For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മുംബൈയെ ഒരു ടീമിനും വീഴ്ത്താനാവില്ല, കരുത്ത് 5 കാര്യത്തില്‍, ഫൈനലില്‍ സ്‌പെഷ്യലിസ്റ്റ്

By Vaisakhan MK

ദുബായ്: ഐപിഎല്ലില്‍ ഗ്രാന്‍ഡ് ഫൈനലിന് തയ്യാറെടുക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. കണക്കുകളിലെല്ലാം മുംബൈ മുന്നിലാണ്. എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് അനുകൂലമായി കുറച്ച് കാര്യങ്ങള്‍ വരുന്നുണ്ടെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പറയുന്നു. എന്നാല്‍ ഇതെല്ലാം വാദങ്ങള്‍ മാത്രമാണ്. മുംബൈ ഈ സീസണില്‍ ഒരു കളി മാത്രമാണ് തീര്‍ത്തും നിറം മങ്ങിപോയത്. അത് ഹൈദരാബാദിനെതിരെയുള്ള അവസാന മത്സരത്തിലാണ്.

സിഎസ്‌കെയ്‌ക്കെതിരെയുള്ള ആദ്യ മത്സരവും മുംബൈ നല്ല രീതിയിലല്ല കളിച്ചത്. എന്നാല്‍ ബാക്കിയെല്ലാ മത്സരത്തിലും എതിരാളികള്‍ കഠിനമായി പൊരുതിയാണ് മുംബൈയെ പരാജയപ്പെടുത്തിയത്. ഒരു ടീമിന് മുംബൈയെ ഫൈനലില്‍ വീഴ്ത്തുക എളുപ്പമല്ല. കണക്കുകളും അത് സൂചിപ്പിക്കുന്നു.

ടോപ് സിക്‌സിന്റെ വീര്യം

ടോപ് സിക്‌സിന്റെ വീര്യം

മുംബൈയുടെ ബാറ്റിംഗ് നിപ ഏറ്റവും ബെസ്റ്റാണ്. ഒരു ടീമിനും ഇതുവരെ അവരെ തകര്‍ക്കാനും സാധിച്ചില്ല. കണക്കുകള്‍ അത് തെളിയിക്കുന്നുണ്ട്. 15 മത്സരങ്ങളില്‍ നിന്ന് 483 റണ്‍സ് ഓപ്പണ്‍ ക്വിന്റണ്‍ ഡികോക്ക് നേടിയിട്ടുണ്ട്. പിന്നീടുള്ള രണ്ട് പേരും തീപ്പൊരി കളിക്കാരാണ്. സൂര്യകുമാര്‍ യാദവ് ഇതുവരെ 461 റണ്‍സും ഇഷാന്‍ കിഷന്‍ 483 റണ്‍സും നേടിയിട്ടുണ്ട്. രണ്ട് പേര്‍ക്കും സ്‌ട്രൈക്ക് റേറ്റ് 140ന് അടുത്തുണ്ട്. ഇനി ഡെത്ത് ഓവറിലേക്ക് വരികയാണെങ്കില്‍ ലോകത്തെ തന്നെ ഏറ്റവും ബെസ്റ്റാണ് മുംബൈ. ഹര്‍ദിക് പാണ്ഡ്യക്കും കിരോണ്‍ പൊള്ളാര്‍ഡിനും 180ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുണ്ട്. ഡല്‍ഹിക്കെതിരായ ആദ്യ പ്ലേഓഫില്‍ 17 ഓവറില്‍ അഞ്ചിന് 145 എന് നിലയില്‍ നിന്ന് ഹര്‍ദിക് ടീമിനെ 200 റണ്‍സില്‍ എത്തിച്ചത്.

നട്ടെല്ലൊടിക്കുന്ന ബൗളിംഗ്

നട്ടെല്ലൊടിക്കുന്ന ബൗളിംഗ്

മുംബൈയുടെ ബൗളിംഗിനെ കുറിച്ച് ഓര്‍ക്കാന്‍ പോലും എതിരാളികള്‍ ഇഷ്ടപ്പെടുന്നില്ല. ജസ്പ്രീത് ബുംറയും ട്രെന്‍ഡ് ബൂള്‍ട്ടും ചേര്‍ന്ന് 49 വിക്കറ്റുകളാണ് ഈ സീസണില്‍ നേടിയത്. ഫൈനലില്‍ ഇവരെ ഡല്‍ഹി എങ്ങനെ നേരിടുമെന്ന് ഇപ്പോഴും അറിയാത്ത കാര്യമാമാണ്. രാഹുല്‍ ചഹാര്‍ സ്പിന്‍ വിഭാഗത്തില്‍ 15 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ബാക്കപ്പ് പേസറായ ജെയിംസ് പാറ്റിന്‍സണ്‍ പോലും 11 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പത്തിന് മുകളില്‍ ഇക്കണോമിയുള്ള ഒരു ബൗളര്‍ പോലും മുംബൈയിലില്ല. ട്രെന്‍ഡ് ബൂള്‍ട്ടിനെ പോലെ പവര്‍പ്ലേയില്‍ വിക്കറ്റെടുക്കുന്ന ഒരു താരവും മറ്റ് ടീമുകളിലൊന്നിലും ഇല്ല.

ഒന്നാം നമ്പര്‍ ബൗളര്‍

ഒന്നാം നമ്പര്‍ ബൗളര്‍

മുംബൈയുടെ എന്നല്ല ടി20 ക്രിക്കറ്റിലെ തന്നെ ഒന്നാം നമ്പര്‍ ബൗളറാണ് ജസ്പ്രീത് ബുംറ. 14 മത്സരങ്ങളില്‍ നിന്ന് 27 വിക്കറ്റാണ് ബുംറ നേടിയത്. 6.71 ആണ് ഇക്കോണമി. അവസാന മൂന്ന് മത്സരത്തില്‍ നേടിയത് പത്ത് വിക്കറ്റുകള്‍. വെറും 45 റണ്‍സ് മാത്രമാണ് വഴങ്ങിയത്. വിക്കറ്റെടുക്കുന്നത് മാത്രമല്ല റണ്ണൊഴുക്ക് തടയുന്നതും, ടീമിന് ബ്രേക്ക് ത്രൂകള്‍ സമ്മാനിക്കുന്നതും ബുംറയ്ക്ക് മാത്രമുള്ള മിടുക്കാണ്. പഞ്ചാബിനെതിരെ മായങ്ക് അഗര്‍വാളിനെ ആദ്യം പുറത്താക്കി. പിന്നീട് നിക്കോളാസ് പൂരാനെയും കെഎല്‍ രാഹുലിനെയും പുറത്താക്കി കളി സൂപ്പര്‍ ഓവറിലേക്ക് നീട്ടിയത് ബുംറ മാജിക്കായിരുന്നു. കളി മാറ്റാനുള്ള കഴിവാണ് ബുംറയുടെ കരുത്ത്. ബുംറ പരാജയപ്പെട്ടാല്‍ മുംബൈയും പരാജയപ്പെടും.

എന്താണ് മുംബൈയുടെ കരുത്ത്

എന്താണ് മുംബൈയുടെ കരുത്ത്

മുംബൈയുടെ താരലേലത്തിലെ തന്ത്രങ്ങള്‍ എപ്പോഴും അവരുടെ ടീമിന്റെ കരുത്ത്. കഴിഞ്ഞ വര്‍ഷം സിഎസ്‌കെയ്‌ക്കെതിരെ ഫൈനല്‍ കളിച്ച ടീമിലെ ഒമ്പത് പേരും ഇത്തവണ ഡല്‍ഹിക്കെതിരെ ആദ്യ പ്ലേഓഫില്‍ കളിച്ചിരുന്നു. അതായത് ടീമിനെ പൊളിക്കാതിരിക്കുക, കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുന്ന കളിക്കാരെ കൊണ്ടുവരിക. നേരത്തെ ട്രാന്‍സ്ഫറില്‍ ബൂള്‍ട്ടിനെ അവര്‍ സ്വന്തമാക്കി. മിച്ചല്‍ മക്ലെനാഗന് പകരം ഇടംങ്കൈയ്യന്‍ പേസര്‍ എന്ന തന്ത്രമാണ് മുംബൈ മനസ്സില്‍ കണ്ടത്. ലേലത്തില്‍ 11.1 കോടി മുടക്കി ആറ് കളിക്കാരെയാണ് മുംബൈ സ്വന്തമാക്കിയത്. ഇതില്‍ എട്ട് കോടിയും നഥാന്‍ കൂള്‍ട്ടര്‍ നൈലിനാണ് നല്‍കിയത്.

മുംബൈയ്ക്ക് വീക്ക്‌നെസ്സുണ്ടോ?

മുംബൈയ്ക്ക് വീക്ക്‌നെസ്സുണ്ടോ?

മുംബൈയ്ക്ക് യാതൊരു വീക്ക്‌നെസ്സും ഇല്ല എന്നതാണ് സത്യം. ഫൈനലില്‍ അതി പ്രാഗല്‍ഭ്യം തന്നെ അവര്‍ക്കുണ്ട്. നിര്‍ണായക മത്സരത്തില്‍ എങ്ങനെ കളിക്കണമെന്നും അവര്‍ക്കറിയാം. നിലവില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നെസ് മാത്രമാണ് അവരുടെ ഏക പ്രശ്‌നം. ഫോമും രോഹിത്തിനില്ല. 11 മത്സരങ്ങളില്‍ ആറിലും ഒറ്റയക്കത്തിലാണ് രോഹിത് പുറത്തായത്. കൂള്‍ട്ടര്‍ നൈലാണ് മറ്റൊരു പ്രശ്‌നം. ഫോമിലേക്കുയരാന്‍ കൂള്‍ട്ടര്‍ നൈലിന് സാധിച്ചിട്ടില്ല. ട്രെന്‍ഡ് ബൂള്‍ട്ടിന്റെ പരിക്കും ആശങ്കയാണ്. അമ്പാട്ടി റായിഡു, ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് ഈ സീസണില്‍ മുംബൈയുടെ ആക്രമണത്തെ പ്രതിരോധിച്ചവര്‍. ഡല്‍ഹിക്ക് അതിന് സാധിക്കുമോ എന്ന് കണ്ടറിയണം.

Story first published: Tuesday, November 10, 2020, 15:19 [IST]
Other articles published on Nov 10, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+