Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ആര്‍സിബിയുടെ കുതിപ്പ് കിരീടത്തിലെത്തും! കോലിയുടെ 'മാസ്റ്റര്‍പ്ലാന്‍' ക്ലിക്ക്ഡ്- ചോപ്ര

1

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം തുടരുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ പുകഴ്ത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ബുധനാഴ്ച രാത്രി നടന്ന കളിയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ആര്‍സിബി എട്ടു വിക്കറ്റിനു കശാപ്പ് ചെയ്ത ശേഷമാണ് കോലിയുടെ ക്യാപ്റ്റന്‍സിയെ അദ്ദേഹം പുകഴ്ത്തിയത്. ഏകപക്ഷീയ വിജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു മുന്നേറുകയും പ്ലേഓഫ് ബെര്‍ത്തിന് തൊട്ടരികിലെത്തുകയും ചെയ്തിരുന്നു.

10 മല്‍സരങ്ങളില്‍ ഏഴിലും ജയിച്ച ആര്‍സിബി മൂന്നെണ്ണത്തില്‍ മാത്രമാണ് തോറ്റത്. കെകെആറിന്റെ ഈ കുതിപ്പ് ഇത്തവണ കന്നിക്കിരീടത്തില്‍ അവസാനിക്കാന്‍ സാധ്യതയുണ്ടെന്നു ചോപ്ര ചൂണ്ടിക്കാട്ടി.

ആര്‍സിബിയുടേത് എന്തൊരു വിജയം

ആര്‍സിബിയുടേത് എന്തൊരു വിജയം

സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ആര്‍സിബിയുടെ വിജയത്തെയും കോലിയുടെ ക്യാപ്റ്റന്‍സിയെയും ചോപ്ര പ്രശംസിച്ചത്. എത്ര മികച്ച രീതിയിലാണ് ആര്‍സിബി കളിയില്‍ വിജയിച്ചത്. രണ്ടു പോയിന്റ് നേടുക മാത്രമല്ല, പ്ലേഓഫിന് തൊട്ടിരികില്‍ അവര്‍ എത്തുകയും ചെയ്തു. കെകെആറിനെ നിഷ്പ്രഭരാക്കി വമ്പന്‍ മുന്നറിയിപ്പാണ് ആര്‍സിബി നല്‍കിയിരിക്കുന്നത്.
വെല്ലുവിളികള്‍ നേരിട്ടിരുന്ന പഴയ ആര്‍സിബിയല്ല ഇത്. എല്ലാ തരത്തിലും മികച്ച ടീമായി അവര്‍ മാറിക്കഴിഞ്ഞു. ആദ്യമായി ഈ സീസണില്‍ ആര്‍സിബി കിരീടം നേടുമെന്ന സൂചനയാണ് നല്‍കുന്നതെന്നും ചോപ്ര വിലയിരുത്തി.

സമഗ്രാധിപത്യം

സമഗ്രാധിപത്യം

കെകെആറിനെതിരേ ആര്‍സിബിയുടെ സമഗ്രാധിപത്യം തന്നെയാണ് കാണാനായത്. ചില മല്‍സരങ്ങള്‍ ഇങ്ങനെയാണ്. ഇരുടീമുകളും പോരാടുമ്പോള്‍ മാത്രമേ അതു യഥാര്‍ഥത്തില്‍ മല്‍സരമായി കണക്കാക്കാന്‍ സാധിക്കുകയുള്ളൂ.
ഒരു ടീം വെറുതെ പേരിന് കളിക്കുന്നു, രണ്ടാമത്തെ ടീം അവരെ തീര്‍ത്തും നിഷ്പ്രഭരാക്കിക്കളയുന്നു- ഇതാണ് ആര്‍സിബി-കെകെആര്‍ മല്‍സരത്തില്‍ കാണാനായത്. അത്രയും സമഗ്രമായിരുന്നു ആര്‍സിബിയുടെ ആധിപത്യം. കളിയുടെ ഒരു ഘട്ടത്തിലും അതിനെ ചോദ്യം ചെയ്യാന്‍ കെകെആറിനെ അവര്‍ അനുവദിച്ചില്ലെന്നും ചോപ്ര കൂട്ടിച്ചേര്‍ത്തു.

ആറു ബൗളര്‍മാര്‍ ടീമില്‍

ആറു ബൗളര്‍മാര്‍ ടീമില്‍

ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ ആറു ബൗളര്‍മാരെ ഉള്‍പ്പെടുത്തിയ കോലിയുടെ മാസ്റ്റര്‍ പ്ലാനാണ് ആര്‍സിബിയുടെ മികച്ച പ്രകടനത്തിനു കാരണമെന്ന് ചോപ്ര ചൂണ്ടിക്കാട്ടി. കെകെആറിനെതിരേ മുഹമ്മദ് സിറാജിന് ന്യൂ ബോള്‍ നല്‍കിയ കോലിയുടെ തീരുമാനത്തെ അദ്ദേഹം പ്രശംസിച്ചു.
എന്തൊരു ക്രിക്കറ്റായിരുന്നു അത്. കോലിയുടേത് മികച്ച ക്യാപ്റ്റന്‍സിയായിരുന്നു. ശരിയായ സമയത്ത് അദ്ദേഹം ബൗളിങില്‍ മാറ്റം വരുത്തിക്കൊണ്ടിരിക്കുന്നു. ആദ്യം മുഹമ്മദ് സിറാജ് വന്നു. പിന്നെ ചഹര്‍ വന്നു, പന്ത് നല്‍കിയവരെല്ലാം വിക്കറ്റെടുക്കുകയും ചെയ്തു.
ആറു ബൗളര്‍മാരെയാണ് ആര്‍സിബി ഇപ്പോള്‍ കളിപ്പിച്ചുകൊണ്ടിരിക്കുന്നത്. ശരിയായ കാര്യം തന്നെയാണ് കോലി ഇപ്പോള്‍ ചെയ്യുന്നത്. സിറാജിന് ന്യൂ ബോള്‍ നല്‍കിയത് നന്നായി. മോറിസ് അല്ലാതെ തന്നെ നന്നായി ബൗള്‍ ചെയ്യുന്നുണ്ട്. നവദീപ് സെയ്‌നി വിക്കറ്റുകളെടുക്കുന്നുണ്ട്, ചഹല്‍ ആര്‍സിബിയുടെ തുറുപ്പുചീട്ടായി മാറി. വാഷിങ്ടണ്‍ സുന്ദറിനും വിക്കറ്റ് ലഭിക്കുന്നതായും ചോപ്ര വിശദമാക്കി.

Story first published: Thursday, October 22, 2020, 15:55 [IST]
Other articles published on Oct 22, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+