Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി ബ്രാന്‍ഡിന്റെ പ്രത്യേകത അതാണ്, കോലിയും രോഹിത്തുമെത്തില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഐപിഎല്ലില്‍ തോല്‍വികളുമായി നോക്കൗട്ടിലേക്ക് എത്തുമോ എന്ന് ഉറപ്പില്ലാതെ നില്‍ക്കുകയാണ്. എന്നാല്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ബ്രാന്‍ഡ് മൂല്യത്തിന് ഇതുവരെ ഇടിവ് വന്നിട്ടില്ല. അദ്ദേഹത്തിന്റെ മികവ് ഓരോ മത്സരത്തിലും തെളിഞ്ഞ് കാണുന്നുണ്ട്. എന്നാല്‍ ടീമിലെ മറ്റ് താരങ്ങള്‍ക്ക് സിഎസ്‌കെയെ വിജയിപ്പിക്കാന്‍ സാധിക്കുന്നില്ല. ധോണി ഓരോ ക്രിക്കറ്റ് താരത്തിലും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നും, അതാണ് അദ്ദേഹം ക്രിക്കറ്റിലുണ്ടാക്കുന്ന വലിയ ഇംപാക്ടെന്നും മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ പറഞ്ഞു.

ബ്രാന്‍ഡ് ധോണി

ബ്രാന്‍ഡ് ധോണി

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ പ്രകടനം എന്ത് തന്നെയായാലും ധോണിയെ അത് ബാധിക്കില്ല. ബ്രാന്‍ഡ് ധോണി ശക്തമായി തന്നെ നിലനില്‍ക്കുമെന്ന് പ്രഗ്യാന്‍ ഒാജ പറയുന്നു. നിങ്ങള്‍ ചെന്നൈയുടെ ഓരോ കളിക്കും ശേഷം എതിര്‍ നിരയില്‍ നിന്ന് യുവാക്കള്‍ ധോണി കാണാന്‍ വരുന്നത് കാണുന്നില്ലേ. ധോണിയോട് സംസാരിക്കാന്‍, അദ്ദേഹത്തില്‍ നിന്ന് തന്ത്രങ്ങള്‍ പഠിക്കാന്‍ അവര്‍ കൂട്ടത്തോടെ വരുന്നു. പര്‍പ്പിള്‍ ക്യാപ്പ് താരം കെഎല്‍ രാഹുല്‍ പോലും ധോണിയുമായി സംസാരിക്കുന്നു. ധോണിയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതാണ്. കോലിയോ രോഹിത്തോ അതുപോലെ എത്തില്ല. ഒരാള്‍ക്കും അദ്ദേഹത്തിന് പകരക്കാരനാവാന്‍ സാധിക്കില്ല. അതുകൊണ്ട് തന്നെയാണ് ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നതെന്നും ഓജ പറഞ്ഞു.

പോസിറ്റീവ് പ്ലെയര്‍

പോസിറ്റീവ് പ്ലെയര്‍

ധോണി എന്നത് വേറെ ലീഗിലുള്ള കളിക്കാരനാണെന്ന് ആശിഷ് നെഹ്‌റ പറയുന്നു. എല്ലാത്തിനെയും പോസിറ്റീവായിട്ടാണ് അദ്ദേഹം കാണുക. ഒന്നുകില്‍ ഒരു കളി ജയിക്കുക അല്ലെങ്കില്‍ ആ മത്സരത്തില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കുക എന്നതാണ്. ധോണിയുടെ പേര് എപ്പോള്‍ പറയുമ്പോഴും സ്ഥിരതയും ശാന്തതയുമാണ് നമുക്ക് പറയാനുണ്ടാവുക. ആരാധകര്‍ക്ക് ചിരിക്കാന്‍ ഒരുപാട് കാര്യങ്ങള്‍ അദ്ദേഹം നല്‍കും. ധോണിയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. കളി ഒരിക്കലും തോല്‍ക്കില്ല, ഒന്നുകില്‍ ജയിക്കുകയോ, അതല്ലെങ്കില്‍ ആ മത്സരത്തില്‍ നിന്ന് നമ്മള്‍ ഒരുപാട് കാര്യങ്ങള്‍ പഠിക്കുകയോ ചെയ്യും.

200ാം മത്സരം

200ാം മത്സരം

രാജസ്ഥാനെതിരെ ധോണി 200ാം മത്സരമാണ് കളിക്കുന്നത്. ഐപിഎല്ലില്‍ ഇത്രയും മത്സരിക്കുന്ന കളിക്കുന്ന ആദ്യ താരം കൂടിയാണ് ധോണി. 2008ല്‍ സിഎസ്‌കെയ്ക്ക് വേണ്ടിയാണ് ധോണി ആദ്യ മത്സരം കളിച്ചത്. ചെന്നൈയ്‌ക്കൊപ്പം 102 മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട് ധോണി. എന്നാല്‍ 200 എന്നത് വെറും നമ്പര്‍ മാത്രമാണെന്ന് ധോണി പറഞ്ഞു. പരിക്കുകളൊന്നും ഇല്ലാതെ വലിയ കരിയറുണ്ടാക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്. നിങ്ങള്‍ പറഞ്ഞപ്പോഴാണ് 200 മത്സരങ്ങള്‍ കളിച്ചെന്ന് അറിഞ്ഞത് തന്നെയെന്ന് കമന്റേറ്റര്‍ ഡാനി മോറിസണോട് ധോണി പറഞ്ഞു. ഇത്രയും മത്സരങ്ങള്‍ കളിച്ചതില്‍ സന്തോഷമുണ്ട്. എന്നാല്‍ 190 ആയാലും 200 ആയാലും എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ധോണി ചോദിച്ചു.

ഫോണ്‍ അധികം ഉപയോഗിക്കാറില്ല

ഫോണ്‍ അധികം ഉപയോഗിക്കാറില്ല

ധോണി വ്യത്യസ്തനായ കളിക്കാരനാണ്. അദ്ദേഹം നേടിയ ലോകകപ്പോ ചാമ്പ്യന്‍സ് ട്രോഫിയോ അല്ല ഞാന്‍ പറയുന്നതെന്ന് നെഹ്‌റ പറഞ്ഞു. വളരെ സ്‌പെഷ്യലായിട്ടുള്ള കഴിവുകള്‍ ധോണിക്കുണ്ട്. ധോണിയുമായി വളരെ അടുത്ത ബന്ധം കാത്തൂസൂക്ഷിക്കുന്നുണ്ട് താന്‍. സ്ഥിരമായി കാണാറില്ലെങ്കിലും അത് അങ്ങനെയാണ്. ഫോണ്‍ എപ്പോഴും കൊണ്ടുനടക്കുന്നയാളല്ല ധോണി. അദ്ദേഹത്തെ രണ്ട് കൊല്ലം കൂടുമ്പോഴാണ് കാണുന്നതെങ്കിലും നിത്യേന കാണുന്നത് പോലെയാണ് തോന്നുക. എതൊരു താരത്തിനും പോസിറ്റീവ് എനര്‍ജി നല്‍കാന്‍ ധോണിക്ക് സാധിക്കുമെന്നും നെഹ്‌റ പറഞ്ഞു. 2015 സീസണില്‍ നെഹ്‌റ ധോണിക്ക് കീഴില്‍ കളിച്ചിരുന്നു. സിഎസ്‌കെയ്ക്ക് വേണ്ടി ആ സീസണില്‍ 22 വിക്കറ്റും നെഹ്‌റ വീഴ്ത്തിയിരുന്നു.

Story first published: Monday, October 19, 2020, 20:38 [IST]
Other articles published on Oct 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+