Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണി ആ പൊസിഷനില്‍ കളിക്കണം, സിഎസ്‌കെയ്ക്ക് വേണ്ടത് ആ മാറ്റമെന്ന് മുന്‍ ഇന്ത്യന്‍ താരം!!

ദുബായ്: മഹേന്ദ്ര സിംഗ് ധോണി ഐപിഎല്ലില്‍ താളം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഇത്തവണ അദ്ദേഹത്തിന് തീരെ സ്ഥിരതയുമില്ല. ടീം തോറ്റ് തുന്നംപാടുകയും ചെയ്തു. എന്നാല്‍ ധോണിക്ക് ഫോം വീണ്ടെടുക്കാന്‍ മാര്‍ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം അജിത് അഗാര്‍ക്കര്‍. ധോണി ബാറ്റ് ചെയ്യുന്ന പൊസിഷനാണ് പ്രധാനം. അഞ്ചാം നമ്പറിന് താഴേക്കിറങ്ങി ധോണി ഒരിക്കലും ബാറ്റ് ചെയ്യരുത്. ടീമിലെ സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് അദ്ദേഹം ബാറ്റ് ചെയ്യാറുള്ളത്. പക്ഷേ എന്തൊക്കെ സാഹചര്യം ഉണ്ടായാലും അഞ്ചറില്‍ നമ്പറില്‍ താഴേക്കിറങ്ങി ഒരിക്കലും ധോണി കളിക്കരുത്. അത് അദ്ദേഹത്തിന്റെ ബാറ്റിംഗിനെ ബാധിക്കുമെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

1

ധോണി ക്രിക്കറ്റിലെ എക്കാലത്തെയും ചിന്തിക്കുന്ന താരങ്ങളിലൊരാളാണ്. എങ്ങനെ തീരുമാനമെടുക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. എങ്ങോട്ടാണ് മത്സരം പോകുന്നതെന്നും, അതിനനുസരിച്ച് കാര്യങ്ങള്‍ ചിട്ടപ്പെടുത്താന്‍ ദോണിക്ക് സാധിക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് കളിക്കുക എന്നതാണ് ധോണിയുടെ ശൈലി. എന്നാല്‍ മറ്റുള്ള കളിക്കാര്‍ ഒരിക്കലും അങ്ങനെയല്ല. ടൂര്‍ണമെന്റ് മുന്നോട്ട് പോകുന്തോറും, ധോണിയുടെ ഫോം മികച്ചതായി വരും. എന്തൊക്കെ വന്നാലും അദ്ദേഹം അഞ്ചാം നമ്പറിന് താഴേക്ക് പോകരുതെന്ന് തന്നെയാണ് എനിക്ക് തോന്നുന്നതെന്നും അഗാര്‍ക്കര്‍ പറഞ്ഞു.

ഈ സീസണില്‍ ചെന്നൈയുടെ തോല്‍വിക്ക് പ്രധാന കാരണം ധോണിയുടെ ബാറ്റിംഗ് ഫോമായിരുന്നു. ഒരു കളിയിലും വേണ്ടത്ര മികവ് ധോണി കാണിച്ചിരുന്നില്ല. ഒരു വര്‍ഷത്തിലേറെ ക്രിക്കറ്റ് കളിക്കാതിരുന്നതും ധോണിയെ ശരിക്കും ബുദ്ധിമുട്ടിക്കുന്നുണ്ടായിരുന്നു. ചെന്നൈ പത്ത് മത്സരം കളിച്ചപ്പോള്‍ വെറും മൂന്ന് കളിയിലാണ് ജയിച്ചത്. ഏഴ് മത്സരങ്ങളില്‍ തോറ്റു. കഴിഞ്ഞ ദിവസം രാജസ്ഥാനോട് തോറ്റതോടെ അവരുടെ പ്ലേഓഫ് പ്രതീക്ഷകളും അസ്തമിച്ചിരുന്നു. ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചാലും അവര്‍ക്ക് 16 പോയിന്റ് മാത്രമേ നേടാനാവൂ. മറ്റ് ടീമുകളുടെ ഫലം കൂടി പരിഗണിച്ചാല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.

അതേസമയം ധോണി അടക്കമുള്ളവര്‍ സിഎസ്‌കെയുടെ ദയനീയ പ്രകടനത്തില്‍ വിമര്‍ശനം നേരിടുന്നുണ്ട്. കഴിഞ്ഞ ദിവസം ധോണിയും സ്റ്റീഫന്‍ ഫ്‌ളെമിംഗും വീട്ടിലിരിക്കുന്നതാണ് നല്ലതെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ധോണി എല്ലാ ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. ടൂര്‍ണമെന്റ് ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടാണ് ചെന്നൈ പ്ലേഓഫിലെത്താതെ പുറത്താവുന്നത്. ധോണി തോല്‍വിക്ക് ശേഷം യുവാക്കളില്‍ സ്പാര്‍ക്കില്ലെന്ന് പറഞ്ഞതും വിവാദമായിരുന്നു. എന്നാല്‍ അവസരം കൊടുക്കാതെ അവരെ പൂര്‍ണമായും കുറ്റം പറഞ്ഞത് ശരിയല്ലെന്നും ആരാധകര്‍ പറഞ്ഞിരുന്നു.

Story first published: Wednesday, October 21, 2020, 18:55 [IST]
Other articles published on Oct 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+