Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സിഎസ്‌കെയെ തോല്‍പ്പിച്ചത് 2 കാര്യം, ധോണി പരിഹരിക്കാന്‍ ശ്രമിച്ചെന്ന് മുന്‍ ഇന്ത്യന്‍ താരം!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയില്‍ മഹേന്ദ്ര സിംഗ് ധോണി വിമര്‍ശനങ്ങള്‍ക്ക് നടുവിലാണ്. ധോണിയുടെ മെല്ലെപ്പോക്കും തീരുമാനത്തിലെ പിഴവുകളും തോല്‍വിക്ക് കാരണമായിട്ടുണ്ടെന്ന് പ്രമുഖര്‍ വിലയിരുത്തുന്നു. എന്നാല്‍ ധോണിയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ രംഗത്തെത്തി. സിഎസ്‌കെയുടെ തോല്‍വിക്ക് രണ്ട് കാരണങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. ധോണിയെ എല്ലാ കാലത്തും ടീമിനെ വിജയിപ്പിക്കാത്തതിന് കുറ്റപ്പെടുത്താനാവില്ലെന്നും ഓജ പറഞ്ഞു.

ധോണിയെ കുറ്റപ്പെടുത്താനാവില്ല

ധോണിയെ കുറ്റപ്പെടുത്താനാവില്ല

ധോണിയെ തോല്‍വിയുടെ പേരില്‍ കുറ്റപ്പെടുത്തുന്നത് വളരെ കഠിനമാണ്. അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ല. ഇത് ടീമിന്റെയും വ്യക്തിപരമായ പ്രകടനങ്ങളുടെയും പരാജയമാണ്. ഇത് കെകെആറിനെതിരായ മത്സരത്തില്‍ മാത്രം നടക്കുന്നതല്ല. സിഎസ്‌കെയില്‍ ടൂര്‍ണമെന്റിന്റെ തുടക്കം മുതല്‍ സംഭവിക്കുന്നത്. ആരാധകര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ സിഎസ്‌കെ ചെയ്യുന്ന ഓരോ സമയത്തും അവര്‍ ധോണിയെയാണ് കുറ്റപ്പെടുത്തുന്നത്. ആ രീതി ഒട്ടും ശരിയല്ലെന്നും ഓജ പറഞ്ഞു.

എന്തിനാണ് ജാദവ് കളിക്കുന്നത്

എന്തിനാണ് ജാദവ് കളിക്കുന്നത്

മനുഷ്യനാണ് ധോണി, അദ്ദേഹമാണ് എല്ലാത്തിനും ഉത്തരവാദിയെന്ന് പറയുന്നത് സാധ്യമായ കാര്യമാണോ. ടീമിനെ എല്ലാ അര്‍ത്ഥത്തിലും പെര്‍ഫോം ചെയ്യിക്കാനോ, ആരുടെയെങ്കിലും പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ധോണിക്കാവില്ല. അതുകൊണ്ട് ധോണിയെ കുറ്റപ്പെടുത്താനാവില്ല. നമുക്ക പറയാനുള്ളത് കേദാര്‍ ജാദവിന്റെ കാര്യമാണ്. അദ്ദേഹം സ്‌കോര്‍ ചെയ്യുന്നതേയില്ല. എല്ലാവരും ജാദവ് മധ്യനിരയില്‍ കരുത്താവുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം ജാദവ് തെറ്റിച്ചെന്നും ഓജ വ്യക്തമാക്കി.

രണ്ട് പ്രശ്‌നങ്ങള്‍

രണ്ട് പ്രശ്‌നങ്ങള്‍

സിഎസ്‌കെയില്‍ രണ്ട് പ്രശ്‌നങ്ങളാണ് ഉള്ളത്. ധോണി പരമാവധി ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ നേരത്തെ ഇറങ്ങി. നന്നായി കളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. സുരേഷ് റെയ്‌നയുടെ അഭാവം ധോണിയെ തളര്‍ത്തുന്നുണ്ട്. അദ്ദേഹം അത് പരിഹരിക്കാനുള്ള ശ്രമത്തിലുണ്ട്. മറ്റൊന്ന് കേദാര്‍ ജാദവിന്റെ ഫോമാണ്. മുന്‍നിരയും മധ്യനിരയും ഒരുപോലെ ദുര്‍ബലമാകുന്നത് ഈ പ്രശ്‌നങ്ങള്‍ കാരണമാണ്. സുരേഷ് റെയ്‌ന വര്‍ഷങ്ങളായി സിഎസ്‌കെയുടെ മുന്‍നിരയെ മുന്നില്‍ നിന്ന് നയിക്കുന്ന താരമാണ്. അദ്ദേഹമില്ലാത്തത് തീര്‍ച്ചയായും ധോണിക്ക് കാര്യങ്ങള്‍ കഠിനമാക്കുന്നുവെന്നും ഓജ പറഞ്ഞു.

നിരാശപ്പെടുത്തുന്ന പ്രകടനം

നിരാശപ്പെടുത്തുന്ന പ്രകടനം

സിഎസ്‌കെയുടെ ബാറ്റിംഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണെന്ന് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗും പറഞ്ഞു. ഇത്രയും പരിചയസമ്പത്തുള്ള ടീമായിരുന്നു സിഎസ്‌കെ. എന്നാല്‍ മത്സരം കളഞ്ഞ് കുളിച്ചു. അവസാനം വരെ ഒരു ബാറ്റ്‌സ്മാനെങ്കിലും ബാറ്റ് ചെയ്യണം. ചെന്നൈ ഒരുപാട് അവസരങ്ങള്‍ കൊല്‍ക്കത്തയ്ക്ക് നല്‍കി. നരെയ്ന്‍ ഞങ്ങളുടെ ബാറ്റിംഗ് നിരയെ ശരിക്കും നിയന്ത്രിച്ചു. അവസാനത്തേക്ക് കത്തിക്കയറുക വളരെ ബുദ്ധിമുട്ടായിരുന്നു. അഞ്ച് ഓവര്‍ കൂടി വാട്‌സണ്‍-റായിഡു കൂട്ടുകെട്ട് നീണ്ടിരുന്നുവെങ്കില്‍ മത്സരഫലം തന്നെ മാറിയേനെ എന്നും ഫ്‌ളെമിംഗ് പറഞ്ഞു.

Story first published: Thursday, October 8, 2020, 18:34 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+