IPL 2020: ടീമിന് വേണ്ടത് അതാണ്, വിജയത്തില്‍ ധോണിക്ക് പറയാനുള്ളത്, കോച്ചിനെ കുറിച്ച് പറഞ്ഞത് ഇങ്ങനെ
ദുബായ്: തുടര്‍ തോല്‍വികള്‍ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സ് വിജയത്തിലേക്ക് കടന്നിരിക്കുകയാണ്. ഗംഭീരമായ വിജയമാണ് നേടിയത്. ഓപ്പണര്‍ ഫോമിലെത്തുകയും ചെയ്തു. ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി ടീമിന്റെ സ്ഥിരതയാണ് പ്രധാനമെന്ന് പറയുന്നു. സിഎസ്‌കെ ചേസ് ചെയ്ത് മത്സരം തോല്‍ക്കുമെന്നാണ് കടുത്ത ആരാധകര്‍ പോലും പ്രതീക്ഷിച്ചത്. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് മത്സരത്തില്‍ സിഎസ്‌കെ വിജയം നേടിയത്. സ്ഥിരതയാണ് ടീം നിലനിര്‍ത്തേണ്ടതെന്ന് ധോണി ഫറഞ്ഞു. അതേസമയം ടീമിന്റെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗിന് അര്‍ഹിച്ച നേട്ടം പലപ്പോഴും ലഭിക്കുന്നില്ലെന്നും ധോണി പറഞ്ഞു.

ടീം ഗെയിമാണ് ചെന്നൈ കളിച്ചത്. എല്ലാ കാര്യങ്ങളും കൃത്യമായി തന്നെ വന്നു. ടീം സെലക്ഷനെ കുറിച്ച് ഞങ്ങള്‍ക്കിടയില്‍ തര്‍ക്കമുണ്ടാവാറില്ലെന്ന് കരുതരുത്. എന്നാല്‍ ടീമിനുള്ളില്‍ തന്നെ അത് നിലനില്‍ക്കും. അതേസമയം ടീമിന് ആവശ്യമായിരുന്ന ചെറി കാര്യങ്ങള്‍ കൃത്യമായിട്ടാണ് സിഎസ്‌കെ ചെയ്തത്. പഞ്ചാബിനെതിരെയുള്ള വിജയം പോലൊരു തുടക്കമാണ് ഞങ്ങള്‍ ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ചത്. പ്രതിസന്ധി ഘട്ടത്തില്‍ പരിചയസമ്പത്താണ് ഗുണം ചെയ്തത്. അടുത്ത മത്സരങ്ങളിലും ഇത് തുടരുമെന്നാണ് കരുതുന്നതെന്നും ധോണി പറഞ്ഞു.
അതേസമയം ചെന്നൈയുടെ ജയം ആരാധകരെ പോലും ത്രസിപ്പിക്കുന്നതായിരുന്നു. ഇനി എല്ലാ ടീമുകളും പേടിക്കേണ്ടതുണ്ടെന്നാണ് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ഉന്നയിക്കുന്നത്. മൂന്ന് കളി തോറ്റ ചെന്നൈ ഇതുവരെ രണ്ട് മത്സരങ്ങളാണ് ജയിച്ചത്. നാല് പോയിന്റുകളുമായി ആറാം സ്ഥാനത്താണ് ടീം. ചെന്നൈയുടെ മുന്‍നിരയുടെ മോശം പ്രകടനത്തെ കുറിച്ചായിരുന്നു ഇത്രയും ദിവസങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നത്. ചെന്നൈയെ ടെസ്റ്റ് ടീം എന്ന് പോലും വീരേന്ദര്‍ സെവാഗ് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിലൂടെ വിമര്‍ശകര്‍ക്കെല്ലാം സിഎസ്‌കെ മറുപടി നല്‍കിയിരിക്കുകയാണ്.
കൂടുതല്‍ ആക്രമണോത്സുകമായി കളിക്കുക എന്നതല്ല കളി. വാട്‌സണ്‍ നെറ്റ്‌സില്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ അത് കളിക്കളത്തില്‍ പ്രകടിപ്പിക്കാന്‍ സാധിച്ചില്ല. കുറച്ച് കളികള്‍ മാത്രം കളിച്ചാല്‍ വാട്‌സണ്‍ ഗംഭീര പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നു. ഡുപ്ലെസി മുന്നില്‍ നിന്ന് നയിക്കുന്ന കളിക്കാരനാണ്. ബൗളര്‍മാരെ പലപ്പോഴും ഷോട്ടുകള്‍ കൊണ്ട് ആശയക്കുഴപ്പത്തിലാക്കാനും ഡുപ്ലെസിക്ക് സാധിക്കാറുണ്ട്. അവര്‍ പരസ്പരം അഭിനന്ദിക്കുന്ന ഓപ്പണര്‍മാരാണെന്നും ധോണി പറഞ്ഞു. വാട്‌സണ്‍-ഡുപ്ലെസി സഖ്യത്തിന്റെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് കൂടിയാണ് പഞ്ചാബിനെതിരെ പിറന്നത്. വാട്‌സന്റെ 20ാം ഐപിഎല്‍ ഫിഫ്റ്റിയാണ് പഞ്ചാബിനെതിരെ പിറന്നത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications