Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നാലാമനുമെത്തി- ഇനി പ്ലേഓഫ് പോരാട്ടങ്ങള്‍, ആദ്യം ക്വാളിഫയര്‍ വണ്‍

ഐപിഎല്ലിലെ നാലാമത്തെയും അവസാനത്തെയും പ്ലേഓഫ് ബെര്‍ത്ത് മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയതോടെ പ്രാഥമിക റൗണ്ട് മല്‍സരങ്ങള്‍ക്കു തിരശീല വീണു. കടുപ്പമാവുമെന്ന് കരുതിയ നിര്‍ണായകമായ അവസാന കളിയില്‍ ആധികാരിക വിജയവുമായാണ് ഡേവിഡ് വാര്‍ണറുടെ ഹൈദരാബാദ് പ്ലേഓഫ് ടിക്കറ്റ് പിടിച്ചുവാങ്ങിയത്. മുംബൈയുടെ വിജയം തങ്ങള്‍ക്കു പ്ലേഓഫ് ബെര്‍ത്ത് നേടിത്തരുമായിരുന്നുവെന്നതിനാല്‍ അതിനു വേണ്ടി പ്രാര്‍ഥിച്ച കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ഇനി നിരാശയോടെ നാട്ടിലേക്കു മടങ്ങാം.

IPL 2020 : We Can Repeat 2016 Heroics, Says David Warner | Oneindia Malayalam
1

ടൂര്‍ണമെന്റില്‍ ബുധനാഴ്ച വിശ്രമ ദിനമാണ്. വ്യാഴാഴ്ച മുതല്‍ കളി കാര്യമാവും. ക്വാളിഫയര്‍ വണ്‍ മല്‍സരമാണ് വ്യാഴാഴ്ചയുള്ളത്. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലാണ് ഈ മല്‍സരം. ഈ കളിയില്‍ ജയിക്കുന്നവര്‍ നേരിട്ട് ഫൈനലിലേക്കു യോഗ്യത നേടും. തോല്‍ക്കുന്ന ടീമിന് ഫൈനല്‍ ബെര്‍ത്തിനായി ഒരവസരം കൂടി ലഭിക്കും.

ആറിന് എലിമിനേറ്ററില്‍ വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും ഹൈദരാബാദും തമ്മില്‍ കൊമ്പുകോര്‍ക്കും. ഇതു യഥാര്‍ഥത്തില്‍ നോക്കൗട്ട് മല്‍സരം കൂടിയാണ്. തോല്‍ക്കുന്നവര്‍ക്കു വെറുംകൈയോടെ നാട്ടിലേക്കു മടങ്ങാം. ജയിക്കുന്ന ടീമിന് ഫൈനലിലെത്താന്‍ ക്വാളിഫയര്‍ രണ്ടില്‍ ജയിക്കണം. ക്വാളിഫയര്‍ ഒന്നില്‍ തോറ്റവരുമായിട്ടാണ് അവര്‍ക്കു ഏറ്റുമുട്ടേണ്ടത്. ഞായറാഴ്ചയായിരിക്കും ക്വാളിഫയര്‍ രണ്ട് നടക്കുക. ശനിയാഴ്ച മല്‍സരമില്ല.

ക്വാളിഫയര്‍ ഒന്നിനു വേദിയാവുക ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയമാണ്. എലിമിനേറ്റര്‍, ക്വാളിഫയര്‍ രണ്ട് എന്നിവയ്ക്കു അബുദാബി വേദിയാവും. 10നു ചൊവ്വാഴ്ചയാണ് ഐപിഎല്ലിന്റെ പുതിയ അവകാശികളെ കണ്ടെത്താനുള്ള കലാശപ്പോരാട്ടം.

2

ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫില്‍ ടിക്കറ്റുറപ്പിച്ചത് രോഹിത് ശര്‍മയുടെ മുംബൈയാണ്. ഡല്‍ഹിയും ആര്‍സിബിയും ഒരേ കളിക്കു ശേഷമായിരുന്നു പ്ലേഓഫിലെത്തിയത്. അവസാന റൗണ്ടില്‍ ഡല്‍ഹിയോടു തോറ്റെങ്കിലും നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തില്‍ ആര്‍സിബിയും പ്ലേഓഫ് ബെര്‍ത്ത് ഉറപ്പാക്കി. ശേഷിച്ച സ്ഥാനത്തിനു വേണ്ടി ഹൈദരാബാദും കൊല്‍ക്കത്തയുമായിരുന്നു രംഗത്തുണ്ടായിരുന്നത്. രാജസ്ഥാന്‍ റോയല്‍സിനെ അവസാന കളിയില്‍ 60 റണ്‍സിന് തകര്‍ത്ത് കെകെആര്‍ അവസാന കടമ്പ ഗംഭീരമാക്കിയിരുന്നു.

എന്നാല്‍ നെറ്റ് റണ്‍റേറ്റില്‍ ഹൈദരാബാദിനു പിന്നില്‍ ആയിരുന്നതിനാല്‍ മുംബൈയ്‌ക്കെതിരേ അവരുടെ തോല്‍വിക്കായി കെകെആര്‍ കാത്തിരിക്കുകയായിരുന്നു. പക്ഷെ മുംബൈയെ നിഷ്പ്രഭരാക്കി ഹൈദരാബാദ് ജയവും പ്ലേഓഫ് ടിക്കറ്റും സ്വന്തമാക്കിയപ്പോള്‍ കൈയെത്തുംദൂരത്ത് പ്ലേഓഫ് നഷ്ടമായതിന്റെ ആഘാതത്തോടെയാണ് കെകെആറിന്റെ മടക്കം. ഹൈദരാബാദ് ഒരു ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവലിന്റെ അരികിലായിരുന്നു. എന്നാല്‍ ഹാട്രിക്ക് ജയത്തോടെ അവര്‍ അവിസ്മരണീയ തിരിച്ചുവരവ് നടത്തിയാണ് ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്തത്. ടോപ്പ് ത്രീയിലുള്ള ഡല്‍ഹി, ബാംഗ്ലൂര്‍, മുംബൈ എന്നിവര്‍ക്കെതിരേയാണ് ഹൈദരാബാദിന്റെ തുടര്‍ വിജയമെന്നത് അവര്‍ക്കു അഭിമാനിക്കാന്‍ വക നല്‍കുകയും ചെയ്യുന്നു. നെറ്റ് റണ്‍റേറ്റില്‍ ആര്‍സിബിയെയും കടത്തിവെട്ടി പോയിന്റ് പട്ടികയില്‍ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യാനും എസ്ആര്‍എച്ചിനു സാധിച്ചു.

Story first published: Tuesday, November 3, 2020, 23:20 [IST]
Other articles published on Nov 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+