Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ഞങ്ങള്‍ വിചാരിച്ച തുടക്കമേ അല്ല ലഭിച്ചത്, സിഎസ്‌കെയ്ക്ക് പിഴച്ചെന്ന് ധോണി!!

ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് തുടക്കം പാളിയെന്ന് ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ഞങ്ങള്‍ക്ക് നല്ല തുടക്കമായിരുന്നു വേണ്ടത്. എന്നാല്‍ അത് പോലെ സംഭവിച്ചില്ല. വളരെ മോശം തുടക്കമാണ് ടീമിന് ലഭിച്ചത്. ആദ്യത്തെ മൂന്ന് മത്സരങ്ങള്‍ സിഎസ്‌കെയ്ക്ക് സംബന്ധിച്ച് ഒട്ടും നല്ലതായിരുന്നില്ലെന്ന് ധോണി പറഞ്ഞു. എന്നാല്‍ ഒരാഴ്ച്ചത്തെ ഇടവേള ഞങ്ങള്‍ക്ക് സഹായകരമായിട്ടുണ്ട്. എന്താണ് ഞങ്ങളുടെ വീഴ്ച്ചകളെന്ന് ഈ സമയം പഠിക്കാന്‍ സാധിച്ചു. വളരെ സുപ്രധാനമായ ഘട്ടത്തിലാണ് ഞങ്ങള്‍ക്ക് ആ ഇടവേള ലഭിച്ചതെന്നും ധോണി വ്യക്തമാക്കി.

1

ടീമിന് ലഭിച്ച ഇടവേളകളില്‍ ബൗളിംഗിലും ബാറ്റിംഗിലും എന്ത് മാറ്റമാണ് വേണ്ടതെന്ന് മനസ്സിലാക്കാനായെന്നും ധോണി പറഞ്ഞു. അതേസമയം മൂന്ന് താരങ്ങള്‍ ടീമിലേക്ക് തിരിച്ചെത്തുകയും ചെയ്തിട്ടുണ്ട്. ഹൈദരാബാദിനെതിരെ അമ്പാട്ടി റായിഡു, ഷാര്‍ദുല്‍ താക്കൂര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ടീമില്‍ ഇടം പിടിച്ചു. മുരളി വിജയ്, റിതുരാജ് ഗെയ്ക്‌വാദ് എന്നിവര്‍ പുറത്തിരുന്നു. അതേസമയം തുടരെ രണ്ട് മത്സരങ്ങള്‍ തോറ്റ ചെന്നൈ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. വലിയ വിമര്‍ശനം ഇക്കാര്യത്തില്‍ ടീം നേരിടുന്നുണ്ട്.

അതേസമയം മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡും ധോണി സ്വന്തമാക്കി. ഏറ്റവും കൂടുതല്‍ ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച താരമായി ധോണി മാറിയിരിക്കുകയാണ്. സുരേഷ് റെയ്‌നയെ മറികടന്നാണ് ഈ നേട്ടം ധോണി സ്വന്തമാക്കിയത്. 194 മത്സരങ്ങളാണ് ധോണി ഐപിഎല്ലില്‍ കളിച്ചത്. റെയ്‌ന 193 മത്സരങ്ങളിലാണ് കളിച്ചത്. ധോണിക്കും റെയ്‌നയ്ക്കും പിന്നിലുള്ളത്. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. 192 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. രോഹിത്. വിരാട് കോലി 180 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ദിനേഷ് കാര്‍ത്തിക്ക് 185 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്.

അതേസമയം ധോണിയെ അഭിനന്ദിച്ച് സുരേഷ് റെയ്‌ന രംഗത്തെത്തുകയും ചെയ്തു. ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ കളിച്ചതിന് അഭിനന്ദനങ്ങള്‍ മഹി ഭായ്. എന്റെ റെക്കോര്‍ഡ് നിങ്ങളാണ് തകര്‍ത്തത് എന്നതില്‍ ഞാന്‍ സന്തോഷവാനാണ്. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു. ഈ വര്‍ഷത്തെ ഐപിഎല്‍ കിരീടം ചെന്നൈ നേടുമെന്ന് കാര്യത്തില്‍ എനിക്ക് ഉറപ്പുണ്ടെന്നും റെയ്‌ന കുറിച്ചു. മത്സരത്തില്‍ രണ്ട് സിക്‌സര്‍ അടിച്ചാല്‍ 300 സിക്‌സര്‍ തികയ്ക്കാന്‍ ധോണിക്ക് സാധിക്കും. ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയും മാത്രമാണ് ധോണിക്ക് മുന്നിലുള്ളത്. 298 സിക്‌സറുകളാണ് ധോണി ഇതുവരെ അടിച്ചിട്ടുള്ളത്.

Story first published: Friday, October 2, 2020, 21:23 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+