Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

രോഹിത് കളിക്കില്ലെന്ന് ഉറപ്പിച്ചത് എന്തിന്? രാഹുലിന് എന്തിന് റോള്‍ നല്‍കിയെന്ന് ദാസ്ഗുപ്ത

ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി കെഎല്‍ രാഹുലിനെ നിയോഗിച്ചതിനെ ചോദ്യം ചെയ്ത് കന്റേറ്ററും മുന്‍ താരവുമായ ദീപ് ദാസ്ഗുപ്ത. രോഹിത് പരമ്പരയില്‍ കളിക്കാന്‍ ഇനിയും സാധ്യത ഉണ്ടെന്നിരിക്കെ വൈസ് ക്യാപ്റ്റനെ തീരുമാനിക്കുന്നത് അദ്ദേഹത്തിന് വൈകിപ്പിക്കാമായിരുന്നുവെന്ന് ഗുപ്ത അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ മൂന്നു ഫോര്‍മാറ്റുകള്‍ക്കുള്ള ടീമിനെയും കഴിഞ്ഞ ദിവസം സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിത്തിനെ ഒരു ടീമിലും ഉള്‍പ്പെടുത്തിയിട്ടില്ല. മുംബൈ ടീമില്‍ ഈ സീസണില്‍ തന്നെ അദ്ദേഹം തിരിച്ചെത്തുമെന്ന സൂചനകള്‍ വരവെയാണ് ദേശീയ ടീമില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ടത്. ഇതിനെതിരേ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

രോഹിത്തിന് ഇനിയും ടീമിലെത്താം

രോഹിത്തിന് ഇനിയും ടീമിലെത്താം

ഇന്ത്യക്കു വേണ്ടി രോഹിത് കുറച്ചു കാലമായി കളിച്ചിട്ടില്ല. മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കാന്‍ ഫിറ്റ്‌നസ് നേടിയെടുത്താല്‍ അദ്ദേഹം ഓസീസ് പര്യടനത്തിനുള്ള ദേശീയ ടീമില്‍ ഇടം പിടിക്കേണ്ടതുണ്ടെന്നു ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു.
എന്നാല്‍ രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോഴും 50-50 ചാന്‍സാണുള്ളത്. മുംബൈ ടീമിനു വേണ്ടി നെറ്റ്‌സില്‍ അദ്ദേഹം ബാറ്റ് ചെയ്യാന്‍ തുടങ്ങിയിട്ടേയുള്ളൂവെന്നും ഗുപ്ത കൂട്ടിച്ചേര്‍ത്തു.

വൈകാതെ മടങ്ങിയെത്തിയേക്കും

വൈകാതെ മടങ്ങിയെത്തിയേക്കും

രോഹിത്തിന്റെ മടങ്ങിവരവ് അധികം വൈകുമെന്നു കരുതുന്നില്ല. ഒരു കളിയോ, ചില മല്‍സരങ്ങളോ കളിക്കുന്നതോടെ അദ്ദേഹം ഫിറ്റ്‌നസ് വീണ്ടെടുക്കും. ഇതോടെ രോഹിത് ഓസീസ് പര്യടനത്തിന് പൂര്‍ണ സജ്ജനായി തീരും. ഇതു പിന്‍തുട ഞെരമ്പിലെ പ്രശ്‌നമാണ്. 100 ശതമാനം ഫിറ്റല്ലാത്ത ഒരാളെ ടീമിലലുള്‍പ്പെടുത്താന്‍ നിങ്ങള്‍ ആഗ്രഹിക്കില്ലെന്നും ദാസ്ഗുപ്ത വിശദമാക്കി.
ഈ സീസണിലെ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 28.88 ശരാശരിയില്‍ 260 റണ്‍സാണ് രോഹിത് നേടിയിട്ടുള്ളത്. അവസാനത്തെ രണ്ടു മല്‍സരങ്ങളിലും പരിക്ക് കാരണം അദ്ദേഹം കളിച്ചിട്ടില്ല.

രോഹിത് ടീമില്‍ വേണം

രോഹിത് ടീമില്‍ വേണം

ഫിറ്റാണെങ്കില്‍ രോഹിത് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ വേണം. അക്കാര്യത്തില്‍ ഒരു സംശയവുമില്ല. മായങ്ക് അഗര്‍വാൡന്റെ പരിക്ക് അത്ര സാരമുള്ളതല്ല. അതുകൊണ്ടു തന്നെ അദ്ദേഹത്തെ ഓസീസ് പര്യടനത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ രോഹിത് ഫിറ്റാണെങ്കില്‍ ടീമില്‍ വേണമെന്നും ദാസ്ഗുപ്ത നിര്‍ദേശിച്ചു.
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെ ഇപ്പോള്‍ പ്രഖ്യാപിക്കേണ്ടിയിരുന്നില്ല. രോഹിത്തിന്റെ പരിക്കുമായി ബന്ധപ്പെട്ട് ഒരാഴ്ച കൂടി അവര്‍ക്കു കാത്തിരിക്കാമായിരുന്നു. അതിനു ശേഷം വൈസ് ക്യാപ്റ്റനെ പ്രഖ്യാപിക്കുന്നതായിരുന്നു ഉചിതമെന്നും ദാസ്ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, October 28, 2020, 16:23 [IST]
Other articles published on Oct 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+