Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കോലിയുടെ അന്തകനായി സന്ദീപ് ശര്‍മ, ഏഴാം തവണയും വിക്കറ്റ്- പുതിയ റെക്കോര്‍ഡ്

ഷാര്‍ജ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ അന്തകനായി മാറിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ സന്ദീപ് ശര്‍മ. ആര്‍സിബിയും എസ്ആര്‍എച്ചും തമ്മിലുള്ള കളിയിലും കോലിയെ വീഴ്ത്തിയത് ശര്‍മാണ്. വെറും ഏഴു റണ്‍സ് മാത്രമെടുത്ത ആര്‍സിബി ക്യാപ്റ്റനെ അദ്ദേഹം കെയ്ന്‍ വില്ല്യംസണിനു സമ്മാനിക്കുകയായിരുന്നു. ഇതു ഏഴാം തവണയാണ് കോലിയെ ശര്‍മ ഐപിഎല്ലില്‍ പുറത്താക്കിയത്. ഇതോടെ ടൂര്‍ണമെന്റില്‍ കൂടുതല്‍ തവണ കോലിയുടെ വിക്കറ്റെടുത്ത ബൗളറായി അദ്ദേഹം മാറുകയും ചെയ്തു.

1

കളിയുടെ നാലാം ഓവറിലായിരുന്നു കോലിയെ ശര്‍മ സ്തബ്ധനാക്കിയത്. ഡ്രൈവിനു ശ്രമിച്ച അദ്ദേഹത്തെ ഷോര്‍ട്ട് എക്‌സ്ട്രാ കവറില്‍ വില്ല്യംസണ്‍ അനായാസ ക്യാച്ചിലൂടെയാണ് മടക്കിയത്. നേരത്തേ ആറു തവണ കോലിയുടെ വിക്കറ്റെടുത്ത ശര്‍മ ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയ്‌ക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. ഇന്നത്തെ കളിയില്‍ ഒരിക്കല്‍ക്കൂടി കോലിയെ മടക്കിയതോടെ നെഹ്‌റയെ പിന്നിലാക്കി ശര്‍മ റെക്കോര്‍ഡ് തന്റെ പേരില്‍ മാത്രമാക്കി.

ഐപിഎല്ലില്‍ കൂടുതല്‍ തവണ കോലിയെ പുറത്താക്കിയ മറ്റു ബൗളര്‍മാര്‍ മുംബൈ ഇന്ത്യന്‍സിന്റെ ന്യൂസിലാന്‍ഡ് പേസര്‍ മിച്ചെല്‍ മക്ലെനഗന്‍, ഇന്ത്യന്‍ ബൗളര്‍ ധവാല്‍ കുല്‍ക്കര്‍ണി, കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി എന്നിവരാണ്. മൂന്നു തവണ വീതമാണ് ഇവരെല്ലാം കോലിയെ പുറത്താക്കിയിട്ടുള്ളത്.

2

കോലിയെ ഇന്നു ഔട്ടാക്കിയതോടെ മറ്റൊരു റെക്കോര്‍ഡ് കൂടി ശര്‍മയെ തേടിയെത്തി. ഐപിഎല്ലില്‍ ഏതെങ്കിലുമൊരു താരത്തെ കൂടുതല്‍ തവണ പുറത്താക്കിയ ബൗളറെന്ന മുന്‍ ഇതിഹാസ പേസര്‍ സഹീര്‍ ഖാന്റെ നേട്ടത്തിനൊപ്പം ശര്‍മയുമെത്തി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ സഹീര്‍ ഏഴു തവണ പുറത്താക്കിയിരുന്നു.

Story first published: Saturday, October 31, 2020, 22:16 [IST]
Other articles published on Oct 31, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+