Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പ്ലേഓഫില്‍ ഇനി ആരൊക്കെ? ശേഷിച്ചത് മൂന്നു ടിക്കറ്റ്- രംഗത്ത് ആറു ടീമുകള്‍

ഐപിഎല്ലില്‍ ഇനി നടക്കാനിരിക്കുന്ന തീപാറും പോരാട്ടങ്ങള്‍. പ്ലേഓഫ് ബെര്‍ത്തിനു വേണ്ടി മുമ്പൊരു സീസണിലും ഇല്ലാത്ത വിധം പിടിവലിയാണ് നടക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് കഴിഞ്ഞ മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഞെട്ടിച്ചതോടെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാനും നിലവിലെ ചാംപ്യന്‍മാരുമായ മുംബൈ ഇന്ത്യന്‍സ് പ്ലേഓഫില്‍ കടന്നിരുന്നു.

ഇനി പ്ലേഓഫിലേക്കു മൂന്നു ടിക്കറ്റുകളാണ് ശേഷിക്കുന്നത്. ഇതിനു വേണ്ടി രംഗത്തുള്ളതാവട്ടെ ആറു ടീമുകളുമാണ്. ഏഴു മല്‍സരങ്ങളാണ് ഇനി ബാക്കിയുള്ളത്. പ്ലേഓഫ് സാധ്യതകളെക്കുറിച്ച് ഒന്നു പരിശോധിക്കാം.

ഇനിയുള്ള മല്‍സരങ്ങള്‍

ഇനിയുള്ള മല്‍സരങ്ങള്‍

ഒക്ടോബര്‍ 30- പഞ്ചാബ് x രാജസ്ഥാന്‍
ഒക്ടോബര്‍ 31 - ഡല്‍ഹി x മുംബൈ
ഒക്ടോബര്‍ 31- ബാംഗ്ലൂര്‍ x ഹൈദരാബാബാദ്
നവംബര്‍ 1 - ചെന്നൈ x പഞ്ചാബ്
നവംബര്‍ 1 - കൊല്‍ക്കത്ത x രാജസ്ഥാന്‍
നവംബര്‍ 2- ഡല്‍ഹി x ബാംഗ്ലൂര്‍
നവംബര്‍ 3- ഹൈദരാബാദ് x മുംബൈ

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (12 മല്‍സരം, 14 പോയിന്റ്)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (12 മല്‍സരം, 14 പോയിന്റ്)

ആര്‍സിബിക്കു ഇനി ശേഷിക്കുന്നത് രണ്ടു മല്‍സരങ്ങളാണ്. ഇവയിലൊന്നില്‍ വിജയിക്കാനായാല്‍ അവര്‍ക്കു പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാം. അടുത്ത രണ്ടു കളികളിലും തോറ്റാലും ആര്‍സിബിക്കു പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ നെറ്റ് റണ്‍റേറ്റായിരിക്കും ആര്‍സിബിയുടെ വിധി നിര്‍ണയിക്കുക. മറ്റു ടീമുകളുടെ മല്‍സരഫലം കൂടി അനുസരിച്ചായിരിക്കും ആര്‍സിബിയുടെ ഭാവി.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (13 മല്‍സരം, 12 പോയിന്റ്)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (13 മല്‍സരം, 12 പോയിന്റ്)

ചെന്നൈ സൂപ്പര്‍ കിങ്‌സിനോടേറ്റ അപ്രതീക്ഷിത തോല്‍വി കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ സാധ്യത തുലാസിലാക്കിയിരിക്കുകയാണ്. അവസാന കളിയില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരങ്ങള്‍ കൂടി ആശ്രയിച്ചായിരിക്കും കെകെആറിന്റെ പ്ലേഓഫ് സാധ്യത. കിങ്‌സ് ഇലവന്‍ പഞ്ചാബ് ഇനിയുള്ള രണ്ടു കളികളിലും തോല്‍ക്കണം. കൂടാതെ രാജസ്ഥാന്‍ റോയല്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് എന്നിവര്‍ അടുത്ത രണ്ടു മല്‍സരങ്ങളില്‍ ഒന്നില്‍ മാത്രമേ ജയിക്കാനും പാടുള്ളൂ. അങ്ങനെയെങ്കില്‍ 14 പോയിന്റോടെ കെകെആര്‍ പ്ലേഓഫിലെത്തും.

കിങ്‌സ് ഇലവന്‍ പഞ്ചാബ് (12 മല്‍സരം, 12 പോയിന്റ്)

കിങ്‌സ് ഇലവന്‍ പഞ്ചാബ് (12 മല്‍സരം, 12 പോയിന്റ്)

രാജസ്ഥാന്‍ റോയല്‍സിനെതിരായ ഇന്നത്തെ കളിയില്‍ ജയിച്ചാല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് പ്ലേഓഫിന് തൊട്ടരികിലെത്തും. ശേഷിച്ച രണ്ടു കളികളും ജയിച്ചാല്‍ പഞ്ചാബ് ഉറപ്പായിട്ടും പ്ലേഓഫിലേക്കു മുന്നേറും. രാജസ്ഥാനോട് തോറ്റാലും അവസാന കളിയില്‍ ചെന്നൈയെ തോല്‍പ്പിക്കുന്നതിനൊപ്പം ചില മല്‍സരഫലങ്ങള്‍ അനുകൂലമാവുകയും ചെയ്താല്‍ പഞ്ചാബിന് മുന്നേറാന്‍ കഴിയും.

രാജസ്ഥാന്‍ റോയല്‍സ് (12 മല്‍സരം, 10 പോയിന്റ്)

രാജസ്ഥാന്‍ റോയല്‍സ് (12 മല്‍സരം, 10 പോയിന്റ്)

പഞ്ചാബിനെതിരായ ഇന്നത്തെ കളിയില്‍ രാജസ്ഥാന് ജയിച്ചേ തീരൂ. എങ്കില്‍ മാത്രമേ അവര്‍ പ്ലേഓഫിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ. തോല്‍ക്കുകയാണെങ്കില്‍ രാജസ്ഥാന്റെ പ്ലേഓഫ് സാധ്യത ഒരു മല്‍സരം ബാക്കിനില്‍ക്കെ തന്നെ അവസാനിക്കും. അടുത്ത രണ്ടു മല്‍സരങ്ങളിലും വിജയിക്കുന്നതിനൊപ്പം പഞ്ചാബ് ചെന്നൈയോട് തോല്‍ക്കുകയും ഹൈദരാബാദ് ഒന്നില്‍ മാത്രം ജയിക്കുകയും ചെയ്യുകയാണെങ്കില്‍ രാജസ്ഥാനു പ്ലേഓഫില്‍ കടക്കാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (12 മല്‍സരം, 10 പോയിന്റ്)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (12 മല്‍സരം, 10 പോയിന്റ്)

ബാംഗ്ലൂര്‍, മുംബൈ എന്നിവര്‍ക്കെതിരായ അടുത്ത രണ്ടു മല്‍സരങ്ങളില്‍ വിജയിക്കാനാണ് ഹൈദരാബാദ് ആദ്യം ശ്രമിക്കേണ്ടത്. അതോടൊപ്പം ബാംഗ്ലൂര്‍, ഡല്‍ഹി, പഞ്ചാബ് ഇവരിലൊരു ടീം 16 പോയിന്റ് നേടാതിരിക്കുകയും വേണം. ഇങ്ങനെ സംഭവിച്ചാല്‍ 16 പോയിന്റോടെ ഹൈദരാബാദ് പ്ലേഓഫിലേക്കു മുന്നേറും. കാരണം മികച്ച നെറ്റ് റണ്‍റേറ്റാണ് ഇപ്പോള്‍ അവര്‍ക്കുളളത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12 മല്‍സരം, 14 പോയിന്റ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (12 മല്‍സരം, 14 പോയിന്റ്)

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഇനിയുള്ള രണ്ടു മല്‍സരങ്ങൡ ഒന്നില്‍ വിജയിച്ചാല്‍ പ്ലേഓഫില്‍ കടക്കാന്‍ കഴിയും. എന്നാല്‍ ഇത് അത്ര എളുപ്പമാവില്ല. പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാനങ്ങളിലുള്ള മുംബൈ, ബാംഗ്ലൂര്‍ എന്നിവര്‍ക്കെതിരേയാണ് ഡല്‍ഹിക്കു മല്‍സരങ്ങള്‍ ശേഷിക്കുന്നത്.
അടുത്ത രണ്ടു മല്‍സരങ്ങളിലും ഡല്‍ഹി തോല്‍ക്കുകയാണെങ്കില്‍ നെറ്റ് റണ്‍റേറ്റില്‍ പഞ്ചാബ് അവരെ പിന്തള്ളിയേക്കും. അങ്ങനെ സംഭവിച്ചാല്‍ 14 പോയിന്റ് നേടി ഉയര്‍ന്ന നെറ്റ്‌റണ്‍റേറ്റുള്ള ടീം മുന്നിലേക്കു വരികയും ഡല്‍ഹി പുറത്താവുകയും ചെയ്യും.

Story first published: Friday, October 30, 2020, 15:44 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+