Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ധോണിയുടെ ആ തീരുമാനം അബദ്ധം, അവനെ കൊണ്ട് പന്തെറിയിച്ചത് എന്തിനെന്ന് ജമൈക്കന്‍ സ്പ്രിന്റര്‍

ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ തോല്‍വിയില്‍ മഹേന്ദ്ര സിംഗ് ധോണിയെ കുറ്റപ്പെടുത്തി ജമൈക്കന്‍ സ്പ്രിന്റര്‍ യൊഹാന്‍ ബ്ലേക്ക്. അവസാന ഓവറില്‍ ധോണിയെടുത്തത് ഏറ്റവും മോശം തീരുമാനമാണെന്ന് ബ്ലേക് പറഞ്ഞു. വലിയ ക്രിക്കറ്റ് ആരാധകനാണ് ബ്ലേക്. വലിയ ദേഷ്യത്തോടെ ടിവി സ്‌ക്രീനിന് മുന്നിലിരുന്നാണ് ധോണിയുടെ തീരുമാനം മോശമാണെന്ന് അദ്ദേഹം പ്രതികരിച്ചത്. ഡ്വെയ്ന്‍ ബ്രാവോയ്ക്ക് അവസാന ഓവര്‍ നല്‍കാത്തതില്‍ ആരാധകരും നിരാശരാണ്. അവസാന ഓവറില്‍ 17 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. അക്ഷര്‍ പട്ടേല്‍ ഈ ഓവറില്‍ മൂന്ന് സിക്‌സറടിച്ച് ഡല്‍ഹിക്ക് അപ്രതീക്ഷിത വിജയം നേടിക്കൊടുക്കുകയായിരുന്നു.

1

വളരെ വളരെ മോശം തീരുമാനം മഹേന്ദ്ര സിംഗ് ധോണി, നിങ്ങളൊരു ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന് ജഡേജയെ കൊണ്ട് പന്തെറിയിക്കാന്‍ പാടില്ലായിരുന്നുവെന്ന് ബ്ലേക് ട്വീറ്റ് ചെയ്തു. അതേസമയം ജഡേജയെ അവസാന ഓവര്‍ എറിയിച്ചത് ഡ്വെയ്ന്‍ ബ്രാവോയ്ക്ക് പരിക്കേറ്റത് കാരണമായിരുന്നു. നേരത്തെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ വെറും ഒരു റണ്‍സ് മാത്രമാണ് അവസാന ഓവറില്‍ ബ്രാവോ വിട്ടുനല്‍കിയിരുന്നത്. എന്നാല്‍ ധോണി അവസാന ഓവറിന്റെ കാര്യത്തില്‍ നിസ്സഹായനായിരുന്നു. കരണ്‍ ശര്‍മയും ജഡേജയും മാത്രമായിരുന്നു പന്തെറിയാന്‍ ബാക്കിയുണ്ടായിരുന്നത്.

കരണ്‍ ശര്‍മ ലെഗ് സ്പിന്നറായത് കൊണ്ടായിരിക്കും ധോണി ജഡേജയെ പന്തേല്‍പ്പിച്ചത്. ലെഗ് സ്പിന്നറെ ലെഫ്റ്റ് ഹാന്‍ഡ് ബാറ്റ്‌സ്മാന് നേരിടുക എളുപ്പമാണ്. ഓഫ് സ്പിന്നറായ ജഡേജയ്ക്ക് കുറച്ച് കൂടി കൃത്യമായി പന്തെറിയാനാവും. എന്നാല്‍ ധോണി എറിഞ്ഞ പന്തുകളെല്ലാം ഫുള്‍ ലെങ്ത് ഡെലിവെറികളായിരുന്നു. ബാറ്റ്‌സ്മാന് എളുപ്പത്തില്‍ സിക്‌സറടിക്കാന്‍ സാധിക്കും. ഷാര്‍ജയിലെ ചെറിയ സ്റ്റേഡിയത്തില്‍ വൈഡ് ലെങ്ത് ബോളിന് പകരം ജഡേജ ഇത്തരം പന്തുകള്‍ എറിഞ്ഞത് ഡല്‍ഹിയുടെ വിജയം എളുപ്പമാക്കുകയായിരുന്നു. വലിയ അബദ്ധമായിരുന്നു ഇത്. ശിഖര്‍ ധവാന്റെ ക്യാച്ചുകള്‍ വിട്ടതും മത്സരത്തില്‍ നിര്‍ണായകമായി മാറി.

ശിഖര്‍ ധവാന്റെ കന്നി ഐപിഎല്‍ മത്സരത്തിലെ വഴിത്തിരിവായി മാറിയത്. നാലോളം ക്യാച്ചുകളാണ് ധവാന്റേതായി ചെന്നൈ താരങ്ങള്‍ വിട്ടുകളഞ്ഞത്. ഓരോ വിക്കറ്റ് വീഴുമ്പോഴും പുതിയതായി വരുന്ന താരത്തിന് സമ്മര്‍ദം ഇല്ലാതിരിക്കാന്‍ ധവാന്‍ കൃത്യമായി ശ്രദ്ധിച്ചിരുന്നു. തുടരെ ബൗണ്ടറികള്‍ അടിച്ച് ചെന്നൈയെ സമ്മര്‍ദത്തിലാക്കുകയും ചെയ്തു. അതേസമയം സിഎസ്‌കെയ്ക്ക് ജയിക്കാവുന്ന മത്സരം തന്നെയായിരുന്നു ഇത്. ധവാന്‍ സെഞ്ച്വറി അടിച്ചെങ്കിലും 19ാം ഓവറിലെ ഗംഭീരമായ ബൗളിംഗിലൂടെ അവര്‍ മത്സരം ജയിക്കുമെന്ന് ഉറപ്പിച്ചിരുന്നു. നാല് റണ്‍സാണ് സാം കറന്‍ ഈ ഓവറില്‍ വിട്ടുകൊടുത്തത്. എന്നാല്‍ അവസാന ഓവറില്‍ സിഎസ്‌കെ കളി കൈവിടുകയായിരുന്നു.

Story first published: Sunday, October 18, 2020, 11:58 [IST]
Other articles published on Oct 18, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+