Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ചാഹറിന്റെ രണ്ടാം പന്തില്‍ പൃഥ്വി ഷാ പുറത്തായത് ധോണി അറിഞ്ഞില്ല, സിഎസ്‌കെയുടെ പിഴവ്!!

ദുബായ്: ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഏറ്റവും അബദ്ധമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സംഭവിച്ചിരിക്കുന്നത്. മത്സരത്തില്‍ പൃഥ്വി ഷായുടെ അര്‍ധ സെഞ്ച്വറിയാണ് ചെന്നൈയെ പിന്നോട്ടടിച്ചത്. എന്നാല്‍ നേരിട്ട രണ്ടാം പന്തില്‍ പൃഥ്വി പുറത്തായിരുന്നു എന്നതാണ് സത്യം. റീപ്ലേകള്‍ അടക്കം അദ്ദേഹത്തിന്റെ ബാറ്റിന്റെ എഡ്ജില്‍ തട്ടി പന്ത് മഹേന്ദ്ര സിംഗ് ധോണിയുടെ കൈകളില്‍ എത്തുകയും ചെയ്തു. എന്നാല്‍ ആരും ഔട്ടിനായി അപ്പീല്‍ ചെയ്തില്ല. അമ്പയര്‍ ഔട്ട് അനുവദിക്കുകയോ ചെയ്തില്ല. എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്നതാണ് ഏറ്റവും വലിയ അമ്പരപ്പ്.

1

മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും പൃഥ്വി ഷായ്ക്കായിരുന്നു ലഭിച്ചത്. ദീപക് ചാഹറാണ് ആദ്യ ഓവര്‍ എറിഞ്ഞത്. മികച്ചൊരു ഔട്ട് സ്വിംഗറായിരുന്നു ഇത്. ബാറ്റിന്റെ വശങ്ങളിലൂടെ പോയി ഈ പന്ത് ധോണിയുടെ കൈകളിലെത്തുകയായിരുന്നു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് ഒരാള്‍ക്ക് പോലും സംശയമില്ലായിരുന്നു. എന്നാല്‍ റീപ്ലേകള്‍ വന്നതോടെ എല്ലാവരും അമ്പരന്നു. സ്‌നിക്കോമീറ്ററില്‍ പന്ത് ഇന്‍സൈഡ് എഡ്ജ് ചെയ്താണ് ധോണിയുടെ കൈകളിലെത്തിയതെന്ന് വ്യക്തമായി. ആ സമയം പൂജ്യത്തില്‍ നില്‍ക്കുകയായിരുന്നു ഷാ.

ചെന്നൈ താരങ്ങള്‍ അപ്പീല്‍ ചെയ്തിരുന്നെങ്കില്‍ ഫലം മാറുമായിരുന്നു. എന്നാല്‍ ഏറ്റവും രസകരം പൃഥ്വി ഷാ പോലും ഇതറിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തും യാതൊരു ഭാവമാറ്റങ്ങളുമില്ലായിരുന്നു. അതേസമയം ഏറ്റവും വലിയ ചോദ്യമായി ഉയരുന്നത് എന്തുകൊണ്ട് ധോണി അപ്പീല്‍ ചെയ്തില്ല എന്നാണ്. വിക്കറ്റിന് പിന്നില്‍ ഏറ്റവും മികവുള്ള ധോണി ഇതറിഞ്ഞില്ല എന്നത് അദ്ഭുതമാണ്. ധോണി ഡിആര്‍സിന് പോകാതിരുന്നതും ആരാധകരെ അമ്പരിപ്പിച്ചു. മത്സരത്തില്‍ 64 റണ്‍സടിച്ച് ഡല്‍ഹിയെ വിജയത്തിലെത്തിച്ചത് പൃഥ്വി ഷായുടെ ഇന്നിംഗ്‌സാണ്.

പൃഥ്വി ഷാ പുറത്തായിരുന്നെങ്കില്‍ ഡല്‍ഹിയുടെ സ്‌കോര്‍ 175 റണ്‍സില്‍ എത്തില്ലായിരുന്നു. 64 റണ്‍സ് കുറച്ചിരുന്നെങ്കില്‍ ഡല്‍ഹിയുടെ സ്‌കോര്‍ 130 റണ്‍സില്‍ താഴെയാകുമായിരുന്നു. ഇത് സിഎസ്‌കെയ്ക്ക് വിജയിക്കാവുന്ന സ്‌കോര്‍ ആയി മാറുമായിരുന്നു. അതേസമയം അമ്പയറിംഗ് പിഴവുകളെ രൂക്ഷമായി ആരാധകര്‍ വിമര്‍ശിക്കുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ തേര്‍ഡ് അമ്പയര്‍ക്ക് നേരിട്ട് ഇടപെട്ട് തീരുമാനം പരിശോധിക്കാമെന്ന നിയമം കൊണ്ടുവരണമെന്നാണ് ആവശ്യം. അതേസമയം തന്റെ മത്സരം ഒരിക്കല്‍ കൂടി കാണുമെന്ന് പൃഥ്വി ഷാ പറഞ്ഞു. എന്തൊക്കെയാണ് പിഴവുകളെന്നും, തന്റെ കരുത്തെന്നും അറിയാന്‍ വേണ്ടിയാണിതെന്നും ഷാ വ്യക്തമാക്കി.

Story first published: Saturday, September 26, 2020, 17:08 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+