Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി ഐപിഎല്‍ 2021 സീസണില്‍ 400 റണ്‍സടിക്കും, ചെയ്യേണ്ടത് അത് മാത്രമെന്ന് ഗവാസ്‌കര്‍

ദുബായ്: ഐപിഎല്ലില്‍ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട കാര്യം മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമായിരുന്നു. ഒരു സീസണില്‍ ഒരു അര്‍ധ സെഞ്ച്വറിയെങ്കിലും ഇല്ലാതെ ധോണി ടൂര്‍ണമെന്റ് അവസാനിപ്പിക്കുന്നത് തന്നെ ആദ്യമായിട്ടായിരുന്നു. അവസാന മൂന്ന് കളിയില്‍ ജയം നേടി ചെന്നൈ എന്തായാലും ആരാധകരെ തൃപ്തിപ്പെടുത്തിയാണ് കളി അവസാനിപ്പിച്ചത്. അതേസമയം ഈ സീസണോടെ കളി അവസാനിപ്പിക്കില്ലെന്ന് ധോണി പറഞ്ഞിരുന്നു. ഇത് ക്രിക്കറ്റ് ലോകത്ത് തന്നെ ഏറ്റവും വലിയ വാര്‍ത്തയായിരിക്കുകയാണ്. ഇപ്പോഴിതാ ധോണിക്ക് ഉപദേശവുമായി ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തി. ധോണി ഫോം വീണ്ടെടുക്കാന്‍ കൂടുതല്‍ മത്സരങ്ങള്‍ കളിക്കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.

1

ധോണി അത് പറഞ്ഞപ്പോള്‍ വലിയ സന്തോഷമാണ് തോന്നിയത്. വലിയ എനര്‍ജിയുള്ള ക്രിക്കറ്ററാണ് അദ്ദേഹം. ധോണിയുടെ ബാറ്റിംഗ് കാണുന്നത് തന്നെ വലിയ ആനന്ദമാണ്. വിക്കറ്റ് കീപ്പിംഗും ക്യാപ്റ്റന്‍സി മികവും കൂടി ചേരുമ്പോള്‍ അദ്ദേഹം വേറൊരു തലത്തിലുള്ള കളിക്കാരനായി മാറും. ക്രിക്കറ്റില്‍ അദ്ദേഹത്തിന്റെ രീതികള്‍ തന്നെ വ്യത്യസ്തമാണ്. ശരിക്കുമൊരു റോള്‍ മോഡലാണ് ധോണിയെന്നും ഗവാസ്‌കര്‍ പറയുന്നു. ധോണിയുടെ കളി എത്രത്തോളം നാം കാണുന്നുവോ അത്രത്തോളം നമുക്ക് ക്രിക്കറ്റ് രസിക്കാന്‍ സാധിക്കും. അതുകൊണ്ട് തന്നെ ധോണി ഇനിയും കളിക്കണം. ധോണി ആഭ്യന്തര ക്രിക്കറ്റ് കൂടുതലായി കളിക്കണം.നെറ്റ്‌സില്‍ പരിശീലനം നടത്തുന്നത് നല്ലതാണ്. എന്നാല്‍ ടൂര്‍ണമെന്റുകളില്‍ കളിക്കേണ്ടത് അത്യാവശ്യമാണെന്നും ഗവാസ്‌കര്‍ വ്യക്തമാക്കി.

നിങ്ങള്‍ പ്രായമാകുമ്പോള്‍ ടൈമിംഗ് നഷ്ടമാകും. അത് എളുപ്പത്തില്‍ പുറത്താകലിലേക്ക് നയിക്കും. ടൈമിംഗാണ് ക്രിക്കറ്റില്‍ പ്രധാനം. ധോണി അടുത്ത സീസണില്‍ 400 റണ്‍സടിക്കുമെന്ന് ഉറപ്പാണ്. പക്ഷേ അതിന് ആഭ്യന്തര ടൂര്‍ണമെന്റുകളില്‍ അദ്ദേഹം കളിക്കണം. അവിടെ നിന്ന് ടൈമിംഗ് വീണ്ടെടുക്കാന്‍ സാധിക്കും. ഫൂട്ട് വര്‍ക്കുകള്‍ കൃത്യമാക്കാന്‍ അത് സഹായിക്കും. അതിലൂടെ ഫോമിലേക്ക് ഉയരാം. പ്രായമാകുമ്പോള്‍ ചില ഷോട്ടുകളില്‍ മാറ്റം വരുത്തേണ്ടി വരും. അത് ചെറിയ കാര്യമാണ്. പക്ഷേ ഈ സീസണില്‍ ആഭ്യന്തര ടൂര്‍ണമെന്റുകള്‍ ഉണ്ടാവുമോ എന്നറിയില്ല. രഞ്ജി ട്രോഫി ടൂര്‍ണമെന്റുകള്‍ നടന്നിട്ടില്ലെങ്കില്‍ കാര്യമായി ഒന്നും ചെയ്യാനില്ല. എന്നാല്‍ കളിക്കുന്തോറും ധോണി കരുത്തനായി വരുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.

നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിലും പ്രശ്‌നമില്ല. പക്ഷേ ക്രിക്കറ്റ് കളത്തില്‍ കളിക്കുന്നത് വലിയ സമ്മര്‍ദമുണ്ടാക്കുന്നതാണ്. അതിന് മാച്ച് പ്രാക്ടീസ് തന്നെ വേണം. അത് കറക്ടായി ലഭിച്ചാല്‍ അടുത്ത സീസണില്‍ 400 റണ്‍സടിക്കുന്ന ധോണിയെ കാണാമെന്നും ഗവാസ്‌കര്‍ പറഞ്ഞു. അതേസമയം നേരത്തെ ശ്രീലങ്കയുടെ മുന്‍ താരം കുമാര്‍ സംഗക്കാരയും ധോണി കൂടുതല്‍ ആഭ്യന്തര മത്സരം കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണില്‍ രഞ്ജി ട്രോഫി അടക്കമുള്ള ടൂര്‍ണമെന്റുകള്‍ നടക്കുമോ എന്ന് വ്യക്തമല്ല. ജനുവരി-മാര്‍ച്ച് മാസങ്ങളിലായി നീണ്ട രഞ്ജി ട്രോഫി ടൂര്‍ണമെന്റ് നടത്താമെന്നാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി പറഞ്ഞു. എന്നാല്‍ എല്ലാ ആഭ്യന്തര ടൂര്‍ണമെന്റുകളും നടത്താന്‍ സാധിക്കില്ലെന്നും ഗാംഗുലി പറഞ്ഞിരുന്നു.

Story first published: Monday, November 2, 2020, 12:35 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+