Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഫിനിഷര്‍ റോള്‍ സിഎസ്‌കെയില്‍ ആ 2 പേര്‍ക്ക് നല്‍കണം, ധോണി ഇപ്പോള്‍ ഫിനിഷറല്ലെന്ന് ലാറ!!

ദുബായ്: മഹേന്ദ്ര സിംഗ് ധോണി നല്ല ഫിനിഷറായിരുന്നുവെന്ന് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ. പക്ഷേ കാര്യങ്ങള്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് മറ്റ് ഓപ്ഷനുകളിലേക്ക് നോക്കണമെന്നും ലാറ പറഞ്ഞു. ധോണിയുടെ ഫോമിനെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടയിലാണ് ലാറ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം ധോണി ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടിയിരുന്നു. അവസാനം വമ്പനടിക്ക് ശ്രമിച്ച് ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. പഴയ ധോണിയുടെ നിഴല്‍ മാത്രമാണ് ഇപ്പോഴുള്ളതെന്ന് ആരാധകര്‍ പറയുന്നു.

ധോണി ഫിനിഷറായിരുന്നു

ധോണി ഫിനിഷറായിരുന്നു

ധോണി മികച്ച ഫിനിഷര്‍ തന്നെയായിരുന്നു. എന്നാല്‍ ഇത് പറയുന്നത് തന്നെ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ധോണി പഴയത് പോലെ ഇപ്പോള്‍ മത്സരങ്ങള്‍ ഫിനിഷ് ചെയ്യാനാവുന്നില്ല. ഫിനിഷര്‍ എന്ന പൊസിഷന്‍ ക്രിക്കറ്റിലുണ്ടാക്കി, അതില്‍ ഫ്‌ളെക്‌സിബിള്‍ ആയിരുന്ന താരമാണ് ധോണി. എന്നാല്‍ ഇനി അതുമായി മുന്നോട്ട് പോകാനാവില്ല. മറ്റ് കളിക്കാരെ കൊണ്ടുവരേണ്ട സമയമായി. അല്ലാതെ സിഎസ്‌കെയ്ക്ക് വിജയം നേടാനാവില്ലെന്നും ലാറ പറയുന്നു. സിഎസ്‌കെയില്‍ ഫിനിഷര്‍ റോള്‍ കളിക്കാന്‍ പറ്റിയ താരങ്ങളുണ്ടെന്നും ലാറ പറഞ്ഞു.

മറ്റ് താരങ്ങളുണ്ട്

മറ്റ് താരങ്ങളുണ്ട്

സിഎസ്‌കെ ഫിനിഷര്‍ റോള്‍ ഡ്വെയ്ന്‍ ബ്രാവോയെയോ രവീന്ദ്ര ജഡേജയെയോ ഉപയോഗിക്കേണ്ടതാണ്. ബ്രാവോയ്ക്ക് പല മത്സരങ്ങളിലും ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടില്ല. പത്ത് ഓവറിന് ശേഷം 90 റണ്‍സോളം സിഎസ്‌കെയ്ക്കുണ്ടായിരുന്നു. എന്നിട്ടും തോറ്റത് വിശ്വസിക്കാനാവാത്ത കാര്യമാണ്. പിന്നീടുള്ള ഓവറുകളില്‍ വന്ന റണ്‍സും നഷ്ടമായ വിക്കറ്റുകളും പരിശോധിക്കുമ്പോഴാണ് സിഎസ്‌കെയില്‍ എന്തൊക്കെയോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാവുന്നത്. അവര്‍ ഫിനിഷര്‍ റോളില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതെന്നും ലാറ പറഞ്ഞു.

ധോണിക്ക് സാധിക്കുന്നില്ല

ധോണിക്ക് സാധിക്കുന്നില്ല

ധോണി ഗംഭീര ഫിനിഷറാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ കാര്യങ്ങള്‍ അദ്ദേഹം വിചാരിച്ച പോലെ നടക്കുന്നില്ല. വമ്പനടിക്ക് ധോണിക്ക് സാധിക്കുന്നില്ല. അതുകൊണ്ട് ടീമിലെ മറ്റ് താരങ്ങള്‍ ആ റോളിലേക്ക് വരണം. ജഡേജ ബാറ്റ് ചെയ്ത രീതി നോക്കൂ. സിഎസ്‌കെ മത്സരം ജയിക്കാനുള്ള സാധ്യത വളരെ കുറഞ്ഞപ്പോഴാണ് ജഡേജ ക്രീസിലെത്തിയത്. പിന്നീട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ജഡേജയ്ക്ക് ആ റോള്‍ ഏറ്റെടുക്കാം. ഇത്തരം സ്ഥിരതയാര്‍ന്ന പ്രകടനം വന്നാല്‍ ഫിനിഷര്‍ റോള്‍ അദ്ദേഹത്തിന് ഉറപ്പിക്കാന്‍ സാധിക്കുമെന്നും ലാറ വ്യക്തമാക്കി.

ജാദവാണ് കളി തോല്‍പ്പിച്ചത്

ജാദവാണ് കളി തോല്‍പ്പിച്ചത്

കേദാര്‍ ജാദവ് വലിയ വിമര്‍ശനമാണ് നേരിടുന്നത്. കളി തോല്‍പ്പിച്ചത് ജാദവാണെന്ന് ആരാധകര്‍ പറയുന്നു. നേരിട്ട ആദ്യ മൂന്ന് പന്തുകളിലും റണ്‍സെടുക്കാന്‍ ജാദവിന് സാധിച്ചില്ല. പതിയെ പന്ത് ഡിഫന്‍ഡ് ചെയ്യുന്ന ജാദവ് പല പ്രമുഖ താരങ്ങളെയും ഞെട്ടിച്ചിരുന്നു. അവസാന ഓവറിന്റെ ആദ്യ പന്തില്‍ സിംഗിള്‍ ഓടാന്‍ പോലും ജാദവ് താല്‍പര്യപ്പെട്ടില്ല. ടെസ്റ്റ് കളിക്കുകയാണ് അദ്ദേഹമെന്നാണ് വിമര്‍ശനം. അതേ ഓവറില്‍ മൂന്ന് ബൗണ്ടറികള്‍ ജഡേജ അടിച്ചിരുന്നു. കെകെആറിനെ ജയിപ്പിച്ചത് ജാദവാണെന്ന് ആരാധകര്‍ വിശേഷിപ്പിച്ചു. 12 പന്തില്‍ 7 റണ്‍സാണ് ജാദവ് ആകെ അടിച്ചത്.

Story first published: Thursday, October 8, 2020, 12:42 [IST]
Other articles published on Oct 8, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+