Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവനെ ടീമില്‍ നിന്ന് ഒഴിവാക്കരുത്, ധോണി ഇനിയും പിന്തുണയ്ക്കണമെന്ന് ഗൗതം ഗംഭീര്‍!!

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ബാറ്റിംഗ് പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ഉപദേശവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ടീമില്‍ നിന്ന് ഒരിക്കലും ഷെയ്ന്‍ വാട്‌സണെ മാറ്റരുതെന്ന് ഗംഭീര്‍ നിര്‍ദേശിച്ചു. മോശം ഫോമിലാണ് വാട്‌സണ്‍ കളിക്കുന്നത്. ഈ സീസണില്‍ ഇതുവരെ അദ്ദേഹം ഫോമിലേക്ക് ഉയര്‍ന്നിട്ടില്ല. വാട്‌സണെ ധോണി പുറത്തിരുത്തണമെന്ന ആവശ്യം ആരാധകരില്‍ നിന്ന് ശക്തമാണ്. എന്നാല്‍ ധോണി അത്തരമൊരു തീരുമാനമെടുത്തിട്ടില്ല. അതേസമയം ഫോമൗട്ടാണെങ്കിലും വാട്‌സണെ പോലുള്ള ഒരു താരത്തെ താനൊരിക്കലും പുറത്തിരുത്തില്ലെന്ന് ഗംഭീര്‍ പറഞ്ഞു.

1

ടൂര്‍ണമെന്റില്‍ നാല് മത്സരങ്ങള്‍ കളിച്ച വാട്‌സണ്‍ 52 റണ്‍സ് മാത്രമാണ് നേടിയിട്ടുള്ളത്. ചെന്നൈ ടീം തന്നെ ആകെ തകര്‍ന്ന് നില്‍ക്കുകയാണ്. കേദാര്‍ ജാദവ് നന്നായി കളിക്കുന്നില്ല. അമ്പാട്ടി റായിഡുവും നന്നായി കളിക്കുന്നില്ല. അങ്ങനെയുള്ള ഒരു ടീമില്‍ നിന്ന് എങ്ങനെയാണ് ഷെയ്ന്‍ വാട്‌സണെ പുറത്താക്കാന്‍ സാധിക്കുകയെന്നും ഗംഭീര്‍ ചോദിച്ചു. ഷെയ്ന്‍ വാട്‌സണ്‍ മികച്ച ഫോമിലല്ല കളിക്കുന്നതെന്ന് അറിയാം. പക്ഷേ റിതുരാജ് ഗെയ്ക്ക്വാദ്, മുരളി വിജയ് എന്നിവരെ ഉള്‍പ്പെടുത്താനാണ് വാട്‌സണെ ഒഴിവാക്കുന്നതെങ്കില്‍ എന്ന് ആലോചിച്ച് നോക്കൂ. ഒരുമാറ്റവും ഇതിലൂടെ ഉണ്ടാവില്ല. അടുത്ത കുറച്ച് മത്സരങ്ങളില്‍ കൂടി വാട്‌സണെ കളിപ്പിക്കാനാണ് താന്‍ നിര്‍ദേശിക്കുകയെന്നും ഗംഭീര്‍ പറഞ്ഞു.

അതേസമയം ഇന്ന് പഞ്ചാബിനെയാണ് സിഎസ്‌കെ നേരിടുന്നത്. കഴിഞ്ഞ ദിവസം തന്നെ വേണ്ടത്ര വേഗത്തില്‍ സിഎസ്‌കെയ്ക്ക് ബാറ്റ് ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അവസാന നിമിഷം വരെ പൊരുതിയെങ്കിലും ഹൈദരാബാദിനെതിരെ സിഎസ്‌കെ തോല്‍വി വഴങ്ങുകയായിരുന്നു. തുടക്കം മോശമായതും ആദ്യ പത്ത് ഓവറില്‍ 60 റണ്‍സ് പോലും ഇല്ലാതിരുന്നതുമാണ് ചെന്നൈക്ക് തിരിച്ചടിയായത്. മത്സരത്തില്‍ ധോണി തളര്‍ന്ന് പോകുന്നതും ശ്വസിക്കാന്‍ ബുദ്ധിമുട്ടുന്നതും കണ്ടിരുന്നു. ടീമിലെ ബൗളിംഗും ബാറ്റിംഗും ഒരുപോലെ ഫോമൗട്ടായതാണ് സിഎസ്‌കെയ്ക്ക് തിരിച്ചടിയായത്.

വാട്‌സണെ കളിപ്പിക്കണോ എന്ന കാര്യം ധോണി തീരുമാനിക്കണം. ഇതൊരു കഠിനമായ സാഹചര്യമാണ്. വളരെ ബുദ്ധിമുട്ടാണ് ആരെ കളിപ്പിക്കണമെന്ന് തിരഞ്ഞെടുക്കുന്ന കാര്യം. എന്നാല്‍ ധോണി അവരുടെ ബെസ്റ്റ് ബാറ്റ്‌സ്മാനെ തന്നെ പിന്തുണയ്ക്കാന്‍ തയ്യാറാവണം. നിലവില്‍ ഷെയ്ന്‍ വാട്‌സണ്‍ നന്നായി കളിക്കുന്നുണ്ടാവില്ല. പക്ഷേ മത്സരങ്ങള്‍ വിജയിപ്പിക്കാനുള്ള കപ്പാസിറ്റി വാട്‌സണുണ്ട്. അടുത്ത മത്സരങ്ങളില്‍ അത് പ്രകടമാകാനും സാധ്യതയുണ്ട്. അതുകൊണ്ട് ധോണി വാട്‌സന്റെ കഴിവില്‍ വിശ്വാസമര്‍പ്പിക്കണമെന്നും ഗംഭീര്‍ ആവശ്യപ്പെട്ടു.

Story first published: Sunday, October 4, 2020, 20:18 [IST]
Other articles published on Oct 4, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+