Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: രോഹിത്തും കോലിയും ടീമില്‍ പോലുമില്ല!, ശ്രേയസ് ഫാന്റസി ഇലവന്‍ ക്യാപ്റ്റന്‍

ഐപിഎല്ലിന്റെ 13ാം സീസണ്‍ രണ്ടാം പകുതിയിലേക്കു കടന്നിരിക്കവെ ഫാന്റസി ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ മൈക്കല്‍ സ്ലേറ്റര്‍. ടൂര്‍ണമെന്റിന്റെ കമന്ററി പാനലില്‍ അംഗമായതിനാല്‍ തന്നെ ഓരോ മല്‍സരങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കാനും താരങ്ങളുടെ പ്രകടനം വിലയിരുത്താനും അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫാന്റസി ഇലവനെ സ്ലേറ്റര്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തും ആര്‍സിബി രണ്ടാംസ്ഥാനത്തുമുണ്ട്.

ശ്രേയസ് ക്യാപ്റ്റന്‍

ശ്രേയസ് ക്യാപ്റ്റന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമിനെ മികച്ച രീതിയില്‍ നയിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ യുവതാരം കൂടിയായ ശ്രേയസ് അയ്യരെയാണ് സ്ലേറ്റര്‍ തന്റെ ഫാന്റസി ഇലവന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്.
ഏറ്റവുമധികം തവണ ഐപിഎല്‍ കിരീടമുയര്‍ത്തിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ആര്‍സിബി നായകന്‍ വിരാട് കോലി എന്നിവരെ പിന്തള്ളിയാണ് ശ്രേയസിന് സ്ലേറ്റര്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയിരിക്കുന്നത്.

രോഹിത്തും കോലിയും ടീമില്‍ ഇല്ല

രോഹിത്തും കോലിയും ടീമില്‍ ഇല്ല

ക്യാപ്റ്റന്‍ സ്ഥാനത്തേക്കു പരിഗണിക്കകപ്പെടാതിരുന്ന രോഹിത്തും കോലിയും സ്ലേറ്ററുടെ ഫാന്റസി ഇലവനില്‍പ്പോലും ഇടം പിടിച്ചിട്ടെല്ലന്നതാണ് ശ്രദ്ധേയമായ കാര്യം. ആര്‍സിബിയുടെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഫാന്റസി ഇലവനിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. കന്നി സീസണില്‍ തന്നെ മിന്നുന്ന പ്രകടനമാണ് 20കാരന്‍ കാഴ്ചവയ്ക്കുന്നത്.

ദേവ്ദത്തും കിങ്‌സ് ഇലവന്‍ പഞ്ചാബ് താരം മായങ്ക് അഗര്‍വാളുമാണ് ഓപ്പണര്‍മാര്‍. നാലാം നമ്പറില്‍ ഇഷാന്‍ കിഷന്‍, പിന്നീട് എബി ഡിവില്ലിയേഴ്‌സ്, റിഷഭ് പന്ത് എന്നിവര്‍ കളിക്കും. ക്രുനാല്‍ പാണ്ഡ്യയാണ് ഓള്‍റൗണ്ടര്‍. യുസ്വേന്ദ്ര ചഹലും റാഷിദ് ഖാനും സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുമ്പോള്‍ കാഗിസോ റബാദ, ട്രെന്റ് ബോള്‍ട്ട് എന്നിവരാണ് പേസര്‍മാര്‍.

സ്ലേറ്ററുടെ ഫാന്റസി ഇലവന്‍

സ്ലേറ്ററുടെ ഫാന്റസി ഇലവന്‍

ദേവ്ദത്ത് പടിക്കല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), മായങ്ക് അഗര്‍വാള്‍ (കിങ്‌സ് ഇലവന്‍ പഞ്ചാബ്), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍, ഡല്‍ഹി ക്യാപ്പിറ്റസ്), ഇഷാന്‍ കിഷന്‍ (മുംബൈ ഇന്ത്യന്‍സ്), എബി ഡിവില്ലിയേഴ്‌സ് (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), റിഷഭ് പന്ത് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ക്രുനാല്‍ പാണ്ഡ്യ (മുംബൈ ഇന്ത്യന്‍സ്), യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), റാഷിദ് ഖാന്‍ (സണ്‍റൈസഴ്‌സ് ഹൈദരാബാദ്), കാഗിസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ട്രെന്റ് ബോള്‍ട്ട് (മുംബൈ ഇന്ത്യന്‍സ്).

Story first published: Thursday, October 15, 2020, 14:32 [IST]
Other articles published on Oct 15, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+