Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- ടീമില്‍ ഒരൊറ്റ മാറ്റം, മുംബൈയ്ക്കു അഞ്ചാം കിരീടം നേടാന്‍ അതു മതിയാവും!

1

വീണ്ടുമൊരു ഐപിഎല്‍ കിരീടത്തിന് കൈയെത്തുംദൂരത്താണ് രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ്. അഞ്ചാം കിരീടം മോഹിച്ചാണ് രോഹിത് ശര്‍മയും സംഘവും ഇന്നു ദുബായില്‍ നടക്കാനിരിക്കുന്ന ഫൈനലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി അങ്കം കുറിക്കുന്നത്. ഡല്‍ഹിക്ക് ഇതു കന്നി ഐപിഎല്‍ ഫൈനല്‍ കൂടിയാണ്.
ദിവസങ്ങള്‍ക്കു മുമ്പ് നടന്ന ക്വാളിഫയര്‍ വണ്ണില്‍ ഡല്‍ഹിയെ മുംബൈ തകര്‍ത്തുവിട്ടിരുന്നു. ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ടാവും ശ്രേയസ് അയ്യരും സംഘവും കലാശപ്പോരിനു കച്ചമുറുക്കുന്നത്. ബൗളിങ് നിരയില്‍ മുംബൈ വരുത്തുന്ന ഒരു തന്ത്രപരമായ മാറ്റം ഡല്‍ഹിയുടെ കിരീടമോഹങ്ങള്‍ ഇല്ലാതാക്കിയേക്കും. മുംബൈയുടെ സാധ്യതാ ഇലവന്‍ എങ്ങനെയായിരിക്കുമെന്നു പരിശോധിക്കാം.

രോഹിത് ശര്‍മ
ഐപിഎല്ലില്‍ ഏറ്റവുമധികം കിരീടങ്ങള്‍ ഉയര്‍ത്തിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡിന് അവകാശിയാണ് രോഹിത് ശര്‍മ. ഫൈനലില്‍ രോഹിത് തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാവും മുംബൈ.

2

ക്വിന്റണ്‍ ഡികോക്ക്
രോഹിത് നിറംമങ്ങിയാല്‍ മറുവശത്ത് ഉത്തരവാദിത്വമേറ്റെടുത്ത് മുംബൈയെ മികച്ച സ്‌കോറിലെത്തിക്കാന്‍ ക്വിന്റണ്‍ ഡികോക്ക് സഹായിക്കാറുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാംപകുതിയിലാണ് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുള്ളത്.

സൂര്യകുമാര്‍ യാദവ്
ടീമിന് ഏറ്റവുമധികം ആശ്രയിക്കാവുന്ന താരമായി മാറിയ സൂര്യകുമാര്‍ യാദവ് ഒറ്റയ്ക്കു കളി ജയിപ്പിക്കാനും മിടുക്കനാണ്. 400 ലേറെ റണ്‍സ് സീസണില്‍ നേടിക്കഴിഞ്ഞ അദ്ദേഹം ഫൈനലിലെ നിര്‍ണായക താരമായി മാറുമെന്നുറപ്പാണ്.

3

ഇഷാന്‍ കിഷന്‍
ഓപ്പണിങിലും മധ്യനിരയിലും ഒരുപോലെ മികച്ച പ്രകടനം നടത്തുന്ന ഇഷാന്‍ കിഷന്‍ ഫൈലിലും ഇതാവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ്. കരിയറിലെ ഏറ്റവും മികച്ച ഫോമില്‍ കളിച്ചുകൊണ്ടിരിക്കുന്ന ഇഷാന്‍ ഫൈനലില്‍ മുംബൈയുടെ മാച്ച് വിന്നറായേക്കും.

ഹാര്‍ദിക് പാണ്ഡ്യ
ഫിറ്റ്‌നസ് പ്രശനങ്ങള്‍ കാരണം ഈ സീസണില്‍ ബൗള്‍ ചെയ്തിട്ടില്ലെങ്കിലും ബാറ്റിങില്‍ ചില തീപ്പൊരി പ്രകടനങ്ങള്‍ ഹാര്‍ദിക് പാണ്ഡ്യയില്‍ നിന്നുണ്ടായിരുന്നു. വളരെ പെട്ടെന്നു കളിയുടെ ഗതി തന്നെ മാറ്റാന്‍ ഹാര്‍ദിക്കിനാവും.

കരെണ്‍ പൊള്ളാര്‍ഡ്
മുംബൈയുടെ വൈസ് ക്യാപ്റ്റനായ കരെണ്‍ പൊള്ളാര്‍ഡ് ടീമിന്റെ നെടുംതൂണുകളിലൊന്ന് കൂടിയാണ്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ടീമിനെ മികച്ച സ്‌കോറിലെത്തിക്കുകയെന്നയാണ് അദ്ദേഹത്തിന്റെ പ്രധാന റോള്‍. ബൗളിങിലും പൊള്ളാര്‍ഡിന്റെ സേവനം ടീമിന് ലഭിക്കുന്നുണ്ട്.

4

ക്രുനാല്‍ പാണ്ഡ്യ
സീനിയര്‍ പാണ്ഡ്യയായ ക്രുനാലിന് ഈ സീസണില്‍ ബാറ്റിങില്‍ കാര്യമായൊന്നും ചെയ്യാനായില്ലെങ്കിലും മികച്ച ബൗളിങിലൂടെ അദ്ദേഹം ടീമിനു തുണയായിട്ടുണ്ട്. മികച്ച ഫിനിഷര്‍ കൂടിയായ ക്രുനാലിന് നേരത്തേ മുംബൈയ്‌ക്കൊപ്പം ത്രില്ലിങ് ഫൈനലുകളില്‍ കളിച്ച അനുഭവസമ്പത്തുമുണ്ട്.

രാഹുല്‍ ചഹര്‍
മുംബൈയുടെ സ്പിന്‍ ബൗളിങിനു ചുക്കാന്‍ പിടിക്കുന്നത് യുവതാരം രാഹുല്‍ ചഹറാണ്. 15 വിക്കറ്റുകള്‍ ഇതിനകം നേടിയ അദ്ദേഹം ഈ സീസണില്‍ മുംബൈയ്ക്കായി കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബൗളര്‍ കൂടിയാണ്.

5

ജെയിംസ് പാറ്റിന്‍സണ്‍
ഓസ്‌ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണിനെ ഫൈനലില്‍ മുംബൈ തിരിച്ചുവിളിക്കാനിടയുണ്ട്. കിരീടം നേടാന്‍ മുംബൈ വരുത്തുന്ന നിര്‍ണായക ബൗളിങ് മാറ്റവും ഇതു തന്നെയായിരിക്കും. പരിചയസമ്പന്നനായ പാറ്റിന്‍സണിന്റെ വരവ് മുംബൈ പേസാക്രമണത്തിന്റെ മൂര്‍ച്ച കൂട്ടുമെന്നുറപ്പാണ്.

ട്രെന്റ് ബോള്‍ട്ട്
ഈ സീസണില്‍ മുംബൈയുടെ മിന്നുന്ന പ്രടനത്തില്‍ നിര്‍ണായക പങ്കു വഹിച്ച താരങ്ങളിലൊരാളാണ് ന്യൂസിലാന്‍ഡ് പേസര്‍ ട്രെന്റ് ബോള്‍ട്ട്. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നും ഈ സീസണില്‍ മുംബൈയിലെത്തിയ ബോള്‍ട്ട് 22 വിക്കറ്റുകള്‍ ഇതിനകം നേടിക്കഴിഞ്ഞു. സീസണില്‍ കൂടുതല്‍ വിക്കറ്റെടുത്ത മൂന്നാമത്തെ ബൗളറും അദ്ദേഹമാണ്.

6

ജസ്പ്രീത് ബുംറ
മുംബൈ പേസാക്രമണത്തിന്റെ കുന്തമുനയെന്നു വിശേഷിപ്പിക്കാവുന്നത് ജസ്പ്രീത് ബുംറയാണ്. സീസണില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്ത രണ്ടാമത്തെ ബൗളര്‍ കൂടിയായ ബുംറ ക്വാളിഫയര്‍ വണ്ണില്‍ നാലു വിക്കറ്റുകളുമായി ഡല്‍ഹിയുടെ കഥ കഴിച്ചിരുന്നു. ഫൈനലില്‍ ഡിസി കൂടുതല്‍ ഭയക്കേണ്ടതും അദ്ദേഹത്തെ തന്നെയാണ്.

Story first published: Tuesday, November 10, 2020, 16:14 [IST]
Other articles published on Nov 10, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+