For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ബാറ്റിംഗ് പൊസിഷന്‍ ടീമിന്റെ സാഹചര്യം നോക്കി, വിമര്‍ശനങ്ങള്‍ക്ക് ധോണിയുടെ മറുപടി!!

By Vaisakhan MK

ദുബായ്: ഐപിഎല്ലിലെ വിജയത്തേക്കാള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാം ബഹുമാനിക്കേണ്ടത് കളിക്കാനിങ്ങുന്ന ടീമുകള്‍ എവിടെ കളിക്കുന്നു എന്നതാണ്. ഇപ്പോഴത്തെ മത്സരങ്ങള്‍ വെല്ലുവിളി നിറഞ്ഞവയാണ്. അതില്‍ ജയവും തോല്‍വിയുമുണ്ടാകും. എന്നാല്‍ തന്റെ ബാറ്റിംഗ് പൊസിഷന്‍ ടീമിന് മികച്ചതായി തോന്നുമ്പോള്‍ മാത്രമേ താന്‍ മുന്നോട്ട് കയറി ഇറങ്ങൂവെന്നും ധോണി വ്യക്തമാക്കി. ടീമെന്ന നിലയില്‍ നോ ബോളുകളെ നിയന്ത്രിക്കുകയാണ് വലിയ വെല്ലുവിളി. കഴിഞ്ഞ മത്സരത്തില്‍ 200 റണ്‍സിനടുത്ത് എത്താന്‍ സാധിച്ചതില്‍ താന്‍ സംതൃപ്തനാണെന്നും ധോണി പറഞ്ഞു.

1

അതേസമയം റിതുരാജ് ഗെയ്ക്ക്‌വാദിനെ പിന്തുണച്ച് സിഎസ്‌കെ കോച്ചും രംഗത്തെത്തി. ക്വാറന്റൈന്‍ കഴിഞ്ഞ്, മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തെ ടീമിലുള്‍പ്പെടുത്തുന്നത്. കളി തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് ഇക്കാര്യം റിതുരാജിനെ അറിയിച്ചതെന്ന് മൈക്ക് ഹസി പറഞ്ഞു. യുഎഇയില്‍ വന്നപ്പോള്‍ തന്നെ താരത്തിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നീട് മറ്റൊരു ഹോട്ടലിലാണ് ക്വാറന്റൈനില്‍ കഴിഞ്ഞത്. എന്നാല്‍ ബിസിസിഐ മെഡിക്കല്‍ ടീം കളിക്കാനുള്ള അനുമതിയും താരത്തിന് നല്‍കിയിരുന്നില്ല. മൂന്ന് പരിശോധനയും ക്വാറന്റൈനും കഴിഞ്ഞ ശേഷമാണ് താരത്തിന് കളിക്കാന്‍ സാധിച്ചത്.

ആദ്യ പന്തില്‍ തന്നെ കയറി അടിക്കാന്‍ ശ്രമിച്ച റിതുരാജ് പുറത്തായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഹസി രംഗത്തെത്തിയത്. മികച്ചൊരു താരമാണ് റിതുരാജ്. താമസിയാതെ തന്നെ ടീമിന് വേണ്ടി അദ്ദേഹത്തിന്റെ മികച്ച പ്രകടനം കാണാന്‍ സാധിക്കും. വളരെ ചെറിയ താരമാണ് അദ്ദേഹം. പക്ഷേ അദ്ദേഹത്തിന്റെ കഴിവുകളില്‍ ഞാന്‍ അമ്പരന്ന് പോയിട്ടുണ്ട്. റിതുരാജ് അവസാന നിമിഷവമാണ് ടീമിലെത്തിയത്. അമ്പാട്ടി റായിഡുവിന് കളിക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്. രണ്ട് നെറ്റ് സെഷന്‍ മാത്രമാണ് അദ്ദേഹത്തിന് കളിക്കാന്‍ സാധിച്ചതെന്നും ഹസി പറഞ്ഞു.

ടോസിനിടെ ശ്രേയസ് അയ്യരും ധോണിയെ പുകഴ്ത്തി. യുവതലമുറയിലെ കളിക്കാരെ ഒന്നടങ്കം പ്രചോദിപ്പിക്കുന്ന സീനിയര്‍ താരമാണ് ധോണിയെന്ന് അയ്യര്‍ പറഞ്ഞു. റോള്‍ മോഡലാണ് ധോണി. ഒരുപാട് കിരീടങ്ങള്‍ ഇന്ത്യക്ക് വേണ്ടി നേടി തന്നു. എല്ലാവര്‍ക്കും എങ്ങനെ ടീമിനെ നയിക്കണമെന്ന കാര്യത്തില്‍ മാതൃകയാണ് അദ്ദേഹം. സമ്മര്‍ദ ഘട്ടങ്ങളില്‍ എങ്ങനെ ശാന്തനായി ഇരിക്കാമെന്നും, അവസാന ഓവറുകളില്‍ ബൗളര്‍മാരെ സ്വന്തം ബാറ്റിംഗ് കൊണ്ട് നിയന്ത്രിച്ച് നിര്‍ത്താനും ധോണിക്ക് സാധിക്കുന്നു. ഭാവിയില്‍ അദ്ദേഹത്തില്‍ നിന്ന് കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും ശ്രേയസ് അയ്യര്‍ പറഞ്ഞു.

Story first published: Friday, September 25, 2020, 21:37 [IST]
Other articles published on Sep 25, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+