Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: അറിയാം പുതിയ മുംബൈ ടീമിനെ, ഇനി ഹിറ്റ്മാന്‍ എവിടെ കളിക്കും?

IPL 2020 : Full squad of Mumbai Indians | Oneindia Malayalam

മുംബൈ: 13.05 കോടി രൂപയും വെച്ചാണ് മുംബൈ ഇന്ത്യന്‍സ് വ്യാഴാഴ്ച്ച ഐപിഎല്‍ ലേലത്തില്‍ പങ്കെടുത്തത്. എതിരാളികളെല്ലാം കാശെറിഞ്ഞ് താരങ്ങളെ വിളിച്ചെടുത്തപ്പോള്‍ മുംബൈ സംയമനം പാലിച്ചു. കാരണം സ്‌ക്വാഡില്‍ വിള്ളലുകളില്ല. ആകെ വേണ്ടത് കുറച്ച് 'ബാക്ക് അപ്പ്' കളിക്കാരെ. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്നിനെയും പേസര്‍ നാതന്‍ കോള്‍ട്ടര്‍നൈലിനെയും വിളിച്ചെടുക്കാന്‍ മാത്രമാണ് മുംബൈ ഇന്ത്യന്‍സ് വാശി കാട്ടിയത്.

മുംബൈ സ്ക്വാഡ്

ക്രിസ് ലിന്നും കോള്‍ട്ടര്‍നൈലും ടീമില്‍ വന്നതോടെ മുംബൈയുടെ അക്കൗണ്ട് ബാലന്‍സും കാലിയായി. എന്തായാലും ഇവര്‍ക്ക് പുറമെ ഐപിഎല്‍ കളിച്ചിട്ടില്ലാത്ത മൂന്ന് യുവതാരങ്ങളെയും ഫ്രാഞ്ചൈസി സ്വന്തമാക്കിയിട്ടുണ്ട്. ഈ അവസരത്തില്‍ ഐപിഎല്‍ താരലേലത്തിന് ശേഷമുള്ള പുതിയ മുംബൈ സ്‌ക്വാഡിന്റെ ചിത്രം ചുവടെ കാണാം.

Most Read: ഐപിഎല്‍: സിഎസ്‌കെ വാങ്ങിയത് നാലു പേരെ... ഒന്നില്‍ പിഴച്ചു!! നേട്ടമായത് ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍

1. പൂര്‍ണ സ്‌ക്വാഡ്

1. പൂര്‍ണ സ്‌ക്വാഡ്

രോഹിത് ശര്‍മ്മ (നായകന്‍), ഹാര്‍ദ്ദിക് പാണ്ഡ്യ, കീറോണ്‍ പൊള്ളാര്‍ഡ്, ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), മിച്ചല്‍ മക്ലനാഗന്‍, ജസ്പ്രീത് ബൂംറ, ലസിത് മലിംഗ, ക്രുണാല്‍ പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, അന്‍മോല്‍പ്രീത് സിങ്, ട്രെന്‍ഡ് ബൗള്‍ട്ട്, രാഹുല്‍ ചാഹര്‍, ഇഷന്‍ കിഷന്‍, അങ്കുല്‍ റോയി, ധവാല്‍ കുല്‍ക്കര്‍ണി, അദിത്യ താരെ, ഷെര്‍ഫേന്‍ റൂതര്‍ഫോര്‍ഡ്, ജയന്ത് യാദവ്, ക്രിസ് ലിന്‍, നാതന്‍ കോള്‍ട്ടര്‍നൈല്‍, സൗരഭ് തിവാരി, മോസിന്‍ ഖാന്‍, ദിഗ്‌വിജയ് ദേശ്മുഖ്, പ്രിന്‍സ് ബല്‍വാന്ത് റായി.

ഒഴിവാക്കിയ താരങ്ങള്‍

2. ലേലത്തിന് മുന്‍പ് ഒഴിവാക്കിയ താരങ്ങള്‍

യുവരാജ് സിങ്, എവിന്‍ ലൂയിസ്, ആദം മില്‍നെ, ജേസണ്‍ ബെറന്‍ഡോഫ്, ബ്യൂറന്‍ ഹെന്‍ട്രിക്ക്‌സ്, അല്‍സാരി ജോസഫ്, ബരീന്ദര്‍ സ്രാന്‍, രക്ഷിത് സലാം, പങ്കജ് ജസ്വാള്‍.

3. മികച്ച തീരുമാനങ്ങള്‍

കാര്യമായ ആശങ്കകളൊന്നും മുംബൈയ്ക്കില്ല. ടീം സുസ്ഥിരമാണ്. അതുകൊണ്ട് ലേലത്തില്‍ താരങ്ങളെ വാങ്ങുന്ന കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് വലിയ തിടുക്കം കാട്ടിയില്ല. ജസ്പ്രീത് ബൂംറ - ലസിത് മലിംഗ ജോടിക്ക് അനുയോജ്യമായ പേസ് ബൗളറെ കണ്ടെത്തുകയായിരുന്നു ലേലത്തില്‍ മുംബൈ ഫ്രഞ്ചൈസി മനസ്സില്‍ കരുതിയ പ്രധാന ലക്ഷ്യം.

കോൾട്ടർനൈൽ തിരിച്ചെത്തി

ട്രെന്‍ഡ് ബൗള്‍ട്ടുണ്ടെങ്കിലും സ്‌ക്വാഡില്‍ മറ്റൊരു വിദേശ പേസര്‍ കൂടി വേണം. ഓസീസ് താരം നാതന്‍ കോള്‍ട്ടര്‍നൈല്‍ ഈ കോളം തികയ്ക്കും. ചെന്നൈയുമായി നടത്തിയ വാശിയേറിയ വിലപേശലിനൊടുവിലാണ് നാതന്‍ കോള്‍ട്ടര്‍നൈല്‍ മുംബൈയില്‍ എത്തിയത്. മുംബൈയുടെ വിളി 8 കോടി രൂപ തൊട്ടപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പിന്മാറി.

വെടിക്കെട്ട് വീരൻ ക്രിസ് ലിൻ

വാലറ്റത്തു സധൈര്യം ബാറ്റു ചെയ്യാന്‍ കഴിവുള്ള താരങ്ങളില്‍ ഒരാളാണ് കോള്‍ട്ടര്‍നൈല്‍. ഇക്കാരണത്താല്‍ നിര്‍ണായക അവസരങ്ങളില്‍ കോള്‍ട്ടര്‍നൈലിന്റെ ബാറ്റിങ് മികവും മുംബൈയ്ക്ക് മുതല്‍ക്കൂട്ടാവും.

ക്രിസ് ലിന്നിന്റെ കാര്യമെടുത്താല്‍ 2 കോടി രൂപയ്ക്കാണ് താരം മുംബൈ ഇന്ത്യന്‍സില്‍ എത്തിയിരിക്കുന്നത്. ക്രിസ് ലിന്നിനെ പോലൊരു വെടിക്കെട്ട് ഓപ്പണറെ കൊല്‍ക്കത്ത ഒഴിവാക്കിയതിന് പിന്നിലെ സാംഗത്യം ഇപ്പോഴും വ്യക്തമല്ല. എന്തായാലും ഈ നീക്കം മുംബൈയ്ക്ക് ഗുണമായി.

സ്പിൻ നിര

വാംഖഡേയിലെ ഫ്‌ളാറ്റ് പിച്ചുകളില്‍ ലിന്‍ നിറഞ്ഞാടാന്‍ സാധ്യതയേറെ. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഓപ്പണറായോ മൂന്നാം നമ്പറിലോ താരത്തെ മുംബൈയ പരിഗണിക്കും. മധ്യനിരയില്‍ ബാക്ക് അപ്പ് ഓപ്ഷനായി സൗരഭ് തിവാരിയെയും മുംബൈ ടീമിലെടുത്തിട്ടുണ്ട്. ഇതേസമയം, മുംബൈയുടെ സ്പിന്‍ നിരയ്ക്ക് വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷി താരതമ്യേന കുറവാണ്. ആകെയുള്ളത് രാഹുല്‍ ചഹാര്‍ മാത്രം. അങ്കുല്‍ റോയി, ക്രുണാല്‍ പാണ്ഡ്യ, ജയന്ത് യാദവ് തുടങ്ങിയ സ്പിന്നര്‍മാര്‍ ഇനിയും പയറ്റി തെളിയേണ്ടതുണ്ട്.

ആകെ ചിലവഴിച്ച തുക

4. ലേലത്തില്‍ വാങ്ങിയ താരങ്ങള്‍

ക്രിസ് ലിന്‍ (2 കോടി രൂപ), നാതന്‍ കോള്‍ട്ടര്‍നൈല്‍ (8 കോടി രൂപ), സൗരഭ് തിവാരി (50 ലക്ഷം രൂപ), മോസിന്‍ ഖാന്‍ (20 ലക്ഷം രൂപ), ദിഗ്‌വിജയ് ദേശ്മുഖ് (20 ലക്ഷം രൂപ), ബല്‍വന്ത് റായി സിങ് (20 ലക്ഷം രൂപ).

5. ആകെ ചിലവഴിച്ച തുക

13.05 കോടി രൂപയായിരുന്നു ലേലത്തിന് മുന്‍പ് മുംബൈയുടെ അക്കൗണ്ട് ബാലന്‍സ്. ഇതില്‍ 11.10 കോടി രൂപയും ഫ്രാഞ്ചൈസി താരങ്ങളെ വാങ്ങാന്‍ ചിലഴിച്ചു. മിച്ചം 1.95 കോടി രൂപ.

Story first published: Friday, December 20, 2019, 12:17 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+