Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തെവാത്തിയ വളരെ സ്‌പെഷ്യല്‍, കാരണം ചൂണ്ടിക്കാട്ടി ആകാഷ് ചോപ്ര

ഐപിഎല്ലിന്റെ ഈ സീസണിലെ സെന്‍സേഷനായി മാറിയ രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയയെ പുകഴ്ത്തി മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര. ഞായറാഴ്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ നടന്ന കളിയില്‍ രാജസ്ഥാനെ തോല്‍വിയുടെ വക്കില്‍ നിന്നും കരകയറ്റിയത് തെവാത്തിയയുടെ ഉജ്ജ്വല ഇന്നിങ്‌സായിരുന്നു. ഈ സീസണില്‍ ഇതു രണ്ടാം തവണയാണ് അദ്ദേഹം അസാധാരണ ഫിനിഷിങ് പാടവത്തിലൂടെ രാജസ്ഥാനെ ജയിപ്പിച്ചത്.

1

ഹൈദരാബാദിനെതിരേ അവസാനത്തെ മൂന്നോവറിലായിരുന്നു രാജസ്ഥാന്‍ കളി തട്ടിയെടുത്തത്. രാജസ്ഥാന് ജയിക്കാന്‍ 18 പന്തില്‍ 36 റണ്‍സ് വേണമെന്നിരിക്കെയാണ് അപകടകാരിയായ റാഷിദ് ഖാനെ ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പന്തേല്‍പ്പിച്ചത്. തന്റെ ആദ്യത്തെ മൂന്നോവറില്‍ 11 റണ്‍സ് മാത്രം വഴങ്ങിയ റാഷിദ് സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ എന്നിവരെ പുറത്താക്കുകയും ചെയ്തിരുന്നു. റാഷിദിന്റെ ഓവറില്‍ തെവാത്തിയ ഹാട്രിക്ക് ബൗണ്ടറികളാണ് തെവാത്തിയ പായിച്ചത്.

2

റാഷിദിന്റെ 18ാം ഓവറിലെ ആദ്യ പന്ത് തെവാത്തിയ റിവേഴ്‌സ് സ്വീപ്പിലൂടെ ബൗണ്ടറിയിലെത്തിച്ചു. തൊട്ടടുത്ത പന്തില്‍ കൂടുതല്‍ മെച്ചപ്പെട്ട മറ്റൊരു റിവേഴ്‌സ് സ്വീപ്പിലൂടെ വീണ്ടും ബൗണ്ടറി. മൂന്നാമത്തെ പന്ത് കവേഴ്‌സിലൂടെയാണ് തെവാത്തിയ ബൗണ്ടറിയിലേക്കു പായിച്ചത്. അത്രയും സമ്മര്‍ദ്ദമുള്ള ഒരു സാഹര്യത്തില്‍ ഇതുപോലെയുള്ള മികച്ച ഷോട്ടുകള്‍ കളിക്കാന്‍ എല്ലാവര്‍ക്കുമാവില്ല. അതുകൊണ്ടു തന്നെയാണ് രാഹുല്‍ തെവാത്തിയ വളരെ സ്‌പെഷ്യല്‍ താരമാവുന്നത്. നിങ്ങളുടെ പ്രകടനം കാണാന്‍ ഏറെ ഇഷ്ടമാണ്. തോല്‍ക്കേണ്ടിയിരുന്ന ഒരു മല്‍സരത്തിലാണ് നിങ്ങള്‍ രാജസ്ഥാനെ ജയിപ്പിച്ചതെന്നും ചോപ്ര പുകഴ്ത്തി.

ഹൈദരാബാദിനെതിരേ രാജസ്ഥാന് ജയം അനിവാര്യമായിരുന്നു. തുടര്‍ച്ചയായി നാലു കളികളില്‍ തോറ്റ ശേഷമാണ് രാജസ്ഥാന്‍ വീണ്ടും വിജയവഴിയില്‍ തിരിച്ചെത്തിയത്. സഞ്ജു, സ്മിത്ത് എന്നിവര്‍ റണ്ണെടുക്കാതിരുന്നിട്ടും സ്റ്റോക്‌സ്, ബട്‌ലര്‍ എന്നിവര്‍ നിരാശപ്പെടുത്തിയിട്ടും രാജസ്ഥാന്‍ ജയിച്ചു. ഇനി അവരും കൂടി ഫോമിലേക്കുയര്‍ന്നാല്‍ എന്തായിരിക്കും സംഭവിക്കുകയെന്നും ചോപ്ര ചോദിക്കുന്നു.

28 പന്തില്‍ നാലു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം പുറത്താവാതെ 45 റണ്‍സാണ് തെവാത്തിയ നേടിയത്. 26 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറുമടക്കം 42 റണ്‍സോടെ പുറത്താവാതെ നിന്ന റിയാന്‍ പരാഗ് അദ്ദേഹത്തിനു മികച്ച പിന്തുണ നല്‍കിയിരുന്നു. അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ പതറിയ ശേഷമാണ് പിന്നീട് ഒരു വിക്കറ്റും കൈവിടാതെ രാജസ്ഥാന്‍ 159 റണ്‍സ് ചേസ് ചെയ്തു ജയിച്ചത്. തെവാത്തിയായിരുന്നു മാന്‍ ഓഫ് ദി മാച്ച്.

Story first published: Monday, October 12, 2020, 18:44 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+