For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അടുത്ത സീസണില്‍ ധോണി ഡുപ്ലെസിസിന് കീഴില്‍ കളിച്ചേക്കും; സഞ്ജയ് ബംഗാര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് കാഴ്ചവെച്ചത്. ഇതുവരെ കളിച്ച സീസണിലെല്ലാം പ്ലേ ഓഫില്‍ കടന്ന ടീമെന്ന നിലയില്‍ ധോണിക്കും സംഘത്തിനും വളരെ വലിയ ആരാധക പിന്തുണയുമുണ്ട്. എന്നാല്‍ ഇക്കഴിഞ്ഞ സീസണ്‍ സിഎസ്‌കെയെ സംബന്ധിച്ച് മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. അവസാന സ്ഥാനക്കാരായാണ് സിഎസ്‌കെ സീസണ്‍ അവസാനിപ്പിച്ചത്.

നായകനെന്ന നിലയില്‍ എം എസ് ധോണിയും നിരാശപ്പെടുത്തിയ സീസണായിരുന്നു ഇത്. ഈ സീസണില്‍ സിഎസ്‌കെ അവസാന സ്ഥാനക്കാരയതോടെ ധോണി വിരമിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നെങ്കിലും അടുത്ത വര്‍ഷവും ഐപിഎല്‍ കളിക്കുമെന്ന് ധോണി തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ അടുത്ത സീസണില്‍ ധോണി ഫഫ് ഡുപ്ലെസിസിന് നായകസ്ഥാനം നല്‍കി അവന് കീഴില്‍ കളിക്കുമെന്നാണ് കരുതുന്നതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ബാറ്റിങ് പരിശീലകന്‍ സഞ്ജയ് ബംഗാര്‍.

fafduplessisdhonisanjaybangar

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ 'ക്രിക്കറ്റ് കണക്ടഡ്'പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'അടുത്ത വര്‍ഷത്തെ ഐപിഎല്‍ ആരംഭിക്കാന്‍ കുറച്ച് മാസംകൂടിയേ ഉള്ളൂ. അതിനാല്‍ത്തന്നെ മികച്ച മുന്നൊരുക്കത്തോടെയും മികച്ച ഫിറ്റ്‌നസോടെയാവും ധോണി എത്തുക എന്നാണ് കരുതുന്നത്. ഐപിഎല്ലിന് മുമ്പ് കുറച്ച് മത്സരം കളിച്ച ശേഷമാവും ധോണി എത്തുകയെന്നാണ് പ്രതീക്ഷ. അത് എല്ലാ താരങ്ങള്‍ക്കും ആവിശ്യമാണ്. ധോണി കൃത്യസമയത്ത് വിരാട് കോലിക്ക് നായകസ്ഥാനം കൈമാറിയിരുന്നു.

2011ലെ ലോകകപ്പിന് ശേഷം എത്രനാള്‍ വേണമെങ്കിലും അദ്ദേഹത്തിന് നായകനായി തുടരാമായിരുന്നു. എന്നാല്‍ സമയമായപ്പോള്‍ കോലിക്ക് ക്യാപ്റ്റന്‍സി കൈമാറി. അതിനാല്‍ ഞാന്‍ മനസിലാക്കുന്നത് അടുത്ത വര്‍ഷം സിഎസ്‌കെ നായകസ്ഥാനം ധോണി ഡുപ്ലെസിസിന് കൈമാറുമെന്നാണ്. ഡുപ്ലെസിസിന് കീഴില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ധോണി കളിക്കുമെന്നാണ് കരുതുന്നത്. മഹാ ലേലം നടന്നില്ലെങ്കില്‍ സിഎസ്‌കെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാന്‍ ഡുപ്ലെസിസിനെക്കാള്‍ അനുയോജ്യനായ മറ്റൊരു താരമില്ല'-സഞ്ജയ് ബംഗാര്‍ പറഞ്ഞു.

അടുത്ത വര്‍ഷം ധോണി നായകസ്ഥാനം ഒഴിയാനുള്ള സാഹചര്യം വളരെ കുറവാണ്. ധോണി നായകനായി തുടരുമെന്ന് തന്നെയാണ് സിഎസ്‌കെ സിഇഒയും നേരത്തെ വ്യക്തമാക്കിയത്. ഈ സീസണില്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ധോണി കളിച്ചത്. അത് അദ്ദേഹത്തിന് തിരിച്ചടിയാവുകയും ചെയ്തു. എന്നാല്‍ അടുത്ത വര്‍ഷം മികച്ച ഫോമിലേക്ക് ധോണി മടങ്ങിയെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കീപ്പിങ്ങില്‍ മികച്ച പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. അതിനാല്‍ത്തന്നെ ധോണി നായകനായിത്തന്നെ സിഎസ്‌കെയ്ക്കുവേണ്ടി കളിക്കാനാണ് സാധ്യത. മഹാ താരലേലം നടന്നാല്‍ സിഎസ്‌കെ ടീമില്‍ വലിയ മാറ്റങ്ങള്‍ തന്നെ ഉണ്ടായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Story first published: Friday, November 13, 2020, 14:22 [IST]
Other articles published on Nov 13, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+