For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ധോണി മുന്നില്‍ നിന്ന് നയിക്കാന്‍ തയ്യാറാവണം: ഗൗതം ഗംഭീര്‍

ഷാര്‍ജ: സിഎസ്‌കെ-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തില്‍ സിഎസ്‌കെയുടെ തോല്‍വിയേക്കാളേറെ ചര്‍ച്ചയായത് എം എസ് ധോണിയുടെ ബാറ്റിങ് പൊസിഷനെക്കുറിച്ചായിരുന്നു. ടീമിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ധോണി ബാറ്റിങ്ങിനിറങ്ങിയില്ലെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ധോണി തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ ധോണിയുടെ രാജസ്ഥാനെതിരായ ബാറ്റിങ് പൊസിഷനെക്കുറിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ ക്യാപ്റ്റനുമായിരുന്ന ദിനേഷ് കാര്‍ത്തിക്.

'ശരിക്കും എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യമായിരുന്നു അത്. എം എസ് ധോണി ഏറാം നമ്പറിലോ ബാറ്റ് ചെയ്യേണ്ടത്? ധോണിക്ക് മുമ്പ് സാം കറാനെയും ജയ്ഗ്‌വാഡിനെയും അയച്ചതിലെ യുക്തി മനസിലാകുന്നില്ല. ധോണി മുന്നില്‍ നിന്ന് നയിക്കേണ്ട ആളാണ്. ഇപ്പോള്‍ ചെയ്തതിനെ അങ്ങനെ വിളിക്കാനാവില്ല. 217 റണ്‍സ് പിന്തുടരുമ്പോള്‍ ഏഴാം നമ്പറിലാണോ ധോണി ഇറങ്ങേണ്ടത്. അപ്പോഴേക്കും മത്സരം നഷ്ടപ്പെട്ടിരുന്നു. ഫഫ് ഡുപ്ലെസിസി ഒറ്റയാള്‍ പോരാളിയാണ്'-ഗൗതം ഗംഭീര്‍ ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

gautamgambhir-dhoni

അനിവാര്യമായ ഘട്ടത്തില്‍ ധോണിയായിരുന്നു ബാറ്റിങ്ങിന് ഇറങ്ങേണ്ടത്. എന്നാല്‍ ധോണി പരീക്ഷണത്തിന് മുതിര്‍ന്നത് മത്സരം സിഎസ്‌കെയ്ക്ക് നഷ്ടപ്പെടുത്തി. ആദ്യ 12 പന്തില്‍ വെറും 9 റണ്‍സ് മാത്രം നേടിയ ധോണി അവസാന ഓവറില്‍ മൂന്ന് സിക്‌സര്‍ നേടിയെങ്കിലും തോല്‍വി ഒഴിവാക്കാനായില്ല. 'നിങ്ങള്‍ക്ക് വേണമെങ്കില്‍ ധോണിയുടെ അവസാന ഓവറിലെ മൂന്ന് സിക്‌സുകളെക്കുറിച്ച് സംസാരിക്കാം. എന്നാല്‍ സത്യസന്ധമായി പറഞ്ഞാല്‍ അതുകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ല. അത് വെറും വ്യക്തിപരമായ റണ്‍സ് മാത്രമാണ്. ധോണിയുടെ സ്ഥാനത്ത് ഇതുപോലെ മറ്റാരെങ്കിലും ഏഴാം നമ്പറില്‍ ഇറങ്ങിയിരുന്നെങ്കില്‍ നിരവധി വിമര്‍ശനം അയാള്‍ കേല്‍ക്കേണ്ടി വരുമായിരുന്നു'-ഗംഭീര്‍ പറഞ്ഞു. ധോണിയായതിനാലാണ് കൂടുതലായി ആരും ഒന്നും പറയാത്തതത്. സുരേഷ് റെയ്‌നയുടെ അഭാവത്തില്‍ സാം കറാനും ജയ്ഗ്‌വാഡും കേദാര്‍ ജാദവും മുരളി വിജയിയുമെല്ലാം തന്നെക്കാള്‍ മികച്ചവരാണെന്ന് ആളുകള്‍ വിശ്വസിപ്പിക്കാനുള്ള ശ്രമമാണ് ധോണി നടത്തുന്നതെന്നും ഗംഭീര്‍ ആരോപിച്ചു.

അതേ സമയം എന്തുകൊണ്ടാണ് ബാറ്റിങ് ഓഡറില്‍ താഴോട്ട് ഇറങ്ങിയതെന്ന് ധോണി തന്നെ വ്യക്തമാക്കിയിരുന്നു. ഏറെ നാളായി ബാറ്റ് ചെയ്യാത്തത് പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ചില പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നുവെന്നും എന്നാല്‍ അത് ഫലം കണ്ടില്ലെന്നുമാണ് ധോണി വ്യക്തമാക്കിയത്. രാജസ്ഥാനെതിരേ ധോണിയുടെ തന്ത്രം പിഴച്ചെങ്കിലും ഉദ്ഘാട മത്സരത്തില്‍ സിഎസ്‌കെ വിജയിപ്പിച്ചത് ധോണിയുടെ ക്രിക്കറ്റ് ബുദ്ധിയാണ്.

Story first published: Wednesday, September 23, 2020, 14:35 [IST]
Other articles published on Sep 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+