Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 200ാം മത്സരം കളിക്കുന്ന ആദ്യ താരമായി ധോണി, താന്‍ അറിഞ്ഞിരുന്നില്ലെന്ന് പ്രതികരണം!!

ദുബായ്: ഐപിഎല്ലില്‍ 200 മത്സരങ്ങളില്‍ കളിക്കുന്ന ആദ്യ താരമായി മഹേന്ദ്ര സിംഗ് ധോണി. രാജസ്ഥാന്‍ റോയല്‍സിനെതിരെയുള്ള മത്സരം ധോണിയുടെ കരിയറിലെ 200ാം മത്സരമായിരുന്നു. എന്നാല്‍ ഇത് വല്യ കാര്യമാക്കാനൊന്നുമില്ലെന്ന രീതിയിലായിരുന്നു ധോണി പ്രതികരിച്ചത്. ഞാന്‍ ശരിക്കും ഇത് 200ാം മത്സരമാണെന്ന് അറിഞ്ഞിരുന്നില്ല. നിങ്ങള്‍ പറഞ്ഞപ്പോഴാണ് അക്കാര്യം അറിയുന്നതെന്നും ധോണി ടോസിന് ശേഷം കമന്റേറ്ററോട് സംസാരിക്കുമ്പോള്‍ പറഞ്ഞു. കമന്റേറ്റര്‍ ഡാനി മോറിസണ്‍ ഇത് കേട്ട് ശരിക്കും അദ്ഭുതപ്പെടുന്നതാണ് കണ്ടത്. ഐപിഎല്ലിലെ ഇത്ര വലിയൊരു നേട്ടത്തെ ധോണി തീര്‍ത്തും നിസ്സാരമായ കാര്യമായി മാറ്റുകയായിരുന്നു.

1

200 മത്സരങ്ങള്‍ കളിക്കാനായതില്‍ വലിയ സന്തോഷമുണ്ട്. പക്ഷേ അതേസമയം തന്നെ വെറുമൊരു നമ്പര്‍ മാത്രമാണ് അത്. 190 ആയാലും 200 ആയാലും എന്ത് വ്യത്യാസമാണ് ഉള്ളതെന്നും ധോണി ചോദിച്ചു. 2008ല്‍ സിഎസ്‌കെയ്ക്ക് വേണ്ടിയാണ് ധോണി ആദ്യ മത്സരം കളിച്ചത്. ചെന്നൈയ്‌ക്കൊപ്പം 102 മത്സരങ്ങള്‍ വിജയിച്ചിട്ടുണ്ട് ധോണി. പരിക്കുകളൊന്നും ഇല്ലാതെ വലിയ കരിയറുണ്ടാക്കാന്‍ സാധിച്ചത് തന്നെ വലിയ ഭാഗ്യമാണ്. അതേസമയം ധോണിക്ക് തൊട്ടുപിന്നില്‍ തന്നെ രോഹിത് ശര്‍മയും സുരേഷ് റെയ്‌നയുമുണ്ട്. രോഹിത് 197 മത്സരങ്ങളും റെയ്‌ന 193 മത്സരങ്ങളുമാണ് കളിച്ചത്. ദിനേഷ് കാര്‍ത്തിക് 191, വിരാട് കോലി 186 മത്സരങ്ങള്‍ എന്നിവരാണ് ടോപ് ഫൈവിലുള്ളത്.

സുരേഷ് റെയ്‌ന ഈ സീസണില്‍ കളിച്ചിരുന്നെങ്കില്‍ ഒന്നാം സ്ഥാനത്ത് നേരത്തെ തന്നെ എത്തുമായിരുന്നു. എന്നാല്‍ വ്യക്തിപരമായ കാരണങ്ങളാല്‍ റെയ്‌ന നേരത്തെ തന്നെ നാട്ടിലേക്ക് മടങ്ങിയിരുന്നു. ചെന്നൈക്ക് വേണ്ടി ധോണി 130 മത്സരങ്ങളാണ് കളിച്ചത്. റൈസിംഗ് പൂനെ ജയന്റ്‌സിന് വേണ്ടി 30 മത്സരങ്ങളും ധോണി കളിച്ചത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ക്യാപ്റ്റന്‍ കൂടിയാണ് ധോണി. മൂന്ന് കിരീടങ്ങളാണ് സിഎസ്‌കെയുടെ പേരിലുള്ളത്. കിരീടം കൂടുതല്‍ മുംബൈക്കാണ്. എന്നാല്‍ ജയ ശരാശരിയില്‍ ധോണിയാണ് മുന്നില്‍. 183 മത്സരങ്ങളില്‍ ചെന്നൈയെ നയിച്ചപ്പോള്‍ 107 മത്സരങ്ങളില്‍ ടീം ജയിച്ചിരുന്നു.

ഐപിഎല്‍ ചരിത്രത്തില്‍ കിരീടം തുടര്‍ച്ചയായി രണ്ട് തവണ നേടിയ ഏക ടീമും ചെന്നൈയാണ്. ആദ്യത്തെ ഐപിഎല്ലില്‍ സിഎസ്‌കെ ഫൈനലിലെത്തിയിരുന്നു. 2010ലാണ് ആദ്യ കിരീടം ചെന്നൈ നേടുന്നത്. നേരത്തെ വാതുവെപ്പിന്റെ പേരില്‍ ടീം രണ്ടുവര്‍ഷം വിലക്ക് നേരിട്ടിരുന്നു. തിരിച്ചുവരവില്‍ തന്നെ അവര്‍ പിന്നീട് കിരീടം നേടി. കഴിഞ്ഞ വര്‍ഷം തലനാരിഴയ്ക്കാണ് കിരീടം നഷ്ടമായത്. അതേസമയം രാജസ്ഥാനെതിരെ ധോണി ചെന്നൈക്ക് വേണ്ടി നാലായിരം റണ്‍സ് നേടുന്ന താരമായി മാറി. അതും 200ാം മത്സരത്തില്‍ തന്നെ നടന്നു. രാജസ്ഥാനെതിരെ ആറ് റണ്‍സെടുത്തപ്പോഴാണ് ധോണി ഈ നേട്ടം സ്വന്തമാക്കിയത്. ചെന്നൈയില്‍ നാലായിരം റണ്‍സ് കടക്കുന്ന രണ്ടാമത്തെ താരമാണ് ധോണി. ആദ്യ താരം റെയ്‌നയാണ്. മൊത്തത്തില്‍ 4571 റണ്‍സ് ധോണിയുടെ പേരിലുണ്ട്.

Story first published: Monday, October 19, 2020, 22:32 [IST]
Other articles published on Oct 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+