IPL 2020: പന്ത് ഒരിക്കലും ധോണിയാവില്ല! വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും ശരാശരിയെന്ന് ഗംഭീര്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാത താരവുമായ എംഎസ് ധോണിയുമായി യുവ താരം റിഷഭ് പന്തിനെ താരതമ്യം ചെയ്യുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ താരമായ പന്തിന് ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് പന്തിനെ ധോണിയുമായി താരതമ്യം ചെയ്യുന്നത് നിര്‍ത്തണമെന്ന് ഗംഭീര്‍ നിര്‍ദേശിച്ചിരിക്കുന്നത്.
ധോണിയുടെ പിന്‍ഗാമിയെന്ന നിലയില്‍ ദേശീയ ടീമിലേക്കു വന്ന പന്തിന് പക്ഷെ ഈ റോള്‍ ഇനിയും പൂര്‍ണമായി ഏറ്റെടുക്കാനായിട്ടില്ല. ബാറ്റിങിലെ സ്ഥിരതയില്ലാത്ത പ്രകടനങ്ങളും വിക്കറ്റ് കീപ്പിങില്‍ വരുത്തുന്ന ചില പിഴവുകളുമാണ് കാരണം. അടുത്തിടെ പന്തിനു പകരം നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കീപ്പിങ് റോള്‍ കെഎല്‍ രാഹുലിനെ ഇന്ത്യ ഏല്‍പ്പിച്ചിരുന്നു. മോശമല്ലാത്ത പ്രകടനത്തിയ നടത്തിയ രാഹുലിനാണ് ഇപ്പോള്‍ വിക്കറ്റ് കീപ്പിങില്‍ പ്രഥമ പരിഗണനയും നല്‍കുന്നത്.

പന്തും ചിന്തിക്കുന്നു
മാധ്യമങ്ങള്‍ ധോണിയുടെ പകരക്കാരനാണ് പന്തെന്നു ചൂണ്ടിക്കാട്ടുന്നത് അവസാനിപ്പിക്കണം. ആദ്യം ചെയ്യേണ്ടതും ഇതു തന്നെയാണ്. കാരണം മീഡിയ ഇതേക്കുറിച്ച് കൂടുതല്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ പന്ത് കൂടുതലായി ഇതു തന്നെ ചിന്തിക്കുകയും ചെയ്യും.
പന്തിന് ഒരിക്കലും ധോണിയായി മാറാന്‍ സാധിക്കില്ല. അവന്‍ റിഷഭ് പന്തായി തന്നെയിരിക്കട്ടെ. പന്തിനെ അപേക്ഷിച്ച് ഒരുപാട് റേഞ്ചുള്ള താരമായിരുന്നു ധോണി. പന്തിന് നന്നായി സിക്‌സറുകള്‍ നേടാന്‍ കഴിയുന്നതു കൊണ്ടു മാത്രമാണ് ആളുകള്‍ ധോണിയുമായി അദ്ദേഹത്തെ താരതമ്യം ചെയ്യുന്നതെന്നും ഗംഭീര്‍ വിശദമാക്കി.

വിക്കറ്റ് കീപ്പിങ് സാധാരണം
പന്തിന്റെ വിക്കറ്റ് കീപ്പിങിലും അസാധാരണമായി ഒന്നും തന്നെയായില്ല. വളരെ സാധാരണ രീതിയിലുള്ള വിക്കറ്റ് കീപ്പിങാണ് പന്തിന്റേതെന്നും ഗംഭീര്‍ പറയുന്നു.
റിഷഭ് പന്ത് ഒരുപാട് മെച്ചപ്പെടാനുണ്ട്.പ്രത്യേകിച്ചും വിക്കറ്റ് കീപ്പിങില്‍. ബാറ്റിങിലും താരം മെച്ചപ്പെടേണ്ടതുണ്ട്. ഐപിഎല്ലിലെ അടുത്ത കളിയില്‍ ഡല്‍ഹിക്കായി പന്ത് മികച്ച റണ്‍സ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. ബൗളര്‍മാര്‍ കൂടുതല്‍ സ്മാര്‍ട്ടായി മാറിയിരിക്കുന്നു. ഓഫ് സ്റ്റംപിന് പുറത്തേക്കുപോവുന്ന ബോളുകള്‍ കളിക്കുന്നതില്‍ പന്തിനുള്ള വീക്ക്‌നെസ് അവര്‍ മുതലെടുക്കുകയാണെന്നും ഗംഭീര്‍ വിലയിരുത്തി.

പന്തിന്റെ പ്രകടനം
ഇന്ത്യന്‍ ടീമില്‍ തിരികെയെത്താനും രാഹുലില്‍ നിന്നും വിക്കറ്റ് കീപ്പറുടെ റോള്‍ തിരിച്ചുപിടിക്കാനും പന്തിന് ലഭിച്ച ഏറ്റവും മികച്ച അവസരമായിരുന്നു ഈ സീസണിലെ ഐപിഎല്‍. പക്ഷെ ഇതു മുതലെടുക്കാന്‍ താരത്തിനായിട്ടില്ല. രാഹുലാവട്ടെ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി 700ന് അടുത്ത് റണ്‍സ് വാരിക്കൂട്ടി പന്തിനെ നിഷ്പ്രഭനാക്കുകയും ചെയ്തു.
സീസണില്‍ 12 മല്‍സരങ്ങളില്‍ നിന്നും 28.50 ശരാശരിയില്‍ 285 റണ്‍സ് മാത്രമേ പന്തിനു നേടാനായിട്ടുള്ളൂ. ഒരൊറ്റ ഫിഫ്റ്റി പോലും താരത്തിനു സ്വന്തം പേരില്‍ കുറിക്കാനും സാധിച്ചിട്ടില്ല. 38 റണ്‍സാണ് പന്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications