Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്‍ 2021 യുഎഇയില്‍ നടന്നാല്‍ ധോണി വിരമിക്കരുത്, ചെയ്യേണ്ടത് ഒരുകാര്യമെന്ന് വോന്‍

ദുബായ്: മഹേന്ദ്ര സിംഗ് ധോണി അടുത്ത സീസണിലും വിരമിക്കരുതെന്ന ആവശ്യവുമായി മുന്‍ ഇംഗ്ലണ്ട് താരം മൈക്കിള്‍ വോന്‍. ധോണിയുടെ ക്ലാസും കഴിവുമുള്ള ഒരു താരം ഇത്തരത്തില്‍ വിരമിക്കല്‍ നടത്താന്‍ പാടില്ലെന്നും, വലിയൊരു ജനക്കൂട്ടം അദ്ദേഹത്തിന്റെ അവസാന മത്സരത്തിനുണ്ടാവണമെന്നും മൈക്കിള്‍ വോന്‍ പറയുന്നു. അതേസമയം അടുത്ത സീസണിലും കളിക്കുമെന്ന് നേരത്തെ പഞ്ചാബിനെതിരായ മത്സരത്തിനിടയില്‍ ധോണി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വോന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. അടുത്ത ഐപിഎല്ലും ഇതുപോലെയാണെങ്കില്‍ ധോണി വിരമിക്കരുതെന്ന് വോന്‍ പറഞ്ഞു.

1

യുഎഇയില്‍ തന്നെ അടുത്ത വര്‍ഷത്തെ ഐപിഎല്‍ നടക്കുകയാണെങ്കില്‍, അങ്ങനെയാവാനാണ് സാധ്യതയെന്ന് അഭ്യൂഹങ്ങള്‍ ഇപ്പോഴേ ഉണ്ട്. ധോണി ഒരു വര്‍ഷം കൂടി കളിക്കാന്‍ തയ്യാറാവണം. കാരണം കളി കാണാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ ഐപിഎല്‍ കരിയര്‍ ധോണി അവസാനിപ്പിക്കരുത്. ഒരു വര്‍ഷം കൂടി കുറഞ്ഞത് ധോണി കളിക്കണം. ഏതെങ്കിലും ഒരു കളിക്കാരന് വലിയൊരു ആള്‍ക്കൂട്ടം വിടവാങ്ങല്‍ നല്‍കണമെന്ന് അര്‍ഹിക്കുന്നുണ്ടെങ്കില്‍ അത് ധോണി മാത്രമാണ്. അദ്ദേഹം കളിക്കുന്നില്ലെങ്കില്‍ തീര്‍ച്ചയായും നമ്മള്‍ പോലും അറിയാതെ കളി അവസാനിപ്പിച്ച് കളയും. നേരത്തെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് ധോണി വിരമിച്ചത് അങ്ങനെയാണ്. എന്നാല്‍ വലിയൊരു ആള്‍ക്കൂട്ടത്തെ ഐപിഎല്‍ കരിയര്‍ ധോണി അവസാനിക്കുമ്പോള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും വോന്‍ വ്യക്തമാക്കി.

അതേസമയം നേരത്തെ ധോണി കളി തുടരുമെന്ന് അറിയിച്ചത് സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവരെ സന്തോഷിപ്പിച്ചിരുന്നു. എല്ലാവരും ആഗ്രഹിച്ചിരുന്ന കാര്യമാണതെന്ന് ഗവാസ്‌കര്‍ പറഞ്ഞിരുന്നു. എന്നാല്‍ ധോണി ഫോം വീണ്ടെടുക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വലിയ എനര്‍ജിയുള്ള ക്രിക്കറ്ററാണ് ധോണി.അദ്ദേഹത്തിന്റെ ബാറ്റിംഗ് കാണുന്നത് തന്നെ വലിയ ആനന്ദമാണ്. വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റന്‍സി മികവും കൂടി ചേരുമ്പോള്‍ അദ്ദേഹം വേറൊരു തലത്തിലുള്ള കളിക്കാരനായി മാറും. അങ്ങനൊരു കളിക്കാരന്‍ തീര്‍ച്ചയായും കൂടുതല്‍ ആഭ്യന്തര മത്സരം കളിച്ച് ഫോം വീണ്ടെടുക്കേണ്ടതുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നേരത്തെ ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സംഗക്കാരയും ധോണി കൂടുതല്‍ ആഭ്യന്തര മത്സരം കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണില്‍ രഞ്ജി ട്രോഫി അടക്കമുള്ള ടൂര്‍ണമെന്റുകള്‍ നടക്കുമോ എന്ന് ഇപ്പോഴും ഉറപ്പില്ലാത്ത കാര്യമാണ്. അടുത്ത വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങളിലായി നീണ്ട രഞ്ജി ട്രോഫി ടൂര്‍ണമെന്റ് നടത്താമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞത്. എന്നാല്‍ എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളും നടത്താന്‍ സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു. രഞ്ജി ട്രോഫി നടത്തുമെങ്കില്‍ ജാര്‍ഖണ്ഡിന് വേണ്ടി ധോണി വീണ്ടും കളിക്കാനും സാധ്യതയുണ്ട്.

Story first published: Monday, November 2, 2020, 12:43 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+