Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മുംബൈ ഇന്ത്യന്‍സ് കപ്പും കൊണ്ടേ പോവൂ, 'പ്രെയര്‍ ആന്റി'യെ ഇറക്കി! ഇനി രക്ഷയില്ല

ഐപിഎല്ലിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ അഞ്ചാം കിരീടം നേടുന്നതില്‍ നിന്നും തടയാന്‍ ഇനിയാര്‍ക്കും കഴിഞ്ഞേക്കില്ല. കാരണം തങ്ങളുടെ ഭാഗ്യനക്ഷത്രമായ 'പ്രെയര്‍ ആന്റി'യെ മുംബൈ രംഗത്തിറക്കിയിരിക്കുകയാണ്. വ്യാഴാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ നടന്ന ക്വാളിഫയര്‍ വണ്‍ പോരാട്ടത്തില്‍ മുംബൈയെ പ്രാര്‍ഥിച്ചു ജയിപ്പിക്കാന്‍ ആരാധകര്‍ക്കു പ്രിയപ്പെട്ട ആന്റിയും സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇതിനു ഫലം കാണുകയും ചെയ്തുവെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹിയെ 57 റണ്‍സിനു തകര്‍ത്തുവിട്ട് മുംബൈ ഫൈനലിലേക്കു മുന്നേറിയിരുന്നു.

1

2017ല്‍ നടന്ന മുംബൈ- റൈസിങ് പൂനെ ജയന്റ്‌സ് ഫൈനലിനിടെയാണ് ആദ്യമായി പ്രെയര്‍ ആന്റി ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയില്‍പ്പെടുന്നത്. അന്നു ഹൈദരാബാദിലായിരുന്നു ഫൈനല്‍. ആവേശകരമായ ഫൈനലില്‍ അവസാന പന്തില്‍ പൂനെയെ ഒരു റണ്‍സിനു തോല്‍പ്പിച്ച് മുംബൈ തങ്ങളുടെ മൂന്നാം കിരീടം സ്വന്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് പ്രെയര്‍ ആന്റിയാണ് മുംബൈയുടെ ഭാഗ്യനക്ഷത്രമായി മാറിയത്.

പിന്നീട് ഐപിഎല്ലില്‍ മുംബൈയുടെ പല മല്‍സരങ്ങളിലും ടീമിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുന്ന ഇവരെ കാണാമായിരുന്നു. ഇതോടെ ആരാധകര്‍ ഒരു പേരും നല്‍കി- പ്രെയര്‍ ആന്റി. യുഎഇയില്‍ നടക്കുന്ന ഈ സീസണിലും പ്രെയര്‍ ആന്റിയുടെ സാന്നിധ്യം മുംബൈയ്ക്കു മറ്റൊരു കിരീടം സമ്മാനിക്കുമെന്നാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.

മുംബൈ ടീമിന്റെ വെറും ഫാന്‍ മാത്രമല്ല ഈ ആന്റിയെന്നതാണ് പലര്‍ക്കുമറിയാത്ത യാഥാര്‍ഥ്യം. മുംബൈ ടീമുടമ നിതാ അംബാനിയുടെ അമ്മയായ പൂര്‍ണിമ ദലാലാണ് ആരാധകര്‍ പ്രെയര്‍ ആന്റിയെന്നു വിശേഷിപ്പിക്കുന്ന ഭാഗ്യതാരം. മുംബൈ- ഡിസി ക്വാളിഫയര്‍ വണ്‍ മല്‍സരത്തിനിടെ ക്യാമറക്കണ്ണുകളില്‍ പ്രെയര്‍ ആന്റി 'കുടുങ്ങിയതോടെ' സമൂഹ മാധ്യമങ്ങളില്‍ നിരവധി പേര്‍ പ്രതികരിച്ചിരുന്നു.

മി മാനേജ്‌മെന്റ് പ്രെയര്‍ ആന്റിയെ കൊണ്ടു വന്നിരിക്കുന്നു. വൗയെന്നായിരുന്നു ഒരു ട്വീറ്റ്. ഡല്‍ഹി ക്യാപ്പിറ്റല്‍സ് സൂക്ഷിക്കുക, ഇന്നത്തെ ക്വാളിഫയര്‍ വണ്ണിന് പ്രെയര്‍ ആന്റിയെത്തിയിരിക്കുന്നുവെന്ന് ഒരു യൂസര്‍ പ്രതികരിച്ചു. പ്രെയര്‍ ആന്റി സ്റ്റേഡിയത്തില്‍, ഇനി ഞങ്ങളെ കിരീടം നേടുന്നതില്‍ നിന്നും തടയാന്‍ ആര്‍ക്കാവുമെന്നായിരുന്നു ഒരു ആരാധകന്റെ ചോദ്യം.

Story first published: Friday, November 6, 2020, 19:43 [IST]
Other articles published on Nov 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+