Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020- രോഹിത്തിനേക്കാള്‍ മികച്ച ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്! നായകനാക്കി ഇര്‍ഫാന്‍

മുബൈ ഇന്ത്യന്‍സിന് അഞ്ചാം ഐപിഎല്‍ കിരീടം സമ്മാനിച്ച രോഹിത് ശര്‍മയെ ഒഴിവാക്കി പകരം ടീമംഗമായ വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിനെ തന്റെ ഡ്രീം ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം ഇര്‍ഫാന്‍ പഠാന്‍. രോഹിത് മാത്രമല്ല ചില മാച്ച് വിന്നര്‍മാരും ഇര്‍ഫാന്റെ ഇലവനില്‍ നിന്നും തഴയപ്പെട്ടിട്ടുണ്ട്. രോഹിത്തിനെക്കൂടാതെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയും ഇര്‍ഫാന്റെ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടു.

1

ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന് അവകാശിയായ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ശിഖര്‍ ധവാനുമാണ് ഇര്‍ഫാന്റെ ഇലവനു വേണ്ടി ഓപ്പണര്‍മാരായി ഇറങ്ങുന്നത്. നാലു വിദേശ താരങ്ങള്‍ മാത്രമേ പ്ലെയിങ് ഇലവനില്‍ പാടുള്ളൂവെന്ന നിയന്ത്രണമുള്ളതിനാല്‍ ഡേവിഡ് വാര്‍ണറെ തനിക്കു ഉള്‍പ്പെടുത്താനായില്ലെന്നു അദ്ദേഹം പറഞ്ഞു.

മുംബൈ ഇന്ത്യന്‍സിന്റെ മിന്നും താരം സൂര്യകുമാര്‍ യാദവാണ് മൂന്നാം നമ്പറില്‍ കളിക്കുക. തൊട്ടു പിന്നാലെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് ബാറ്റ് ചെയ്യാനെത്തും. മുംബൈയ്ക്കായി മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കളിക്കുകയും രോഹിത്തിന് പകരം ചില മല്‍സരങ്ങളില്‍ ക്യാപ്റ്റനാവുകയും ചെയ്ത പൊള്ളാര്‍ഡാണ് തുടര്‍ന്ന് ബാറ്റ് ചെയ്യുന്നത്.

അഞ്ചാം നമ്പറില്‍ ഇറങ്ങുന്ന പൊള്ളാര്‍ഡിനെ തന്നെ ക്യാപ്റ്റന്‍സിയും ഏല്‍പ്പിച്ചിരിക്കുകയാണ്. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഓള്‍റൗണ്ടര്‍ സ്ഥാനത്തേക്കുള്ള മറ്റൊരു ഓപ്ഷന്‍. എന്നാല്‍ ഹാര്‍ദിക് ഈ സീസണില്‍ ബൗള്‍ ചെയ്തിട്ടില്ല. അതുകൊണ്ടു തന്നെ ബാറ്റിങും ബൗളിങും ഒപ്പം ക്യാപ്റ്റന്‍സിയും നിര്‍വഹിക്കാന്‍ ശേഷിയുള്ള പൊള്ളാര്‍ഡിനെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നു ഇര്‍ഫാന്‍ വ്യക്തമാക്കി.

2

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ രാഹുല്‍ തെവാത്തിയ എന്നിവരാണ് ഇര്‍ഫാന്റെ ഇലവനിലെ മറ്റു താരങ്ങള്‍. യുസ്വേന്ദ്ര ചഹല്‍ (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍), കഗീസോ റബാദ (ഡല്‍ഹി ക്യാപ്പിറ്റല്‍സ്), ജസ്പ്രീത് ബുംറ (മുംബൈ ഇന്ത്യന്‍സ്), മുഹമ്മദ് ഷമി (കിങ്‌സ് ഇലവന്‍ പഞ്ചാബ്) എന്നിവരാണ് ബൗളിങിനു നേതൃത്വം നല്‍കുന്നത്.

ഇര്‍ഫാന്റെ ഐപിഎല്‍ ഇലവന്‍
കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, സൂര്യകുമാര്‍ യാദവ്, എബി ഡിവില്ലിയേഴ്‌സ്, കരെണ്‍ പൊള്ളാര്‍ഡ് (ക്യാപ്റ്റന്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, രാഹുല്‍ തെവാത്തിയ, യുസ്വേന്ദ്ര ചഹല്‍, കഗീസോ റബാഡ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി.

Story first published: Wednesday, December 9, 2020, 11:48 [IST]
Other articles published on Dec 9, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+