Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഈ സീസണോടെ ലോകമറിഞ്ഞവര്‍- ഇന്ത്യയുടെ അടുത്ത മിന്നും താരങ്ങളെ തിരഞ്ഞെടുത്ത് ലാറയും നെഹ്‌റയും

ഐപിഎല്ലിന്റെ ഈ സീസണില്‍ ശ്രദ്ധേയമായ പ്രകടനം നടത്തിയ ഇന്ത്യയുടെ അത്ര അറിയപ്പെടാത്ത ചില താരങ്ങളുണ്ട്. അക്കൂട്ടത്തില്‍ തങ്ങളെ ഏറ്റവും ആകര്‍ഷിച്ച ചിലരെ തിരഞ്ഞെടുത്തിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയും ഇന്ത്യയുടെ മുന്‍ പേസര്‍ ആശിഷ് നെഹ്‌റയും. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് കണക്ടഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു ഇരുവരും.

നടരാജന്റെ ബൗളിങ്

നടരാജന്റെ ബൗളിങ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പേസര്‍ ടി നടരാജന്റെ ബൗളിങ് താന്‍ ഏറെ ആസ്വദിച്ചതായി ലാറ പറയുന്നു. ഡെത്ത് ഓവറുകളില്‍ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയാനുള്ള താരത്തിന്റെ മിടുക്കാണ് ഏറ്റവുമധികം ആകര്‍ഷിച്ചതെന്ന് അദ്ദേഹം പറയുന്നു.
ഗംഭീര ബൗളിങായിരുന്നു ഹൈദരാബാദ് ടീമിനു വേണ്ടി നടരാജന്‍ കാഴ്ചവച്ചത്. ഒരു കുറവും താരത്തിന്റെ ബൗളിങില്‍ ചൂണ്ടിക്കാണിക്കാനില്ലെന്നും ലാറ അഭിപ്രായപ്പെട്ടു.

ആംബ്രോസ്, ഗാര്‍ണര്‍ ഇവരെപ്പോലെ

ആംബ്രോസ്, ഗാര്‍ണര്‍ ഇവരെപ്പോലെ

മുന്‍ ഇതിഹാസങ്ങളായിരുന്ന കേട്‌ലി ആംബ്രോസ്, ജോള്‍ ഗാര്‍ണര്‍ എന്നിവരുടെ ബൗളിങുമായായാണ് നടരാജന്റെ പ്രകടനം കണ്ടപ്പോള്‍ സാമ്യം തോന്നിയത്. ആംബ്രോസ്, ഗാര്‍ണര്‍ എന്നീ ബൗളര്‍മാര്‍ മുമ്പ് ബാറ്റ്‌സ്മാന്‍മാരുടെ കാല്‍വിരല്‍ ലക്ഷ്യമിട്ടാണ് നിരന്തം ബൗള്‍ ചെയ്തിരുന്നത്. യോര്‍ക്കറുകളില്‍ അത്രയും കണിശത ഇവര്‍ക്കുണ്ടായിരുന്നു. ഈ ഐപിഎല്ലില്‍ അവരെപ്പോലെ ബൗള്‍ ചെയ്ത ഏക ബൗളറായി തനിക്കു തോന്നിയത് നടരാജനാണെന്നും ലാറ ചൂണ്ടിക്കാട്ടി.

ബിഷ്‌നോയിയുടെ പ്രകടനം

ബിഷ്‌നോയിയുടെ പ്രകടനം

കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ആകര്‍ഷിച്ച മറ്റൊരു യുവതാരം. ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ക്കെതിരേ 19 കാരനായ ലെഗ് സ്പിന്നറുടെ ബൗളിങ് താന്‍ ആസ്വദിച്ചിരുന്നു.
19ാം വയസ്സില്‍ ഐപിഎല്ലില്‍ കളിക്കുന്നത് നിങ്ങള്‍ക്കു ആലോചിക്കാന്‍ കഴിയുമോ? ടൂറിങ് ടീമിനെതിരേ ചതുര്‍ദിന മല്‍സരത്തില്‍പ്പോലും നിങ്ങള്‍ക്കു അവസരം കിട്ടില്ല. ഇതുവരെ ബിഷ്‌നോയിയുടെ പ്രകടനം വളരെ മികച്ചതായിരുന്നുവെന്നും ലാറ വിലയിരുത്തി.

ബിഷ്‌നോയ്, ശുഭ്മാന്‍, ദേവ്ദത്ത്

ബിഷ്‌നോയ്, ശുഭ്മാന്‍, ദേവ്ദത്ത്

ബിഷ്‌നോയ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ശുഭ്മാന്‍ ഗില്‍, റോയല്‍ ചാലഞ്ചേഴ്‌സ് ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ എന്നിവരാണ് തന്നെ ആകര്‍ഷിച്ച താരങ്ങളെന്നു നെഹ്‌റ പറഞ്ഞു.
ബിഷ്‌നോയിയുടെ ബൗളിങ് ഏറെ ആകര്‍ഷിച്ചു. ഇത്രയും ചെറിയ പ്രായത്തില്‍ താരം കാണിച്ച ചങ്കൂറ്റവും പെരുമാറ്റവും പ്രശംസനീയമാണെന്നു നെഹ്‌റ പറഞ്ഞു. ബിഷ്‌നോയിയെപ്പോലെ ഏറെ ആകര്‍ഷിച്ച മറ്റു രണ്ടു പേര്‍ ശുഭ്മാന്‍ ഗില്ലും ദേവ്ദത്തുമാണെന്നും നെഹ്‌റ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 7, 2020, 17:39 [IST]
Other articles published on Oct 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+