
ധോണിയില്ലാതെ രക്ഷയില്ല
ധോണി മുന്നില്‍ നിന്ന് നയിക്കാതെ സിഎസ്‌കെ എവിടെയും എത്താന്‍ പോകുന്നില്ല. ഐപിഎല്ലില്‍ ഇതുവരെ സമ്മര്‍ദത്തില്‍ വീഴാത്ത ടീമാണ് സിഎസ്‌കെ. എന്നാല്‍ ഇത്തവണ അവര്‍ മാത്രമാണ് സമ്മര്‍ദത്തിലുള്ളത്. അവരുടെ കടുത്ത ആരാധകര്‍ പോലും കൈവിട്ടിരിക്കുകയാണ്. ആരാധകര്‍ ധോണി ടീമിനെ കൈപ്പിടിച്ച് ഉയര്‍ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുംബൈക്ക് നേരെ വിപരീതമായ ടീമാണ് ചെന്നൈ. കളി ഏത് സാഹചര്യത്തിലും ജയിക്കാന്‍ കെല്‍പ്പുള്ളവരാണ് ചെന്നൈ. ടീമിലെ എല്ലാവരും മാച്ച് വിന്നര്‍മാരാണ്. പക്ഷേ ഇത് വര്‍ക്ക് ഔട്ട് ആവണമെങ്കില്‍ ധോണി മുന്നില്‍ നില്‍ക്കണമെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അവന്‍ ഇല്ലെങ്കില്‍.....
ധോണിയല്ലാതെ മറ്റേതെങ്കിലും ക്യാപ്റ്റന്‍മാര്‍ക്ക് സിഎസ്‌കെയില്‍ നിന്ന് ഇത്രയും മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. ധോണി കളമൊഴിയുമ്പോള്‍ സിഎസ്‌കെയ്ക്ക് എന്ത് സംഭവിക്കുമെന്ന് പ്രവചിക്കുക ബുദ്ധിമുട്ടാണ്. എന്നാല്‍ നിലവില്‍ ടീമിനകത്ത് ധോണി പരിഹരിക്കേണ്ട ചില വിഷയങ്ങളുണ്ട്. നല്ലൊരു ബാറ്റിംഗ് പിച്ചില്‍, ഒരു ബൗളറെ ധോണി കൂടുതലായി ഉള്‍പ്പെടുത്തണം. ഇപ്പോള്‍ എല്ലാ ടീമുകളും അത് ചെയ്യുന്നുണ്ട്. ജഡേജയെ നാലാം ബൗളറായി ഇന്ത്യയില്‍ കളിപ്പിക്കാം. എന്നാല്‍ യുഎഇയില്‍ ജഡേജയുടെ പന്തിനെ ആശ്രയിച്ച് തന്ത്രമൊരുക്കുന്നത് വലിയ പിഴവാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

അവനെ മാറ്റണം
ബൗളിംഗ് കരുത്ത് വര്‍ധിപ്പിക്കാന്‍ ഒരു ബാറ്റ്‌സ്മാനെ ചെന്നൈ പുറത്തിരുത്തണം. മുരളി വിജയിക്ക് പകരം അമ്പാട്ടി റായിഡുവിനെ കളിപ്പിക്കണം. ഇത് അവരുടെ ബൗളിംഗിനെ ശക്തമാക്കും. റിതുരാജ് ഗെയ്ക്ക്‌വാദിനെ മധ്യനിരയിലാണ് കളിപ്പിക്കുന്നത്. അദ്ദേഹത്തെ പുറത്തിരുത്തി ഒരു ബൗളറെ ഉള്‍പ്പെടുത്താം. റിതുരാജിനെ പോലൊരു ജൂനിയര്‍ താരത്തിന് മധ്യനിരയില്‍ ബാറ്റ് ചെയ്യുക കടുപ്പമേറിയതാണ്. അതിലും നല്ലത് നാലോവര്‍ പന്തെറിയുന്ന ഒരു താരത്തെ കളിപ്പിക്കുന്നതാണ്. ഡ്വെയ്ന്‍ ബ്രാവോ, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ നല്ല ഓപ്ഷനാണെന്നും മഞ്ജരേക്കര്‍ പറഞ്ഞു.

റെയ്‌നയ്ക്ക് പകരക്കാരനില്ല
സുരേഷ് റെയ്‌നയ്ക്ക് ഇതുവരെ പകരക്കാരനെ കണ്ടെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ലെന്ന് ഇര്‍ഫാന്‍ പഠാന്‍ പഞ്ഞു. അതാണ് ടീം ബാലന്‍സിംഗിനെ തകര്‍ക്കുന്നത്. സിഎസ്‌കെ ഇതുവരെ ഫോമിലുള്ള ടീമായി തോന്നുന്നേയില്ല. ടൂര്‍ണമെന്റ് ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാണ്. ഐപിഎല്ലിന് മുമ്പേ തന്നെ സിഎസ്‌കെയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നു. റെയ്‌ന മൂന്നാം നമ്പറില്‍ കളിച്ചിരുന്നെങ്കില്‍ അവര്‍ ഒരു ബൗളറെ അധികമായി കളിപ്പിക്കാമായിരുന്നു. നിലവില്‍ അവര്‍ക്ക് അഞ്ച് ബൗളര്‍മാരാണ് ഉള്ളത്. കേദാര്‍ ജാദവിനെ കൊണ്ട് ധോണി പന്തെറിയിപ്പിക്കാത്തതും വലിയ ആശങ്കയാണ്. ഒരു ബൗളറെ അധികമായി കളിപ്പിക്കുന്നവര്‍ വിജയിക്കുന്നതാണ് ഐപിഎല്ലിന്റെ രീതി. ധോണി 10 ഓവറെങ്കിലും ബാറ്റ് ചെയ്ത് ടീമിനെ വിജയിപ്പിക്കാന്‍ നോക്കണമെന്നും പഠാന്‍ പറഞ്ഞു.


Click it and Unblock the Notifications