേണ്ടി 2018-19 സീസണിലെ വിജയ് ഹസാരെ ട്രോഫി ടി20 ടൂര്‍ണമന്റില്‍ കളിച്ചു കൊണ്ടായിരുന്നു ലിസ്റ്റ് എ ക്രിക്കറ്റില്‍ വരുണിന്റെ അരങ്ങേറ്റം. ഈ ടൂര്‍ണമെന്റില്‍ തമിഴ്‌നാടിനായി ഏറ്റവുമധികം വിക്കറ്റുകളെടുത്തതും അദ്ദേഹമായിരുന്നു. 22 വിക്കറ്റുകളാണ് വലംകൈയന്‍ സ്പിന്നര്‍ വീഴ്ത്തിയത്. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളറും വരുണായിരുന്നു.
2018 ഡിസംബറില്‍ നടന്ന ഐപിഎല്‍ ലേലത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് 8.4 കോടി രൂപ വാരിയെറിഞ്ഞ് വരുണിനെ സ്വന്തമാക്കിയപ്പോള്‍ എല്ലാവരും അദ്ഭുതപ്പെട്ടിരുന്നു. അരങ്ങേറ്റ മല്‍സരത്തിലെ ആദ്യ ഓവറില്‍ 25 റണ്‍സാണ് സ്പിന്നര്‍ വിട്ടുകൊടുത്തത്. ഇതോടെ ഐപിഎല്ലിലെ കന്നി മല്‍സരത്തിലെ ആദ്യ ഓവറില്‍ കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേടും വരുണിന്റെ പേരിലായി. സീസണിലെ ചില മല്‍സരങ്ങളില്‍ മാത്രം കളിച്ച വരുണിന് തന്റെ മൂല്യത്തോട് നീതി പുലര്‍ത്താനായില്ല. വന്‍ ഫ്‌ളോപ്പായ വരുണിനെ സീസണിനു ശേഷം പഞ്ചാബ് ഒഴിവാക്കി. തുടര്‍ന്നാണ് ഈ സീസണിലെ ലേലത്തില്‍ കെകെആര്‍ വരുണിനെ ടീമിലേക്കു കൊണ്ടുവന്നത്.

Story first published: Tuesday, October 27, 2020, 14:32 [IST]
Other articles published on Oct 27, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+