Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പൃഥ്വിക്കു ഇനി നിര്‍ണായകം- അക്കാര്യം തെളിയിച്ചേ തീരൂവെന്ന് മൈക്കല്‍ വോന്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പ്ലെയിങ് ഇലവനില്‍ സ്ഥാനം നഷ്ടമായ പൃഥ്വി ഷായ്ക്കു തന്റെ പ്രതിഭയ്‌ക്കൊത്ത പ്രകടനം എത്രയും പെട്ടെന്ന് പുറത്തെടുത്തേ തീരൂവെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോന്‍ അഭിപ്രായപ്പെട്ടു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ഡല്‍ഹി ഇന്നു വന്‍ തോല്‍വിയേറ്റു വാങ്ങിയ കളിയിലും പൃഥ്വി പ്ലെയിങ് ഇലവനില്‍ ഇല്ലായിരുന്നു. സ്ഥിരതയാര്‍ന്ന പ്രകടനം പുറത്തെടുക്കാന്‍ കഴിയുന്നില്ലെന്നതാണ് താരം നേരിടുന്ന ഏറ്റവും വലിയ വിമര്‍ശനം. ഇതേ കാരണം കൊണ്ട് തന്നെയാണ് ഡല്‍ഹി ടീമില്‍ നിന്നും പൃഥ്വി ഒഴിവാക്കെപ്പട്ടത്. പകരം അജിങ്ക്യ രഹാനെയ്ക്കു ഡല്‍ഹി അവസരം നല്‍കുകയായിരുന്നു.

1

കരിയറില്‍ ചില സമയങ്ങളില്‍ ഒരു താരത്തിന് മനസ്സ് ശാന്തമാക്കാന്‍ ഇതുപോലെയുള്ള ബ്രേക്ക് വേണ്ടിവരുമെന്നു വോന്‍ അഭിപ്രായപ്പെട്ടു. റിക്കി പോണ്ടിങ് ഒരുപാട് അനുഭവസമ്പത്തുള്ള കോച്ചാണ്. പല തരത്തിലുള്ള വ്യക്തികളെയും എങ്ങനെ കൈകാര്യം ചെയ്യാമെന്ന കാര്യത്തില്‍ അദ്ദേഹത്തിനു നല്ല ഐഡിയ ഉണ്ട്. പൃഥ്വി ഷാ ഒരുപാട് കഴിവുള്ള താരമാണ്. അക്കാര്യത്തില്‍ സംശയമില്ലെന്നും വോന്‍ ചൂണ്ടിക്കാട്ടി.

ഒരേ പ്രതീക്ഷകളുമായി രണ്ട് മൂന്നു വര്‍ഷങ്ങളായി പൃഥ്വി ഇവിടെ തന്നെയുണ്ട്. വളരെ സ്വതന്ത്രമായി, അതോടൊപ്പം ആവേശം കൊള്ളിക്കുന്ന തരത്തില്‍ അദ്ദേഹം കളിക്കുന്നത് കാണാനാണ് നമ്മള്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ രണ്ട്, മൂന്ന് വര്‍ഷമായി ഇവിടെയുള്ള താരത്തിന് സ്ഥിരത പുലര്‍ത്താന്‍ കഴിയുന്നില്ലെന്നാണ് തനിക്കു കാണാന്‍ കഴിയുന്നതെന്ന് വോന്‍ വ്യക്തമാക്കി.

ടി20 ക്രിക്കറ്റ് റിസ്‌കുള്ള ഫോര്‍മാറ്റാണെന്ന് എനിക്കറിയാം. എങ്കിലും മികച്ച താരങ്ങള്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തും. ഒന്നിനു പിറകെ ഒന്നായി അവര്‍ സ്‌കോര്‍ ചെയ്തു കൊണ്ടിരിക്കും. എന്നാല്‍ പൃഥ്വിയില്‍ നിന്നും ഇതു കാണാനാവുന്നില്ല. ഇപ്പോള്‍ താരം ടീമില്‍പ്പോലുമില്ല. ഇത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എല്ലാവരും പറയുന്നതു പോലെ മികച്ച താരമാണോ പൃഥ്വിയെന്നും വോന്‍ ചോദിക്കുന്നു.

ചില സമയങ്ങളില്‍ ഒരു താരം വളരെ പെട്ടെന്നായിരിക്കും ഉയരത്തില്‍ നിന്നും തറയിലേക്കു പതിക്കുക. ഇവിടെ ഇതു പൃഥ്വി ഷായാണെന്നു ഞാന്‍ പറയുന്നില്ല. പക്ഷെ വൈകാതെ തന്നെ സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കില്‍ എല്ലാവരും മുമ്പ് പുകഴ്ത്തിയതു പോലെയൊരു മികച്ച താരമല്ല പൃഥ്വിയെന്നു വ്യക്തമാവും. ടീമിനു വേണ്ടി സ്ഥിരതയാര്‍ന്ന, ഒപ്പം മനോഹരമായ ഇന്നിങ്‌സുകള്‍ പൃഥ്വി കളിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, October 27, 2020, 23:39 [IST]
Other articles published on Oct 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+