Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിക്ക് അടുത്ത സീസണില്‍ ഫോമിലേക്ക് തിരിച്ചുവരാം, ചെയ്യേണ്ടത് അത് മാത്രമെന്ന് സംഗക്കാര!!

ദുബായ്: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമിനെ കുറിച്ചാണ്. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തകര്‍ന്ന് തരിപ്പണമായതോടെ അത് നന്നായി തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ധോണി ഫോമിലേക്ക് തിരിച്ചുവരുമെന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ഇതിഹാസം കുമാര്‍ സംഗക്കാര പറയുന്നു. അതിന് ഒരു കാര്യം മാത്രം ചെയ്താല്‍ മതിയെന്നും അദ്ദേഹം പറയുന്നു. ഫോം നഷ്ടമായത് കൊണ്ട് ധോണി ഒരു നിലവാരം കുറഞ്ഞ കളിക്കാരനോ, ച ചെറിയ കളിക്കാരനോ അല്ലാതായി മാറുന്നില്ല. അദ്ദേഹം കളിക്കളത്തിലേക്ക് ശക്തമായി തിരിച്ചുവരുമെന്നും സംഗക്കാര വ്യക്തമാക്കി.

1

ധോണിക്ക് ഫോമിലേക്ക് മടങ്ങിവരാന്‍ അദ്ദേഹം കൂടുതലായി ക്രിക്കറ്റ് കളിച്ചാല്‍ മാത്രം മതിയെന്ന് സംഗക്കാര പറഞ്ഞു. ഐപിഎല്ലിനോളം കടുപ്പമുള്ള ഏതെങ്കിലും ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിക്കണം. ആ ടൂര്‍ണമെന്റില്‍ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാര്‍ കളിക്കുന്നുണ്ടെങ്കില്‍ ധോണിക്ക് തന്റെ മികവ് കൂടുതലായി ഉയര്‍ത്താന്‍ സാധിക്കണം. ഐപിഎല്ലില്‍ അദ്ദേഹം ഏറ്റവും ഫോമില്‍ കളിക്കുന്നത് കാണാന്‍ സാധിക്കുമെന്നും സംഗക്കാര പറഞ്ഞു. അതേസമയം ഏതൊരു ലോകോത്തര കളിക്കാരനും കാര്യങ്ങള്‍ വിചാരിച്ച രീതിയില്‍ നടക്കാത്ത വര്‍ഷം വരും. ധോണിയെ സംബന്ധിച്ച് ആ വര്‍ഷം ഇതാണെന്നും സംഗക്കാര വ്യക്തമാക്കി.

ധോണിയുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ പ്രകടനം ഇത്തവണ ടീമിന്റെ പ്രകടനത്തെയും ബാധിച്ചു എന്നതാണ്. ധോണിയുടെ അവസാന കാലത്താണ് ഇത് നടക്കുന്നതെന്നും സംഗക്കാര പറഞ്ഞു. തീര്‍ച്ചയായും മോശം കാലത്തെ ധോമിക്ക് മറികടക്കാന്‍ സാധിക്കും. പക്ഷേ ബാറ്റ് ചെയ്യാനും റണ്‍സടിക്കാനും ധോണി ഇപ്പോഴും ആവേശം കാണിക്കുന്നുണ്ട്. ഒരു അര്‍ധ സെഞ്ച്വറി നേടി ടീമിനെ ജയിപ്പിക്കുന്നതിലും അപ്പുറത്തുള്ള കാര്യങ്ങള്‍ ധോണിക്ക് ചെയ്യാനാവും. കാരണം ധോണി അങ്ങനെയാണ് വളര്‍ന്നത്. ടീം എങ്ങനെ പ്രകടനം നടത്തിയാല്‍ അതിലേക്ക് സംഭാവന ചെയ്യാന്‍ ധോണിക്ക് സാധിക്കും. പത്ത് റണ്‍സ് മാത്രമാണ് എടുക്കുന്നതെങ്കില്‍ പോലും ധോണി അതില്‍ സന്തോഷവനാണെന്നും സംഗക്കാര പറഞ്ഞു.

ധോണിയുടെ പ്രകടനത്തില്‍ ഇത്തവണ അദ്ദേഹം നിരാശനായിരിക്കും. പക്ഷേ ടീം ജയിക്കുന്നതിലാവും അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കുക. അടുത്ത തവണ വ്യത്യസ്തനായ ഒരു ധോണിയെ കാണാന്‍ സാധിക്കും. പക്ഷേ ധോണി കൂടുതല്‍ ക്രിക്കറ്റ് മത്സരങ്ങള്‍ കളിക്കേണ്ടതുണ്ട്. ഐപിഎല്‍ സീസണിന്റെ ഇടയ്ക്ക് നിങ്ങള്‍ വലിയൊരു ഇടവേള എടുക്കാന്‍ പാടില്ല. അത് തന്നെയാണ് അന്താരാഷ്ട്ര ക്രിക്കറ്റായാലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റായാലും സംഭവിക്കില്ല. എപ്പോഴും കളിച്ചുകൊണ്ടിരിക്കണം. എങ്കില്‍ മാത്രമേ ഫോമില്‍ തുടരാന്‍ സാധിക്കൂവെന്നും സംഗക്കാര പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് ധോണി വിരമിച്ചതിനാല്‍, മറ്റ് വിദേശ ലീഗുകളില്‍ കളിക്കാന്‍ ധോണിക്ക് ബിസിസിഐയുടെ അനുമതി ആവശ്യമാണ്.

Story first published: Friday, October 30, 2020, 13:59 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+