Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി തിരിച്ചുവരികയാണെങ്കില്‍ അക്കാര്യം ഉറപ്പിക്കണം, ഇപ്പോഴുള്ളത് പോരെന്ന് ഇര്‍ഫാന്‍ പഠാന്‍

ദുബായ്: മഹേന്ദ്ര സിംഗ് ധോണി ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് വേണ്ടി അടുത്ത സീസണില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. എന്നാല്‍ ധോണി തിരിച്ചുവരുമ്പോള്‍ ഒരു കാര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ആവശ്യപ്പെട്ടു. ഇപ്പോഴത്തെ ധോണിയുടെ ഇപ്പോഴത്തെ ഫിറ്റ്‌നെസ് കണ്ടാല്‍ 2010-11 സീസണിലെ ധോണി നാണിച്ച് പോകുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. ഒരിക്കലും ആ സമയത്തെ ധോണി ഇപ്പോഴത്തെ ഫിറ്റ്‌നെസ്സില്‍ തൃപ്തിപ്പെടുന്നുണ്ടാവില്ല. ധോണിയുടെ ഇപ്പോഴത്തെ ഫിറ്റ്‌നെസ് ഒട്ടും നല്ലതല്ല. അടുത്ത ഐപിഎല്ലില്‍ കൂടുതല്‍ ഫിറ്റ്‌നെസോടെ, കരുത്തോടെ ധോണി മടങ്ങിവരുമെന്ന് അദ്ദേഹം സ്വയം പറയുന്നുണ്ടാവുമെന്നും ഇര്‍ഫാന്‍ പറഞ്ഞു.

1

ഈ സീസണില്‍ ധോണി റണ്‍സടിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടിയ വര്‍ഷമായിരുന്നു. ധോണിയുടെ ഫിറ്റ്‌നെസ് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ തവണ ചെന്നൈയുടെ ടോപ് സ്‌കോററായിരുന്നു ധോണി. എന്നാല്‍ ഇത്തവണ ഒരു അര്‍ധ സെഞ്ച്വറി നേടാന്‍ പോലും ധോണി ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി സാധിച്ചിരുന്നില്ല. ഒരു മത്സരത്തില്‍ തളര്‍ന്ന് പോയ ധോണി കുറച്ച് നേരം വിശ്രമം ആവശ്യപ്പെടുകയും ചെയ്തിരുന്നു. കഴിഞ്ഞ ഒന്നരവര്‍ഷത്തോളം അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ട് നിന്നതും, പിന്നാലെ ലോക്ഡൗണും കൂടി ആയപ്പോള്‍ ധോണിയുടെ ഫിറ്റ്‌നെസ് ഇടിഞ്ഞെന്ന് വിമര്‍ശകര്‍ പറഞ്ഞിരുന്നു.

നമ്മള്‍ അടുത്ത സീസണെ കുറിച്ച് പറയുമ്പോള്‍, ധോണിയെ കുറിച്ച് പറയാതിരിക്കാനാവില്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു. അടുത്ത സീസണ്‍ മുഴുവന്‍ ധോണി സിഎസ്‌കെയ്ക്കായി കളിക്കണം. എന്നാല്‍ ഈ ഫിറ്റ്‌നെസ്സിലാവരുത് ധോണി കളിക്കുന്നത്. 2011 സീസണിലെ അതേ പോലെ ഫിറ്റ്‌നെസ് നിലനിര്‍ത്താന്‍ ധോണിക്ക് സാധിക്കും. അടുത്ത വര്‍ഷം ഫിറ്റ്‌നെസ് നല്ല രീതിയില്‍ തിരിച്ചുകൊണ്ടുവരാന്‍ ധോണിക്ക് സാധിക്കണം. എന്നിട്ട് വേണം അദ്ദേഹം ഐപിഎല്ലിലേക്ക് തിരിച്ചെത്താന്‍. ധോണി അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആരാധകര്‍ അത് പ്രതീക്ഷിക്കുന്നുണ്ടെന്നും ഇര്‍ഫാന്‍ വ്യക്തമാക്കി.

അതേസമയം ധോണിയുടെ ഫിറ്റ്‌നെസ് അദ്ദേഹത്തെ ഫോമിനെയും ബാധിക്കുന്നുണ്ട്. ഈ സീസണില്‍ വെറും 200 റണ്‍സാണ് ധോണി അടിച്ചത്. വളരെ മോശം സ്‌ട്രൈക്ക് റേറ്റുമാണ് ധോണിക്ക് ഇത്തവണയുള്ളത്. ഐപിഎല്‍ കരിയറില്‍ ആദ്യമായിട്ടാണ് ധോണി 250 റണ്‍സില്‍ കൂടുതല്‍ നേടാതിരിക്കുന്നത്. എന്നാല്‍ തുടര്‍ന്നും കളിക്കുമെന്ന് പഞ്ചാബിനെതിരെയുള്ള മത്സരത്തില്‍ ധോണി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ധോണിയുടെ ഫിറ്റ്‌നെസും ഫോമും വലിയ പ്രശ്‌നമാണെന്ന് നേരത്തെ തന്നെ പ്രമുഖര്‍ പറഞ്ഞിരുന്നു. ധോണി കൂടുതല്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്നാണ് സുനില്‍ ഗവാസ്‌കറും കുമാര്‍ സംഗക്കാരയും നിര്‍ദേശിച്ചത്.

Story first published: Thursday, November 5, 2020, 14:21 [IST]
Other articles published on Nov 5, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+