Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രാഹുല്‍, സഞ്ജു, പന്ത്- ഇവരില്‍ ആരാവണം ധോണിയുടെ പിന്‍ഗാമി? ലാറ പറയുന്നു

1

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ ഇന്ത്യന്‍ ടീമിലെ പിന്‍ഗാമി ആരാവണമെന്നതില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് മുന്‍ വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ.

ഐപിഎല്ലില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ക്യാപ്റ്റനായ കെഎല്‍ രാഹുല്‍, ഡല്‍ഹി ക്യാപ്പിറ്റലിന്റെ റിഷഭ് പന്ത്, രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ എന്നിവരില്‍ നിന്നും ധോണിയുടെ പകരക്കാരനാവാന്‍ ഏറ്റവും അനുയോജ്യനമായ താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ലാറ.

രാഹുല്‍ ബാറ്റിങില്‍ ശ്രദ്ധിക്കണം

രാഹുല്‍ ബാറ്റിങില്‍ ശ്രദ്ധിക്കണം

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വിക്കറ്റ് കാക്കുന്ന രാഹുല്‍ ബാറ്റിങില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ് ഉചിതമെന്നു ലാറ അഭിപ്രായപ്പെട്ടു. രാഹുല്‍ വിക്കറ്റ് കീപ്പിങിനെക്കുറിച്ചോര്‍ത്ത് ബുദ്ധിട്ടേണ്ട ആവശ്യമില്ല. രാഹുല്‍ വളരെ മികച്ച ബാറ്റ്‌സ്മാനാണ്. അതു കൊണ്ടു തന്നെ ബാറ്റിങിലും കൂടുതല്‍ റണ്‍സ് നേടുന്നതിലും അദ്ദേഹം കൂടുതല്‍ ശ്രദ്ധ കൊടുക്കണമെന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ ലാറ അഭിപ്രായപ്പെട്ടു.

സഞ്ജു മികച്ച താരം

സഞ്ജു മികച്ച താരം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി ഇപ്പോള്‍ വിക്കറ്റ് കാക്കുന്നില്ലെങ്കിലും സഞ്ജു മികച്ച താരമാണെന്ന് ലാറ ചൂണ്ടിക്കാട്ടി. മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയാണ് സഞ്ജുവെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ജോലികളിലൊന്നും അതു തന്നെയാണ്. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനമാണ് താരം നടത്തുന്നത്. ഷാര്‍ജയില്‍ നടന്ന മല്‍സരങ്ങളില്‍ സഞ്ജുവിന്റെ ബാറ്റിങ് മികച്ചതായിരുന്നു. സ്‌പോര്‍ട്ടി ട്രാക്കുകളില്‍ മികച്ച ബൗളിങ് നിരയെ തകര്‍ക്കാനുള്ള സാങ്കേതികത്തികവ് താരത്തുണ്ടെന്നു ലാറ വിലയിരുത്തി.

പന്ത് ധോണിയുടെ പകരക്കാരന്‍

പന്ത് ധോണിയുടെ പകരക്കാരന്‍

ഡല്‍ഹി ടീമിനു വേണ്ടി ഐപിഎല്ലില്‍ പന്തിന്റെ പ്രകടനം തന്നെ ആകര്‍ഷിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ ടീമില്‍ ധോണിയുടെ പകരക്കാരനായി അദ്ദേഹം വരണമെന്നാണ് അഭിപ്രായമെന്നും ലാറ വ്യക്തമാക്കി.
ഒരു വര്‍ഷം മുമ്പായിരുന്നെങ്കില്‍ ധോണിക്കു പകരം പന്തെന്ന് താന്‍ പറയില്ലായിരുന്നു. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇപ്പോള്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കുന്നുണ്ട്. ഡല്‍ഹിക്കു വേണ്ടി അദ്ദേഹം കളിക്കുന്നത് എങ്ങനെയാണെന്നു നോക്കൂ. ഉത്തരവാദിത്വമുള്ള ബാറ്റ്‌സ്മാനായി പന്ത് മാറിയിട്ടുണ്ട്. ടീമിനു വേണ്ടി റണ്‍സെടുക്കണമെന്ന ഉത്തരവാദിത്വത്തോടെയാണ് അദ്ദേഹം ഡല്‍ഹിക്കായി ബാറ്റ് ചെയ്യുന്നത്. ഇന്നിങ്‌സ് പടുത്തുയര്‍ത്തി അത് വലിയ സ്‌കോറാക്കാന്‍ പന്ത് ശ്രമിക്കുന്നുണ്ട്. ഈ രീതിയില്‍ കളിക്കുകയാണെങ്കില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ വിക്കറ്റ് കീപ്പര്‍ പന്താവണമെന്നും ലാറ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 7, 2020, 16:25 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+