വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IOL 2020: മരുന്നടിക്കാരെ പൂട്ടാന്‍ നാഡ 'പണി' തുടങ്ങി, സാംപിള്‍ ശേഖരണം ആരംഭിച്ചു

ടൂര്‍ണമെന്റ് പാതി പിന്നിട്ടുകഴിഞ്ഞു

ദുബായ്: യുഎഇയില്‍ നടന്നു കൊണ്ടിരിക്കുന്ന ഐപിഎല്ലിന്റെ 13ാം സീസണിലെ മരുന്നടിക്കാരെ പൂട്ടാന്‍ ദേശീയ ആന്റി ഡോപ്പിങ് ഏജന്‍സി (നാഡ) നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ദുബായിലെ ഉദ്യോഗസ്ഥര്‍ മുഖേന താരങ്ങളുടെ സാംപിളുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി നാഡ ട്വിറ്ററിലൂടെ അറിയിച്ചു. ഐപിഎല്ലില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന ക്രിക്കറ്റര്‍മാരുടെ സാംപിളുകള്‍ ശേഖരിക്കാന്‍ ദുബായില്‍ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ടൂര്‍ണമെന്റില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍, വിദേശ താരങ്ങളുടെ സാംപിളുകള്‍ അവര്‍ ശേഖരിച്ചു തുടങ്ങിയെന്നായിരുന്നു നാഡയുടെ ട്വീറ്റ്.

1

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പായിരുന്നു പരിശോധനയ്ക്കായി താരങ്ങളുട സാംപിള്‍ ശേഖരണം തുടങ്ങിയതെന്ന് നാഡ ഡിജി നവീന്‍ അഗര്‍വാള്‍ പിടിഐയോടു പറഞ്ഞു. ഇതില്‍ കൂടുതല്‍ കാര്യങ്ങളും പുറത്തുവിടാന്‍ കഴിയില്ലെന്നും അദ്ദഹം വ്യക്തമാക്കി. നാഡയുടെ സ്വന്തം ഡോപ് കണ്‍ട്രോള്‍ ഓഫീസര്‍മാര്‍ (ഡിസിഒ) സപ്തംബര്‍ രണ്ടാം വാരം യുഎഇയിലേക്കു തിരിക്കേണ്ടതായിരുന്നു. എന്നാല്‍ യാത്രയുടെ അനുമതിക്കായി ഈ സംഘം ഇപ്പോഴും കാത്തിരിക്കുകയാണ്.

IPL 2020: ആര്‍ച്ചര്‍ക്കെതിരേ അങ്ങനെയൊരു ഷോട്ട്, സൂര്യയോളം ധൈര്യം തനിക്കില്ല!- ഡികോക്ക്IPL 2020: ആര്‍ച്ചര്‍ക്കെതിരേ അങ്ങനെയൊരു ഷോട്ട്, സൂര്യയോളം ധൈര്യം തനിക്കില്ല!- ഡികോക്ക്

IPL 2020: യാദവിനെക്കുറിച്ച് ചോപ്രയുടെ പ്രവചനം, ഈ വര്‍ഷം തന്നെ അത് സംഭവിക്കും!IPL 2020: യാദവിനെക്കുറിച്ച് ചോപ്രയുടെ പ്രവചനം, ഈ വര്‍ഷം തന്നെ അത് സംഭവിക്കും!

കഴിഞ്ഞ വര്‍ഷമാണ് ബിസിസിഐയും നാഡയുടെ പരിധിയില്‍ വന്നത്. അതിനു ശേഷം ആഭ്യന്തര, അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരങ്ങളില്‍ ക്രിക്കറ്റര്‍മാരുടെ സാംപിള്‍ ശേഖരണത്തിനു വേണ്ടി അവര്‍ ഡിസിഒകളെ നിയോഗിച്ചിരുന്നു.

Story first published: Monday, October 12, 2020, 21:08 [IST]
Other articles published on Oct 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X