IPL 2020: ആര്‍ച്ചര്‍ക്കെതിരേ അങ്ങനെയൊരു ഷോട്ട്, സൂര്യയോളം ധൈര്യം തനിക്കില്ല!- ഡികോക്ക്
ഐപിഎല്ലില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ചു കൊണ്ടിരിക്കുന്ന ടീമംഗം സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുംബൈ ഇന്ത്യന്‍സ് ഓപ്പണറും ദക്ഷിണാഫ്രിക്കന്‍ താരവുമായ ക്വിന്റണ്‍ ഡികോക്ക്. ഞായറാഴ്ച രാത്രി ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ മുംബൈ അഞ്ചു വിക്കറ്റിനു തകര്‍ത്തെറിഞ്ഞ കളിയില്‍ ഇരുവരും 53 റണ്‍സ് വീതം നേടി വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു.
ഡികോക്ക് 36 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുകളും നേടിയപ്പോള്‍ യാദവ് 32 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചിരുന്നു. രണ്ടാം വിക്കറ്റില്‍ ഡികോക്ക്- യാദവ് സഖ്യം 46 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. യാദവിന്റെ ചില ഷോട്ടുകള്‍ അസാധാരണമാണെന്നും അതുപോലെയുള്ള ഷോട്ടുകള്‍ കളിക്കാന്‍ തനിക്കു ഇപ്പോഴും ധൈര്യമില്ലെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് ഡികോക്ക്.

കാര്യങ്ങള്‍ എളുപ്പമാക്കി
ഡല്‍ഹിക്കെതിരേ സൂര്യ ക്രീസിലെത്തിയപ്പോള്‍ സാഹചര്യം മനസ്സിലാക്കി അതിന് അനുസരിച്ച് കളിക്കാനാണ് ശ്രമിച്ചത്. തനിക്കു എന്താണ് ചെയ്യേണ്ടതെന്ന കൃത്യമായ ലക്ഷ്യബോധത്തോടെയായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്.
തുടക്കം മുതല്‍ തന്നെ വെടിക്കെട്ട് പ്രകടനം സൂര്യ കാഴ്ചവയ്ക്കുകയും ചെയ്തു. ഇതു തന്നെ കൂടുതല്‍ റിലാക്‌സായി ബാറ്റ് ചെയ്യാന്‍ സഹായിച്ചു. പരസ്പരം അഭിനന്ദിച്ചായിരുന്നു തങ്ങള്‍ ബാറ്റ് ചെയ്തതെന്നും മല്‍സരഷേഷം ഡികോക്ക് വിശദമാക്കി.

അത്രയും ധൈര്യം തനിക്കില്ല
രാജസ്ഥാന്‍ റോയല്‍സ് പേസര്‍ ജോഫ്ര ആര്‍ച്ചര്‍ക്കെതിരേ റിവേഴ്‌സ് ലാപ്പ് ഷോട്ട് കളിക്കാന്‍ കഴിഞ്ഞെങ്കിലെന്ന ആഗ്രഹം തനിക്കുണ്ട്. പക്ഷെ സൂര്യകുമാര്‍ കളിക്കുന്നതു പോലെയുള്ള ഷോട്ടുകള്‍ കളിക്കാനുള്ള ധൈര്യം തനിക്കില്ല. സത്യസന്ധമായി പറയട്ടെ, ഡല്‍ഹി പേസര്‍ ആന്റിച്ച് നോര്‍ട്ടെയ്‌ക്കെതിരേ ആക്രമിച്ചു കളിക്കാനൊന്നും താന്‍ പദ്ധതിയിട്ടിരുന്നില്ല. അവസരം ലഭിച്ചപ്പോള്‍ അതു പരമാവധി മുതലാക്കുക മാത്രമായിരുന്നു ചെയ്തത്. ഭാഗ്യവശാല്‍ ഷോട്ട് കളിക്കാവുന്ന രണ്ടോ, മൂന്നോ പന്തുകള്‍ നോര്‍ട്ടെയുടെ ഓവറില്‍ തനിക്കു ലഭിക്കുകയും ചെയ്തതായി ഡികോക്ക് കൂട്ടിച്ചേര്‍ത്തു.

റബാദയെ ഒഴിവാക്കി
ഡല്‍ഹിക്കെതിരേ കാഗിസോ റബാദയെ ഒഴിവാക്കി പകരം മറ്റു ബൗളര്‍മാര്‍ക്കെതിരേ പരമാവധി റണ്‍സെടുക്കാനാണ് മുംബൈ ശ്രമിച്ചതെന്നു ഡികോക്ക് പറഞ്ഞു. റബാദയായിരുന്നു സൂക്ഷിക്കേണ്ട ബൗളറെന്ന് ഞങ്ങള്‍ക്കറിയമായിരുന്നു. വളരെ നന്നായി ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്ന അദ്ദേഹം വിക്കറ്റുകളുമെടുക്കുന്നുണ്ട്. റബാദയ്‌ക്കെതിരേ ആക്രമിച്ചു കളിക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല.
ഒരു ടീമെന്ന നിലയില്‍ കാര്യങ്ങളെ സിംപിളായി നിലനിര്‍ത്താനാണ് ഞങ്ങള്‍ ശ്രമിച്ചത്. സ്വന്തം കരുത്ത് മനസ്സിലാക്കി അതിന് അനുസരിച്ച് കളിക്കുകയും ചെയ്തു. ടീം ഇപ്പോള്‍ നല്ല താളത്തിലാണ്, മികച്ച കളിക്കാര്‍ ഇപ്പോള്‍ ഞങ്ങളുടെ ടീമിലുണ്ട്. പരസ്പരമുള്ള വിശ്വാസം തങ്ങളെ സഹായിക്കുകയും ചെയ്യുന്നതായി ഡികോക്ക് വിശദമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications