Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ബാറ്റിംഗിനിടെ ധോണിക്ക് കിതപ്പും ചുമയും, കാരണം പറഞ്ഞ് സിഎസ്‌കെയുടെ റണ്ണിംഗ് മെഷീന്‍

ദുബായ്: ഹൈദരാബാദിനെതിരായ മത്സരത്തില്‍ മഹേന്ദ്ര സിംഗ് ധോണി അവസാനം വരെ പൊരുതുന്നതാണ് ആരാധകര്‍ കണ്ടത്. അതിവേഗം രണ്ട് റണ്‍സും മൂന്ന് റണ്‍സും ഓടിയെടുത്ത ധോണി മത്സരത്തില്‍ ക്ഷീണിതനായും കാണപ്പെട്ടിരുന്നു. വല്ലാതെ കിതപ്പും ഇടയ്ക്കിടെ ചുമയും ധോണി പ്രകടിപ്പിച്ചിരുന്നു. എന്താണ് ഇതിന് കാരണമെന്ന് മാത്രം വ്യക്തമായിരുന്നില്ല. എന്നാല്‍ ഒടുവില്‍ ധോണി തന്നെ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുകയാണ്. ദുബായിലെ കാലാവസ്ഥയോട് പൊരുത്തപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ധോണി വ്യക്തമാക്കി. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്‌നങ്ങള്‍ അതുകൊണ്ടാണ് നേരിട്ടതെന്നും ധോണി വ്യക്തമാക്കി.

1

കുറച്ച് സമയം റെസ്റ്റ് എടുക്കാന്‍ കൂടി താന്‍ തീരുമാനിച്ചെന്ന് ധോണി പറഞ്ഞു. സാധിക്കാവുന്നത്രശ്രമിക്കാനാണ് ഞാന്‍ നോക്കിയത്. എന്നാല്‍ വളരെ വരണ്ട കാലാവസ്ഥയായിരുന്നു അവിടെ. അതുകൊണ്ട് തൊണ്ട വല്ലാതെ വരണ്ടിരുന്നു. സ്വാഭാവികമായും അത് ചുമയായി മാറി. നിങ്ങളുടെ ശരീരം അതിനോട് പ്രതികരിക്കാന്‍ തുടങ്ങിയാല്‍, കുറച്ച് സമയം വിശ്രമിക്കുന്നതാണ് നല്ലത്. അതാണ് കളിക്കളത്തില്‍ കണ്ടതെന്നും ധോണി പറഞ്ഞു. അതേസമയം ദുബായിലെ കാലാവസ്ഥ കളിക്കാന്‍ പറ്റുന്ന സാഹചര്യത്തിലുള്ളതല്ലെന്ന് ക്രിക്കറ്റ് വിദഗ്ധരും പറയുന്നു. സിഎസ്‌കെയുടെ ആരാധകരും ധോണിയെ പുകഴ്ത്തിയിരുന്നു.

വെറും ഏഴ് റണ്‍സിനാണ് സിഎസ്‌കെയെ ഹൈദരാബാദിനോട് തോറ്റത്. കാലാവസ്ഥ കടുപ്പമായ പിച്ചില്‍ ധോണി അവസാനം വരെ പൊരുതിയിരുന്നു. എന്നാല്‍ ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചിരുന്നില്ല. മുന്‍ പേസര്‍മാരായ ആര്‍പി സിംഗും ശ്രീശാന്തും ധോണിയുടെ പോരാട്ട വീര്യത്തെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തുടക്കത്തില്‍ താളം കണ്ടെത്താന്‍ ധോണി ബുദ്ധിമുട്ടിയിരുന്നു. അതുകൊണ്ട് സ്‌ട്രൈക്ക് എടുക്കാന്‍ ധോണി പലപ്പോഴും തയ്യാറായിരുന്നില്ല. എന്നാല്‍ സ്‌കോറിംഗ് നിരക്ക് ഉയര്‍ത്തിയപ്പോഴേക്കും നേടേണ്ടിയിരുന്ന റണ്‍സ് ഒരുപാട് മുന്നിലായിരുന്നു.

അവസാന ഓവറില്‍ 28 റണ്‍സായിരുന്നു വിജയിക്കാന്‍ വേണ്ടിയിരുന്നത്. എന്നാല്‍ 20 റണ്‍സ് അടിക്കാനേ ധോണിക്കും സാം കറനും സാധിച്ചിരുന്നുള്ളൂ. ബാറ്റ് കൃത്യമായി പന്തില്‍ കൊണ്ടിരുന്നില്ലെന്ന് ധോണി പറയുന്നു. വളരെ ശക്തമായി തന്നെ അടിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ വിക്കറ്റ് കുറച്ച് വേഗം കുറഞ്ഞതായിരുന്നു. അതുകൊണ്ട് ടൈമിംഗ് വലിയ പ്രശ്‌നമായിരുന്നു. ഔട്ട് ഫീല്‍ഡില്‍ വേഗം കുറവായത് കൊണ്ട് വെടിക്കെട്ട് നടത്തിയാല്‍ മാത്രമേ ബൗണ്ടറി ലൈനിലെത്തിക്കാന്‍ സാധിക്കു. അതേസമയം ടീമിന് മുന്നേറണമെങ്കില്‍ ബാറ്റിംഗില്‍ മെച്ചപ്പെടണം. ക്യാച്ചുകള്‍ കൈവിടുന്നതും, നോബോളുകളും അവസാനിപ്പിക്കണമെന്നും ധോണി പറഞ്ഞു.

Story first published: Saturday, October 3, 2020, 13:43 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+