IPL 2020: സിഎസ്‌കെ X ഹൈദരാബാദ്- തീര്‍ത്തും നിരാശപ്പെടുത്തിയ മൂന്ന് താരങ്ങള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ പ്ലേ ഓഫില്‍ എത്താനുള്ള പോരാട്ടം കടുക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഡേവിഡ് വാര്‍ണര്‍ നായകനായുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 20 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. എട്ട് മത്സരത്തില്‍ നിന്ന് സിഎസ്‌കെയുടെ മൂന്നാമത്തെ ജയമാണിത്. ഇനിയുള്ള ആറ് മത്സരങ്ങളിലും ജയിച്ചാല്‍ മാത്രമെ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ സിഎസ്‌കെയ്ക്ക് സാധിക്കു. ഹൈദരാബാദ്-സിഎസ്‌കെ മത്സരത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് നോക്കാം.

മനീഷ് പാണ്ഡെ (ഹൈദരബാദ്)
മനീഷ് പാണ്ഡെയ്ക്ക് ഹൈദരാബാദ് നിരയില്‍ നിര്‍ണ്ണായക സ്ഥാനമാണുള്ളത്. മൂന്നാം നമ്പറില്‍ ഹൈദരാബാദിന്റെ വിശ്വസ്തനാണ് മനീഷ്. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ താരം തീര്‍ത്തും പരാജയമായിരുന്നു. ഫീല്‍ഡിങ് പിഴവുകള്‍ക്ക് പുറമെ ബാറ്റിങ്ങിനെത്തിയപ്പോള്‍ 3 പന്തില്‍ നേടിയത് വെറും 4 റണ്‍സ്. ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. അനാവശ്യ റണ്ണിനായുള്ള ശ്രമത്തിനിടെ ഡ്വെയ്ന്‍ ബ്രാവോയുടെ മികച്ച ഫീല്‍ഡിങ് മനീഷിനെ റണ്ണൗട്ടാക്കുകയായിരുന്നു. 2016ന് ശേഷം ആദ്യമായിട്ടാണ് മനീഷ് ഐപിഎല്ലില്‍ റണ്ണൗട്ടാകുന്നത്. ഷെയ്ന്‍ വാട്‌സണെ നടരാജന്‍ പുറത്താക്കിയത് മനീഷിന്റെയും ക്യാച്ചിലൂടെയായിരുന്നു. സീസണില്‍ സ്ഥിരത കണ്ടെത്താന്‍ മനീഷ് പ്രയാസപ്പെടുന്നുണ്ട്.

ഡേവിഡ് വാര്‍ണര്‍ (ഹൈദരാബാദ്)
ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണറിന്റെ പ്രകടനം ടീമിന്റെ നട്ടെല്ലാണ് 2019 സീസണില്‍ ഓറഞ്ച് ക്യാപിന് ഉടമയാണ് വാര്‍ണര്‍. എന്നാല്‍ ഈ സീസണില്‍ അദ്ദേഹം താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്നു.അഭിഷേഖ് ശര്‍മക്ക് പകരം ഷഹബാസ് നദീമിനെ കളിപ്പിച്ചത് തന്നെ മണ്ടന്‍ തീരുമാനമായിരുന്നു. റണ്‍സ് പിന്തുടരുമ്പോള്‍ മികച്ച തുടക്കം നല്‍കേണ്ടത് അത്യാവശ്യമായിരുന്നെങ്കിലും വാര്‍ണര്‍ക്കത് സാധിച്ചില്ല. 13 പന്തില്‍ നേടിയത് 9 റണ്‍സാണ്. സാം കറാന്‍ റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് പുറത്തായത്. പല തവണയും രവീന്ദ്ര ജഡേജ ഒരേ ഗ്യാപ്പിലൂടെ ബൗണ്ടറി നേടിയിട്ടും പഴുതടക്കാന്‍ വാര്‍ണറുടെ നായകമികവിന് സാധിക്കാതെ പോയി.

ഫഫ് ഡുപ്ലെസിസ് (സിഎസ്‌കെ)
തിരിച്ചുവരവിന് ശ്രമിച്ച് ഹൈദരാബാദിനെതിരേ പ്രതീക്ഷയോടെ ഇറങ്ങിയ സിഎസ്‌കെയുട തുടക്കം ഞെട്ടലോടെയായിരുന്നു. നേരിട്ട ആദ്യ പന്തില്‍ത്തന്നെ ഡുപ്ലെസിസിന് മടങ്ങേണ്ടി വന്നു. ആദ്യ രണ്ട് ഓവറില്‍ ഒരു പന്ത് പോലും നേരിടാന്‍ ലഭിക്കാതിരുന്ന ഡുപ്ലെസിസ് മൂന്നാം ഓവറിലെ ആദ്യ പന്തില്‍ പുറത്താവുകയായിരുന്നു. സന്ദീപ് ശര്‍മയുടെ പന്തില്‍ കീപ്പര്‍ ബെയര്‍സ്റ്റോയുടെ ക്യാച്ചിലാണ് ഡുപ്ലെസിസ് മടങ്ങിയത്. ഫീല്‍ഡിങ്ങില്‍ മികവ് കാട്ടാന്‍ ഡുപ്ലെസിസിന് സാധിക്കുന്നുണ്ട്. എന്നാല്‍ സീസണിന്റെ തുടക്കത്തിലുണ്ടായിരുന്ന ബാറ്റിങ് മികവ് ആവര്‍ത്തിക്കാന്‍ താരത്തിന് സാധിക്കുന്നില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications