Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന്‍ സെവാഗിന്റെ മിനി വേര്‍ഷന്‍, സിഎസ്‌കെ അവരെ സൂക്ഷിക്കണമെന്ന് മുന്‍ ഇംഗ്ലീഷ് താരം

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇന്ന് നിര്‍ണായക പോരാട്ടമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവര്‍ ജയിച്ചിട്ടില്ലെങ്കില്‍ ഇത്തവണ പ്ലേഓഫ് പ്രതീക്ഷകള്‍ അവര്‍ക്ക് അവസാനിപ്പിക്കേണ്ടി വരും. പ്ലേ ഓഫില്‍ ആദ്യമായി കളിക്കാന്‍ സാധിക്കാതിരിക്കുന്നതിനും ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി സാക്ഷ്യം വഹിക്കേണ്ടി വരും. അതുകൊണ്ട് ജയം നേടാന്‍ തന്നെയാണ് സിഎസ്‌കെ വരുന്നത്. എന്നാല്‍ കാര്യങ്ങള്‍ എളുപ്പമാകില്ലെന്ന് ഉറപ്പിച്ച് പറയുകയാണ് മുന്‍ ഇംഗ്ലണ്ട് താരം ഗ്രേയം സ്വാന്‍. വീരേന്ദര്‍ സെവാഗിന്റെ മിനി വേര്‍ഷന്‍ ഡല്‍ഹിയിലുണ്ടെന്ന് സ്വാന്‍ മുന്നറിയിപ്പ് നല്‍കുന്നു.

1

ഡല്‍ഹിയുടെ ഓപ്പണര്‍ പൃഥ്വി ഷായെയാണ് സെവാഗുമായി സ്വാന്‍ താരതമ്യം ചെയ്തിരിക്കുന്നത്. ടൂര്‍ണമെന്റില്‍ വെടിക്കെട്ട് ബാറ്റിംഗ് കൊണ്ട് ഞെട്ടിക്കുന്ന താരമാണ് പൃഥ്വി ഷാ. ഡല്‍ഹിക്ക് പലപ്പോഴും മികച്ച തുടക്കം നല്‍കുന്നതും ഷായും ശിഖര്‍ ധവാനും ചേര്‍ന്ന കൂട്ടുകെട്ടാണ്. എന്നാല്‍ സ്ഥിരതയില്ലാത്തത് വലിയ പ്രശ്‌നമാണ്. ഇത്തവണയും വെടിക്കെട്ടുകള്‍ നടത്തിയെങ്കിലും സ്ഥിരത ഷായില്‍ നിന്നുണ്ടായിട്ടില്ല. എട്ട് മത്സരങ്ങളില്‍ നിന്ന് 202 റണ്‍സാണ് പൃഥ്വി ഷാ നേടിയത്. 25.25 ആണ് ശരാശരി. രണ്ട് അര്‍ധ സെഞ്ച്വറികള്‍ ഷായുടെ പേരിലുണ്ട്. 42, 66, 64 എന്നിവയാണ് ഷായുടെ ഈ സീസണിലെ മികച്ച സ്‌കോറുകള്‍. എന്നാല്‍ അവസാന മൂന്ന് മത്സരങ്ങളില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം ഷാ നടത്തിയിട്ടില്ല.

ഡല്‍ഹി നിരയില്‍ പേടിക്കേണ്ട മറ്റ് കാര്യങ്ങളുണ്ടെന്നും സ്വാന്‍ പറഞ്ഞു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയും റിക്കി പോണ്ടിംഗിന്റെ കോച്ചിംഗും ഡല്‍ഹിയെ മറ്റൊരു തലത്തില്‍ എത്തിച്ചിരിക്കുകയാണെന്ന് സ്വാന്‍ പറഞ്ഞു. ഡല്‍ഹിയെ കുറിച്ച് പറയാന്‍ കുറച്ച് കാര്യങ്ങളുണ്ട്. ശ്രേയസ് അയ്യര്‍ ഗംഭീര ക്യാപ്റ്റനാണ്. റിക്കി പോണ്ടിംഗ് മറ്റൊരു കാരണമാണ്. അദ്ദേഹം ഒരു മത്സരത്തിന് ശേഷം ചിരിക്കുന്നത് ഞാന്‍ കണ്ടു. ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍ ഒരിക്കല്‍ പോലും ചിരിക്കാത്ത പോണ്ടിംഗാണ് ആ മത്സരത്തിന് ശേഷം ചിരിച്ചത്. ഡല്‍ഹി എന്തുകൊണ്ട് ടീമെന്ന നിലയില്‍ സംതൃപ്തരാണ് എന്നാണ് വ്യക്തമാകുന്നതെന്നും സ്വാന്‍ പറഞ്ഞു.

പൃഥ്വി ഷാ, എന്തൊരു താരമാണ് അദ്ദേഹം. ഷാ ബാറ്റ് ചെയ്യുന്ന രീതി എനിക്ക് ഇഷ്ടമാണ്. അദ്ദേഹം ബേബി സെവാഗാണ്. സെവാഗിന്റെ മിനിയേച്ചര്‍ വേര്‍ഷനെ പോലെയാണ് പൃഥ്വി ഷാ. സെവാഗ് എന്റെ എക്കാലത്തെയും ഇഷ്ടപ്പെട്ട ഇന്ത്യന്‍ താരമാണ്. അതിലെല്ലാം ഉപരി ഡല്‍ഹിക്ക് ശക്തമായ ഒരു ടീമാണ് ഉള്ളത്. അവര്‍ വളരെ ആത്മവിശ്വാസത്തോടെയാണ് കളിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ ഏത് ടീമിനെയും തോല്‍പ്പിക്കാന്‍ കഴിയുന്ന ടീമാണ് അവരെന്നും സ്വാന്‍ പറഞ്ഞു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഡല്‍ഹി. 12 പോയിന്റുണ്ട് അവര്‍. മുംബൈ ഇന്ത്യന്‍സുമായി ഡല്‍ഹി പോയിന്റ ്പട്ടികയില്‍ വലിയ പോരാട്ടം തന്നെ നടത്തുന്നുണ്ട്.

Story first published: Saturday, October 17, 2020, 10:50 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+