Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പന്തിന്റെ പരിക്ക്, ഡല്‍ഹിക്കു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വേണം- ഇവരിലൊരാളെ വാങ്ങാം

1

ഐപിഎല്ലില്‍ മികച്ച ഫോമില്‍ മുന്നേറുകയായിരുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഞായറാഴ്ച രാത്രി നടന്ന കളിയില്‍ മുംബൈ ഇന്ത്യന്‍സിനു മുന്നില്‍ അടിതെറ്റിയിരുന്നു. തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം ഡല്‍ഹിക്കു നേരിട്ട ആദ്യത്തെ തോല്‍വിയായിരുന്നു ഇത്. പ്ലെയിങ് കോമ്പിനേഷനില്‍ വരുത്തിയ ചില മാറ്റങ്ങള്‍ ഡല്‍ഹിയുടെ പ്രകടനത്തെ ബാധിച്ചുവെന്നാണ് ചിലര്‍ ചൂണ്ടിക്കാട്ടുന്നത്. വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു പരിക്കു കാരണം മല്‍സരത്തില്‍ കളിക്കാനായില്ല. പകരം ഓസ്‌ട്രേലിയന്‍ താരം അലെക്‌സ് ക്യാരിയാണ് വിക്കറ്റ് കാത്തത്.

ക്യാരിയുടെ വരവോട മറ്റൊരു വിദേശ താരമായ ഷിംറോണ്‍ ഹെറ്റ്‌മെയറിനെ പുറത്തിരുത്തേണ്ടിയും വന്നു. ഒരാഴ്ചയെങ്കിലും പന്തിന് കളിക്കാനാവില്ലെന്നാണ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ അറിയിച്ചിരിക്കുന്നത്. ഇതോടെ ഹെറ്റ്‌മെയറെ ഉള്‍ക്കൊള്ളിക്കാന്‍ ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ ഡല്‍ഹിക്കു ആവശ്യമാണ്. ഇന്നാരംഭിച്ച ഐപിഎല്ലിന്റെ മിഡ് സീസണ്‍ ട്രാന്‍സ്ഫറില്‍ ഡല്‍ഹി ലക്ഷ്യമിടേണ്ട ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

പാര്‍ഥീവ് പട്ടേല്‍

പാര്‍ഥീവ് പട്ടേല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരമായ പാര്‍ഥീവ് പട്ടേലാണ് ഡല്‍ഹിക്കു വാങ്ങാന്‍ സാധിക്കുന്ന ഒരാള്‍. ഈ സീസണില്‍ ഇതുവരെ പാര്‍ഥീവിന് ആര്‍സിബിയുടെ പ്ലെയിങ് ഇലവനില്‍ അവസരം ലഭിച്ചിട്ടില്ല. ഓപ്പണറായും വിക്കറ്റ് കീപ്പറായും കളിപ്പിക്കാനാവുന്ന താരമാണ് അദദ്ദേഹം. ദേവ്ദത്ത് പടിക്കല്‍- ആരോണ്‍ ഫിഞ്ച് സഖ്യം ക്ലിക്കാവുകയും എബി ഡിവില്ലിയേഴ്‌സ് വിക്കറ്റ് കീപ്പറുടെ റോള്‍ ഏറ്റെടുക്കുക കൂടി ചെയ്തതോടെ പാര്‍ഥീവിന്റെ വഴിയടയുകയായിരുന്നു. ഓസ്‌ട്രേലിയയുടെ ജോഷ് ഫിലിപ്പും വിക്കറ്റ് കീപ്പറായി ആര്‍സിബിക്കൊപ്പമുണ്ട്. അതുകൊണ്ടു തന്നെ ഡല്‍ഹിയിലേക്കു മാറിയാല്‍ പാര്‍ഥീവിന് അതു കൂടുതല്‍ അവസരങ്ങള്‍ നല്‍കിയേക്കും.

വൃധിമാന്‍ സാഹ

വൃധിമാന്‍ സാഹ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് വിക്കറ്റ് കീപ്പര്‍ വൃധിമാന്‍ സാഹയാണ് ഡല്‍ഹി ലക്ഷ്യമിടേണ്ട രണ്ടാമത്തെ താരം. ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമായ ജോണി ബെയര്‍സ്‌റ്റോ ഹൈദരാബാദ് ടീമില്‍ സ്ഥാനം ഭദ്രമാക്കിയതിനാല്‍ സാഹ ഇനി അവസരം പ്രതീക്ഷിക്കേണ്ടതില്ല. വിക്കറ്റ് കീപ്പിങില്‍ അദ്ദേഹത്തിന്റെ മിടുക്കിനെക്കുറിച്ച് ആര്‍ക്കും സംശയമുണ്ടാവില്ല. അതിവേഗം റണ്‍സെടുക്കാനും സാഹയ്ക്കാവും. മല്‍സര പരിചയവും സാഹയുടെ മറ്റൊരു പ്ലസ് പോയിന്റാണ്.

ശ്രീവത്സ് ഗോസ്വാമി

ശ്രീവത്സ് ഗോസ്വാമി

ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 താരവും സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ഭാഗവുമായ ശ്രീവത്സ് ഗോസ്വാമിയാണ് പന്തിനു പകരക്കാരനായി കൊണ്ടു വരാവുന്ന മൂന്നാമത്തെയാള്‍. നേരത്തേ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനു വേണ്ടി കളിച്ച മല്‍സരപരിചയവും ഗോസ്വാമിക്കുണ്ട്.
നിലവില്‍ ജോണി ബെയര്‍സ്‌റ്റോ, വൃധിമാന്‍ സാഹ എന്നിവര്‍ ഒന്നും രണ്ടും വിക്കറ്റ് കീപ്പര്‍മാരായി ഹൈദരാബാദ് ടീമിലുള്ളതിനാല്‍ തന്നെ ഗോസ്വാമി അവസരം പ്രതീക്ഷിക്കേണ്ട കാര്യമില്ല. ബെയര്‍‌സ്റ്റോയുള്ളതിനാല്‍ സാഹ പോലും അവസരം കിട്ടാതെ വലയുമ്പോള്‍ ഗോസ്വാമിയെ കളിപ്പിക്കാന്‍ ഒട്ടും സാധ്യതയില്ല. അതിനാല്‍ തന്നെ മറ്റൊരു ടീമിലേക്കു മാറുന്നതായിരിക്കും താരത്തിനു ഗുണം ചെയ്യുക.

Story first published: Monday, October 12, 2020, 14:58 [IST]
Other articles published on Oct 12, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+